ഇന്ത്യ-യുഎസ് ബന്ധം തകർക്കാൻ ട്രംപ് ശ്രമിക്കുന്നു: വിമർശനവുമായി സുഹാസ് സുബ്രഹ്മണ്യം

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങളും വ്യാപാര താരിഫുകളും ഇന്ത്യ-യുഎസ് ബന്ധത്തിന് തിരിച്ചടിയാകുന്നുവെന്ന് യുഎസ് കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യം. ട്രംപ് ഭരണകൂടത്തിന്റെ വിദേശനയം പൂർണ്ണ പരാജയമാണെന്നും, ലോകരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയ ട്രംപ് ഏകാധിപതികളുമായുള്ള ബന്ധം മാത്രമാണ് ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഗോള വെല്ലുവിളികളെ നേരിടാൻ ന്യൂഡൽഹിയുമായി ശക്തമായ പങ്കാളിത്തം ആവശ്യമാണെന്ന് വ്യക്തമാക്കിയ സുബ്രഹ്മണ്യം, പാകിസ്ഥാനിലെ ജനാധിപത്യ തകർച്ചയിൽ ട്രംപ് ഭരണകൂടം കാണിക്കുന്ന മൃദുസമീപനത്തിലും ആശങ്ക രേഖപ്പെടുത്തി.

കരുണാമയനായ ഒരു മനുഷ്യൻ: ഷാഹുൽ പണിക്കവീട്ടിൽ

‘കാലം സാക്ഷി’!  ‘തുറന്നിട്ട വാതിലി’ലൂടെ നോക്കൂ.. അവിടെ ഒരു ജനക്കൂട്ടത്തെ കാണുന്നില്ലേ… ഉമ്മൻചാണ്ടി അവിടെയുണ്ട്. അതായിരുന്നു 53 വർഷത്തെ അവസ്ഥ. 2023 ജൂലൈ 18ന്  നനഞ്ഞ കണ്ണുകളും ഇടറുന്ന നെഞ്ചുമായ് പെരുമഴയിലും പാതിരാത്രിയിലും പൊതു നിരത്തിൽ പതിനായിരങ്ങൾ കാത്തു നിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അചേതന ശരീരം ഒരുനോക്കു കാണുവാൻ…. അന്ത്യയാത്രയും ജനനിബിഡമായിരുന്നു. 1970കളിൽ ഞങ്ങൾ ഉശിരോടെ ഏറ്റു വിളിച്ച മുദ്രാവാക്യത്തിലെ ആദർശ രാഷ്ട്രീയ നായകന്മാരിൽ ഒരാൾ, കേരളം ആവേശപൂർവ്വം ഏറ്റെടുത്ത കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം വിടവാങ്ങി …എന്റെ ഹൃദയം നീറുകയായിരുന്നു. ചാറ്റൽ മഴയിലും ഉരുകുകയായിരുന്നു. ഒരു പൊതുപ്രവർത്തകനു വേണ്ടതായ പാഠങ്ങൾ തുറന്നു വച്ച ആ ജീവിതപുസ്തകത്തിൽ ഉണ്ടായിരുന്നു.  ആ ചടുലതയും എളിമയും സഹായ സന്നദ്ധതയും സംയമനവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച പ്രിയങ്കരനായ നേതാവ് ഇനി ഇല്ല എന്ന യാഥാർത്ഥ്യത്തോട് സമരസപ്പെടുന്ന മനസ്സ്.. ജനിച്ചാൽ മരണം ഉറപ്പ് എന്ന ബോധ്യം.…

