ഡാളസ് :ഡാളസ് സെൻറ് പോൾസ് മാർത്തോമാ ഇടവക 2026 വാർഷിക കൺവെൻഷന് നാളെ ജൂലൈ 24 വെള്ളിയാഴ്ച 7 മണിക്ക് ഇടവക വികാരി റെജിൻ അച്ചന്റെ പ്രാരംഭ പ്രാത്ഥനയോട് കൂടി തുടക്കം കുറിക്കും. മാർത്തോമാ സഭയുടെ മികച്ച കൺവെൻഷൻ പ്രാസംഗീകനും, വേദ പണ്ഡിതനുമായ റവ.റോബിൻ വർഗീസ് ആയിരിക്കും ബൈബിൾ പ്രഭാഷണം നടത്തുന്നത്. വെള്ളിയാഴ്ച ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 6:30 നും യോഗം ആരംഭിക്കുമെന്ന് ഇടവക വികാരി റെജിൻ അച്ചൻ, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിച്ചു. യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പ്രാത്ഥനാപൂർവം സംബന്ധിക്കണമെന്നും അറിയിക്കുന്നു. ജൂലൈ 26 ഞയറാഴ്ച്ച വിശുദ്ധ കുർബാനക്ക് ശേഷം, വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് പാരിഷ് ഡേ സെലിബ്രേഷനും നടത്തപ്പെടും.
Category: AMERICA
‘ബർത്ത് ടൂറിസ’ത്തിനെതിരെ കര്‍ശന നടപടിയുമായി ടെക്സസ് ഗവര്‍ണ്ണര്‍
ഓസ്റ്റിൻ: വ്യാജ മാർഗ്ഗങ്ങളിലൂടെ എത്തുന്ന വിദേശികൾക്ക് പ്രസവാനുകൂല്യങ്ങളും തദ്വാരാ കുഞ്ഞുങ്ങൾക്ക് യു.എസ് പൗരത്വവും ലഭ്യമാക്കുന്ന ‘ബർത്ത് ടൂറിസം’ (Birth Tourism) തടയാൻ കർശന നടപടിയുമായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്. ഇതുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ അന്വേഷണം നടത്താനും നടപടിയെടുക്കാനും വിവിധ സംസ്ഥാന ഏജൻസികൾക്ക് നിർദ്ദേശം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു. നിയമലംഘനം നടത്തുന്ന ആരോഗ്യസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുക, സംസ്ഥാന കരാറുകളിൽ നിന്ന് വിലക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ ടെക്സസ് മെഡിക്കൽ ബോർഡ് അടക്കമുള്ള വകുപ്പുകൾക്ക് നിർദ്ദേശമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ട്രംപിന്റെ പൗരത്വ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ആബട്ടിന്റെ ഈ നീക്കം.
ട്രംപിന്റെ നയങ്ങൾ തിരിച്ചടിയായി: ഇന്ത്യയിൽ അമേരിക്കയുടെ ജനപ്രീതിയിൽ വൻ ഇടിവെന്ന് പ്യൂ സർവേ റിപ്പോർട്ട്
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പ്രസ്താവനകളും കാരണം ഇന്ത്യക്കാർക്കിടയിൽ അമേരിക്കയോടുള്ള അനുകൂല നിലപാടിൽ വലിയ കുറവുണ്ടായതായി അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്. വ്യാപാര തർക്കങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും ശക്തമായ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനപ്രീതിയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം (2025) 54 ശതമാനം ഇന്ത്യക്കാർ അമേരിക്കയെ അനുകൂലിച്ചിരുന്ന സ്ഥാനത്ത്, ഈ വർഷം അത് 45 ശതമാനമായി ഇടിഞ്ഞു. അതേസമയം, 31 ശതമാനം പേർ അമേരിക്കയോട് പ്രതികൂല നിലപാടാണ് പ്രകടിപ്പിച്ചത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താനുള്ള ട്രംപിന്റെ നയങ്ങളെ വെറും 18 ശതമാനം ഇന്ത്യക്കാർ മാത്രമാണ് പിന്തുണച്ചത്. പിന്നീട് ഈ തീരുവ വർധനവ് യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.ട്രംപിലുള്ള വിശ്വാസ്യത തകർന്നു: ആഗോള കാര്യങ്ങളിൽ ട്രംപ് ശരിയായ തീരുമാനങ്ങൾ…
മെസ്സിയെ കരയിച്ചോ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
തൊള്ളായിരത്തി എൺപത്തി ആറിൽ മെക്സികോയിൽ ഫിഫ വേൾഡ് കപ്പ് നടക്കുമ്പോൾ ലോകത്തിലെ പകുതിയിൽ താഴെ രാജ്യങ്ങളിലേയ്ക്കു മാത്രമാണ് ലൈവ് ടെലികാസ്റ് ഉണ്ടായിരുന്നത്. അക്കാലത്തു ടെലിവിഷനുകൾ പല രാജ്യങ്ങളിലും പ്രചാരത്തിൽ ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും സിറ്റികളിൽ താമസിച്ചിരുന്നവർ ആണ് മത്സരങ്ങൾ കൂടുതലായും ടെലിവിഷനുകളിലൂടെ കണ്ടത്. ഗ്രാമ പ്രദേശങ്ങളിൽ ഒരു കൗണ്ടിയിലോ ഒരു പ്രൊവിൻസിലോ ഒരു പഞ്ചായത്തിലോ ഒക്കെ വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രെമേ ടെലിവിഷനുകൾ ഉണ്ടായിരുന്നുള്ളൂ. എങ്കിലും സോക്കർ കളിയോടുള്ള അമിത അഭിനിവേശം കാരണം രണ്ടും മൂന്നും മൈലുകൾ നടന്നും വന്നു ടെലിവിഷനുകൾ ഉള്ള വീടുകളിൽ കളി കാണുവാൻ വരുന്നവരുടെ വൻ നിര തന്നെ ഉണ്ടായിരുന്നു. എൺപത്തി ആറു വേൾഡ് കപ്പിൽ മേക്സികോ സിറ്റിയിൽ വച്ചു നടന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനു എതിരെ നടന്ന നിർണായക മത്സരം വിജയിപ്പിച്ചതോടെ ആണ് അര്‍ജന്റീനയുടെ ഡീഗോ…
ചെറിയാൻ ഫിലിപ്പോസ് (87) ഡാളസിൽ അന്തരിച്ചു
ഡാളസ്: പത്തനംതിട്ട പെരുമ്പെട്ടി ചിറത്തലക്കൽ ചെറിയാൻ ഫിലിപ്പോസ് (87) ഡാളസിൽ അന്തരിച്ചു. ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗമാണ്. ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9-ാമത്തെ മകനാണ് പരേതൻ. വർഷങ്ങളായി ഡാളസില്‍ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ : അന്ന ഫിലിപ്പോസ് സംസ്കാര ശുശ്രൂഷ ജൂലൈ 31 വെള്ളിയാഴ്ച, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍ (Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019). തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
വേദികളിൽ ശബ്ദവിസ്മയം തീർക്കുന്ന മാന്ത്രികൻ ‘അനിയന് ഡാളസ്’
ഡാളസ്: കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആഗോള ഓഡിയോ പ്രൊഡക്ഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ ശബ്ദ സംവിധായകനാണ് ‘അനിയൻ ഡാളസ്’. വിഷ്വൽ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്തും, കേവലം ശബ്ദസാങ്കേതികവിദ്യയുടെ മാത്രം കരുത്തിൽ ലോകമെമ്പാടുമുള്ള വൻകിട വേദികളെ കീഴടക്കാൻ അദ്ദേഹത്തിന്റെ മാന്ത്രിക കൈവിരലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഡാളസ് കേന്ദ്രമായി സ്വന്തം ഓഡിയോ പ്രൊഡക്ഷൻ കമ്പനി വിജയകരമായി നടത്തുന്ന അദ്ദേഹം ഇന്ന് ഈ രംഗത്തെ ഒരു ആഗോള ബ്രാൻഡ് തന്നെയാണ്. അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക, യു കെ , ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ അനിയൻ ഡാളസിന്റെ ശബ്ദവിന്യാസം എത്തിച്ചേർന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ വൻകിട കൺവെൻഷനുകൾക്ക് സാങ്കേതിക തികവോടെ ശബ്ദഗാംഭീര്യമേകുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ നടക്കുന്ന കൺവെൻഷനുകളിലും അനിയൻ ഡാളസിന്റെ അത്യാധുനിക സൗണ്ട് സിസ്റ്റമാണ് ഉപയോഗിച്ചുവരുന്നത്. ഹോളിവുഡ്, മോളിവുഡ്…
ലൂസി ദാസ് ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ പ്രമുഖ കുടുംബത്തിലെ അംഗമായ ലൂസി കിച്ചനർ ദാസ് (91)ഫിലഡൽഫിയയിൽ അന്തരിച്ചു. ഇന്ത്യാ കാത്തലിക് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകയാണ്. നാടകാഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു. അസംപ്ഷൻ ബി.വി.എം. ചർച്ച് അംഗവും, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ അംഗവുമായിരുന്നു. ചേർത്തലയാണ് സ്വദേശം. ലുധിയാന നഴ്സിംഗ് സ്കൂളിൽ നിന്ന് നഴ്സിംഗില്‍ ബിരുദമെടുത്തതിനു ശേഷം ഡല്‍ഹി എയിംസില്‍ സേവനമനുഷ്ഠിച്ചു. 