പൊതുഭാരമാകാനുള്ള (Public Charge) നിയമത്തിൽ നിർണായക മാറ്റം: ബൈഡൻ ഭരണകൂടത്തിന്റെ 2022 ചട്ടം റദ്ദാക്കി; സെപ്റ്റംബർ 18 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (Department of Homeland Security – DHS) പൊതുഭാരമാകാനുള്ള (Public Charge) വിലയിരുത്തലുമായി ബന്ധപ്പെട്ട് 2022-ൽ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയിരുന്ന ചട്ടം റദ്ദാക്കിക്കൊണ്ടുള്ള അന്തിമ ചട്ടം (Final Rule) പുറത്തിറക്കി. ഇതോടെ, കുടിയേറ്റ നിയമത്തിൽ കോൺഗ്രസ് ഉദ്ദേശിച്ചിരുന്ന രീതിയിൽ അപേക്ഷകരുടെ സാമ്പത്തിക സ്വയംപര്യാപ്തത കൂടുതൽ വിപുലമായി വിലയിരുത്തുന്നതിനുള്ള അധികാരം യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന് (USCIS) വീണ്ടും ലഭിക്കും. അമേരിക്കൻ കുടിയേറ്റ-പൗരത്വ നിയമമായ Immigration and Nationality Act (INA) പ്രകാരം, വിസയ്ക്കോ, അമേരിക്കയിൽ പ്രവേശനത്തിനോ, സ്ഥിരതാമസത്തിനായുള്ള (Adjustment of Status) അപേക്ഷയോ സമർപ്പിക്കുന്ന ഒരാൾ ഭാവിയിൽ ഏതെങ്കിലും സമയത്ത് പൊതുഭാരമാകാൻ (Public Charge) സാധ്യതയുണ്ടെന്ന് കണ്ടെത്തിയാൽ, അദ്ദേഹത്തെയോ അവളെയോ അമേരിക്കയിൽ പ്രവേശിപ്പിക്കാതിരിക്കാനോ സ്ഥിരതാമസം നിഷേധിക്കാനോ നിയമം അനുവദിക്കുന്നു. 2022-ലെ ബൈഡൻ ഭരണകൂടത്തിന്റെ ചട്ടം പ്രകാരം, പൊതുഭാരമാകാനുള്ള സാധ്യത വിലയിരുത്തുമ്പോൾ…

യുഎസിൽ പാരസൈറ്റ് ബാധ പടരുന്നു: പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കണമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന പാരസൈറ്റ് (പരാദ ജീവി) ബാധയെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ‘സൈക്ലോസ്പോറിയാസിസ്’  എന്ന ഈ രോഗബാധ ഇതിനകം നാനൂറിലധികം ആളുകളിലാണ് സ്ഥിരീകരിച്ചത്. അണുബാധയ്ക്ക് കാരണമായ മലിനമായ ഭക്ഷ്യവസ്തു ഏതാണെന്ന് കണ്ടെത്താൻ സിഡിസി , എഫ്ഡിഎ എന്നീ ഏജൻസികൾ സംയുക്തമായി ശ്രമിച്ചുവരികയാണ്. ഇതിനായി ആവശ്യമായ എല്ലാ വിഭവങ്ങളും ഏജൻസികൾക്ക് നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലീവിറ്റ് അറിയിച്ചു. മിഷിഗൺ, ഒഹായോ, കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശോധന നടത്താത്തവർ നിരവധിയുള്ളതിനാൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്ന് സിഡിസി മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ഇത്തരം രോഗബാധകൾ ഇലക്കറികൾ, പച്ചമരുന്നുകൾ, ബെറി പഴങ്ങൾ എന്നിവയിലൂടെയാണ് പടരാറുള്ളത്. മേയ് മാസത്തിന് ശേഷമാണ് രോഗബാധ വൻതോതിൽ വർദ്ധിച്ചത്. കടുത്ത വയറിളക്കം, കഠിനമായ ക്ഷീണം,…

ഫിലഡൽഫിയ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് ആവേശമായി ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ അതിഗംഭീരമായി അരങ്ങേറാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 22-ന് ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും അദ്ദേഹത്തിന്റെ സംഗീതസംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശയുണ്ടാകും. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടംപിടിച്ചിട്ടുള്ള അനേകം ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഉൾപ്പെടെ വൈവിധ്യമാർന്ന ഗാനങ്ങളാൽ പ്രശസ്തനായ ബിജു നാരായണൻ, തന്റെ മധുരശബ്ദത്തിലൂടെ ഓണാഘോഷ വേദിയെ സംഗീതത്തിന്റെ ഉത്സവമാക്കി മാറ്റുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. കുടുംബസമേതം എത്തുന്ന പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഹൃദയസ്പർശിയായ സംഗീതവിരുന്നായിരിക്കും ഈ ലൈവ് കോൺസർട്ട്. സംഗീതപരിപാടിക്കൊപ്പം കേരളത്തിന്റെ തനത് കലാസാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന മെഗാ തിരുവാതിര, ചെണ്ടമേളം,…