1970-ൽ അമേരിക്കയിലെത്തി. ഐൻസ്റ്റീൻ ഹോസ്പിറ്റലിലും തുടർന്ന് ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും രജിസ്ട്രേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചു. ഭർത്താവ്: പരേതനായ കിച്ചനാർ ദാസ്. മക്കൾ: ലിസ് (ഓസ്റ്റിൻ), ജാനിസ് (ഡാമിയൻ), ക്രിസ്റ്റിന (പയസ്) ,നിവിൻ ദാസ് (ക്രിസ്റ്റി), നെഡ് ദാസ് (നിമ്മി). കൊച്ചുമക്കൾ: കാതറിൻ, ഡേവിസ്, സിന്തിയ, ജെനോവ, ജോഷ്വ, മാക്സിമസ്, നിക്കോളാസ്, അലക്സാണ്ടർ, കെയ്റ്റലിൻ. കുഞ്ഞുമക്കൾ: അലീന, കെയ്ലി, ജൂലിയസ്, ഡയാൻ, നോവ. പൊതുദർശനം: ജൂലൈ 27 തിങ്കളാഴ്ച…
ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍
ന്യൂയോര്‍ക്ക്: പരിശുദ്ധ അന്ത്യോഖ്യന്‍ സിംഹാസനത്തിന് കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര് ബസേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവയെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ അയൂബ് മോര് സില്‍വാനിയോസ് തിരുമേനിയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും വൈദികരും വിശ്വാസികളും ചേര്‍ന്ന് ജൂലൈ മാസം 21-ാം തീയതി ന്യൂയോര്‍ക്കിലുള്ള ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരിച്ച് ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. ഭദ്രാസന ആസ്ഥാനത്ത് അതിവിപുലമായ സ്വീകരണമാണ് ശ്രേഷ്ഠ ബാവയ്ക്ക് നല്‍കിയത്.
ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി അന്നാ പൗലീന ലൂണ
വാഷിംഗ്ടൺ ഡി സി : അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന 2,65,000-ത്തിലധികം വരുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. ജനപ്രതിനിധി അന്നാ പൗലീന ലൂണ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ലൂണ ഈ ആവശ്യം ഉന്നയിച്ചത്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് പൗരന്മാരുടെ നിലവിലുള്ള എല്ലാ F-1, J-1 വിദ്യാർത്ഥി വിസകളും റദ്ദാക്കണമെന്നും പുതിയ വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നുമാണ് ലൂണ ആവശ്യപ്പെട്ടത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീർത്തിപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കൻ സമ്പദ്വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന വിദ്യാർത്ഥി സമൂഹത്തിന്മേൽ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നത് സർവ്വകലാശാലകളുടെയും നയതന്ത്രജ്ഞരുടെയും കടുത്ത എതിർപ്പിന് കാരണമായേക്കാം. ചൈനീസ്…
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷവും പുരസ്കാര ദാനവും ഓഗസ്റ്റ് 22 ശനിയാഴ്ച
ഫിലഡൽഫിയ : വടക്കേ അമേരിക്കയിലെ മുഖ്യ ജനകീയ സംഘടനയും ഇതര സംഘടനകളുടെ ഐക്യ വേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ” പൊന്നോണം വന്നോണം ” എന്ന നാമകരണം ചെയ്തിരിക്കുന്ന അതിവിപുലമായ ജനകീയ ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതൽ കാൻസ്റ്റാർട്ടർ മൈതാനിയിൽ (9130 അക്കാദമി റോഡ് ഫിലാഡൽഫിയ PA 19114 ) വച്ച് നടത്തുന്നതാണ്. പ്രവാസ ലോകത്തെ പ്രശസ്ത അവാർഡ് ചടങ്ങുകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പുരസ്കാരങ്ങൾ വി.ഡി. സതീശൻ (കേരള മുഖ്യമന്ത്രി ) , കോണ്‍ഗ്രസ്മാന്‍ മൈക്ക് ഫിറ്റ്സ്പാട്രിക്, കോണ്‍ഗ്രസ്മാന്‍ ബ്രണ്ടൻ ബോയിലെ, പിന്നണിഗായകന്‍ എംജി ശ്രീകുമാർ, മുന്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ഇതിനു മുൻപായി അർഹരായിട്ടുണ്ട്. ഗൃഹാതുരുത്വം ഉണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കന്നതെന്നും അത്…