കെ.എച്ച്.എൻ.എയുടെ രാമായണ മാസാചരണം

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) കഴിഞ്ഞ ഏതാനും വർഷങ്ങളായി കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഓൺലൈനായി രാമായണ പാരായണം സംഘടിപ്പിച്ചുവരുന്നു. അതിന്റെ തുടർച്ചയായി ഈ വർഷവും കർക്കിടക മാസത്തിലെ 31 ദിവസവും അമേരിക്കയിലും കാനഡയിലുമായി താമസിക്കുന്ന ഭക്തജനങ്ങളുടെ നേതൃത്വത്തിൽ രാമായണ പാരായണം നടത്തും. ഓരോ ദിവസത്തെയും പാരായണം ഓരോരുത്തർ വീതം ഏറ്റെടുത്ത് സൂം മുഖേന നിർവഹിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് പേരുകൾ ക്ഷണിച്ച ആദ്യ ദിവസങ്ങളിൽ തന്നെ എല്ലാ ദിവസങ്ങളിലേക്കുമുള്ള അവസരങ്ങളും പൂർണമായത് ഈ സംരംഭത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയുടെ തെളിവാണെന്ന് സംഘാടകർ അറിയിച്ചു. 2026 ജൂലൈ 17 വെള്ളിയാഴ്ച രാത്രി 8:30ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ രാമായണ പാരായണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ന്യൂയോർക്കിൽ നിന്നുള്ള ജയപ്രകാശ് നായരും രാധാമണി നായരും ചേർന്നാണ് പാരായണ പരിപാടികൾ ഏകോപിപ്പിക്കുന്നത്.…

വിവേക് രാമസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 5 മില്യൺ ഡോളർ നൽകി ഇലോൺ മസ്ക്

ഒഹായോ:വരാനിരിക്കുന്ന ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ പ്രചാരണത്തിനായി ശതകോടീശ്വരൻ ഇലോൺ മസ്ക് 5 മില്യൺ ഡോളർ സംഭാവന നൽകി. രാമസ്വാമിയെ പിന്തുണയ്ക്കുന്ന വി-പാക് (V-PAC) എന്ന സൂപ്പർ പാക്ക് വഴിയാണ് മെയ് മാസത്തിൽ ഈ തുക കൈമാറിയത്. മുമ്പ് ഡോണൾഡ് ട്രംപിന്റെ ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’യുടെ (DOGE) നേതൃത്വവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് മസ്ക് ഇപ്പോൾ രാമസ്വാമിക്ക് വൻ തുക നൽകി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ആമി ആക്ടനെതിരെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ രാമസ്വാമി മത്സരിക്കുന്നത്. സ്വന്തം പ്രചാരണത്തിനായി രാമസ്വാമി ഇതിനോടകം 25 മില്യൺ ഡോളർ സ്വന്തം നിലയിൽ ചിലവഴിച്ചിട്ടുണ്ട്. വാൾസ്ട്രീറ്റ് നിക്ഷേപകരായ ജെഫ് യാസ് (20 മില്യൺ ഡോളർ), ബിൽ ആക്‌മാൻ (1 മില്യൺ ഡോളർ) എന്നിവരും രാമസ്വാമിയുടെ പ്രചാരണത്തിനായി വൻ തുകകൾ…

തലമുറകളുടെ അചഞ്ചല വിശ്വാസവുമായി ഫാമിലി കോൺഫറൻസിനു തുടക്കം

ലാങ്കസ്റ്റർ വിൻധം റിസോർട്ട് : ഭക്തിയിലും പാരമ്പര്യ വിശ്വാസത്തിലും അടിയുറച്ച സഭാ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് പ്രൗഢഗംഭീരമായ തുടക്കം. വർണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലോങ്ങ് ഐലൻഡിൽ നിന്നുള്ള ജോൺ കുര്യന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. ഘോഷയാത്ര അജിത് വട്ടശേരിൽ കോർഡിനേറ്റ് ചെയ്തു. സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച ഉദ്‌ഘാടന സമ്മേളനം ഏറ്റവും ഹൃദ്യമായിരുന്നു. ന്യൂയോർക്കിലെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകകളുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഭാരതത്തിന്റെ അപ്പോസ്തോലനായ തോമാശ്ലീഹയെ അനുസ്മരിച്ചുകൊണ്ടുള്ള ഗാനാലാപത്തോടെ ആരംഭിച്ച ഗാനങ്ങൾ ആത്മീയ ഉണർവും പ്രചോദനവും ലഭിക്കുവാൻ പ്രാപ്തമായിരുന്നു. അനുഗൃഹീത ഗായകനായ ജോസഫ് പാപ്പൻ ക്വയറിനു നേതൃത്വം നൽകി. അമേരിക്കൻ ദേശീയ ഗാനം ആൻജെലിന ജേക്കബും ഇന്ത്യൻ ദേശീയ ഗാനം ക്വയറും ആലപിച്ചു. കോഓർഡിനേറ്റർ ഫാ. അലക്സ്…

അമ്മിണി ജോർജ്ജ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട മെഴുവേലി മീൻ ചിറക്കൽ ജോർജ്ജ് മാത്യു (അച്ഛൻ കുഞ്ഞ്) വിന്റെ പത്നി അമ്മിണി ജോർജ്ജ് (79) ഹൂസ്റ്റണിൽ അന്തരിച്ചു. കൊടുമണ്ണിൽ കുന്നേതിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജെസ്സി ജോർജ്ജ് (ഡാളസ്), ജയ്സൺ ജോർജ്ജ് (ഓസ്റ്റിൻ). മരുമക്കൾ: വിവേക് ഷെട്ടി (ഡാളസ്), മോണിക്ക ജോർജ്ജ് (ഓസ്റ്റിൻ). കൊച്ചുമക്കൾ: സാറ, ഈതൻ, റോവെൻ, അജയ്. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകാംഗമാണ്. പൊതുദർശനം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ.(12803 Sugar Ridge Blvd, Stafford, TX 77477). 25 ശനിയാഴ്ച രാവിലെ 9 മുതൽ 10 :30 വരെ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 11:30ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westhaimer Rd Houston, TX 77077) സംസ്കാരവും നടത്തും .

ഫ്ലോറിഡയിൽ ക്രൂരത: 13 വയസ്സുകാരിയായ മകളെ വെയിലത്ത് ചങ്ങലയിൽ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

ഫ്ലോറിഡ :അസഹനീയമായ ചൂടിൽ 13 വയസ്സുകാരിയായ സ്വന്തം മകളെ ചങ്ങലയിൽ കെട്ടിയിട്ട് പട്ടിണിക്കിട്ട ഫ്ലോറിഡ സ്വദേശിയായ അമ്മ അറസ്റ്റിൽ. യഷിര മേരി മാൽഡൊനാഡോ (34) എന്ന സ്ത്രീയാണ് ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള ക്രൂരത), കുട്ടിയെ അവഗണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് പിടിയിലായത്. ഫ്ലോറിഡയിലെ ഹിയാലിയയിലുള്ള പെൺകുട്ടിയുടെ മുത്തശ്ശിയുടെ വീടിന് പുറത്താണ് സംഭവം നടന്നത്. കുട്ടിയുടെ അരയിൽ ഇരുമ്പ് ചങ്ങല ചുറ്റി വേലിയിൽ ബന്ധിച്ച ശേഷം യഷിര കാറോടിച്ച് പോവുകയായിരുന്നു. 93 ഡിഗ്രി ഫാരൻഹീറ്റിലധികം (ഏകദേശം 34 ഡിഗ്രി സെൽഷ്യസ്) ചൂടുണ്ടായിരുന്ന സമയത്ത്, തണലോ ഭക്ഷണമോ വെള്ളമോ നൽകാതെയാണ് കുട്ടിയെ വെയിലത്ത് നിർത്തിയിരുന്നത്. അയൽപക്കത്തെ റിംഗ് ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് അമ്മ കുട്ടിയെ കെട്ടിയിടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. കുട്ടിയെ രക്ഷിക്കാൻ മുത്തശ്ശി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കുട്ടിയുടെ പിതാവ് വിവരമറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ നോക്കുന്നതിൽ നിന്ന്…