ടൊറന്റോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കാനഡ റീജിയൻ വുമൺസ് ഫെലോഷിപ്പിന്റെ 2026-2029 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. സിസ്റ്റർ. പ്രെയസികുട്ടി ടോംസൺ (പ്രസിഡണ്ട്),സിസ്റ്റർ. ഹെപ്സിബ ഗ്രേയ്സൺ (വൈസ് പ്രസിഡണ്ട്), സിസ്റ്റർ.ജോളി റെജി (സെക്രട്ടറി), സിസ്റ്റർ. ലിജി ബെറിൽ (ട്രഷറർ) എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർ. ഐപിസി കാനഡ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ എബി കെ ബെന്നിന്റെ അദ്ധ്യക്ഷതയിലും സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസിൻ്റെ നേതൃത്വത്തിലും നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതിയ നേതൃത്വത്തിന്റെ കീഴിൽ പ്രാർത്ഥന, ആത്മീയ വളർച്ച, വചന പഠനം, സ്ത്രീകളുടെ ശാക്തീകരണം, കുടുംബ ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പുതിയ തലമുറയ്ക്ക് നല്ല മാതൃകയായി കൂടുതൽ സഹോദരിമാരെ ആത്മീയ ശുശ്രൂഷയിലേക്ക് നയിക്കുവാൻ പ്രോത്സാഹിപ്പിക്കുമെന്നും പാസ്റ്റർ എബി കെ ബെൻ പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു…
Category: AMERICA
കൊടുമൺ വിമാനത്താവളം വന്നാൽ എന്തുകൊണ്ടും ശബരിമല തീർത്ഥാടകർക്ക് ഇരട്ടി മധുരം: മോൻസി കൊടുമൺ
നനാ ജാതി മതസ്ഥരും ഒരുമയോടെ ആരാധിക്കുന്നത് ശബരിമല ശ്രീ അയ്യപ്പ ഭഗവാനെ ആണല്ലോ. അവിടുത്തെ സന്നിധാനത്തിലേക്ക് ഇന്ത്യയുടെ മറ്റു പല സംസ്ഥാനത്തു നിന്നും കര മാർഗം എത്തുന്നതിൻ്റെ സമയ ദൈർഘ്യം പത്തിരട്ടി കുറച്ചുകൊണ്ട് വിമാന മാര്‍ഗം ഭക്തർക്ക് അതിവേഗം ശബരിമലയിൽ എത്തിച്ചേരുവാൻ ഒരു പുതിയ മാർഗമാണ് കൊടുമൺ വിമാനത്താവളം യഥാർത്ഥ്യമാകുമ്പോൾ പൂവണിയുന്നത്. നിർദിഷ്ട വിമാനത്താവളത്തില്‍ നിന്നും പമ്പയിലേക്ക് അരമുക്കാ മണിക്കൂർ മതിയാകും. ഏറ്റവും കൂടുതൽ ഓക്സിജൻ ലഭിക്കുന്ന പത്തനംതിട്ട ജില്ലയുടെ ഹൃദയ ഭാഗത്ത് പച്ചപ്പട്ടു വിരിച്ചും കൊച്ചരുവികളാലും തഴുകി നിൽക്കുന്ന മനോഹര സഥലമായ കൊടുമണ്ണിൽ എയർപോർട്ട് വരുന്നതിനുള്ള അനുയോജ്യ ഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വർഷങ്ങൾക്കു മുമ്പേ പൂർത്തിയായിട്ടും താമസം നേരിടുന്നതിൻ്റെ പിന്നിൽ എന്താണെന്ന് ഇതുവരേയും മനസ്സിലാകുന്നില്ല. ഏതൊക്കെയോ രാഷ്ട്രീയ ലോബികളുടെ നിഗൂഢമായ എന്തെങ്കിലും ലക്ഷ്യം ഇതിന് തടസ്സമുണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. കാരണം, കൊടുമൺ മതസൗഹാർദ്ദത്തിൻ്റെ പേരുകേട്ട ദക്ഷിണേന്ത്യൻ…
കുടക്കശ്ശേരിൽ അന്നമ്മ ഇട്ടി അന്തരിച്ചു
കരോൾട്ടൻ: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ സഹധര്‍മ്മിണി അന്നമ്മ ഇട്ടി ഓഗസ്റ്റ് 7 വെള്ളിയാഴ്ച അന്തരിച്ചു. കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം വർഷങ്ങളായി സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഡാളസിലെ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ടെക്സസ് ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ ഭക്തരായ അംഗങ്ങളാണ് ഇവരുടെ കുടുംബം. പത്തനംതിട്ട കൂറ്റൂർ സ്വദേശികളാണ് പരേതയുടെ കുടുംബം. മക്കളും മരുമക്കളും: ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ ജോയ്സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ) പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ജന്മാവകാശ പൗരത്വത്തിനും പ്രസവ ടൂറിസത്തിനും നിയന്ത്രണങ്ങൾ കർശനമാക്കുന്ന രണ്ട് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പു വെച്ചു
ഈ ഉത്തരവുകൾ അമേരിക്കക്കാരല്ലാത്ത മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികളുടെയും അമേരിക്കയിൽ പ്രസവിക്കാൻ വരുന്ന വിദേശ സ്ത്രീകളുടെയും പൗരത്വത്തെ ബാധിച്ചേക്കാം. വാഷിംഗ്ടണ്‍: ജന്മാവകാശ പൗരത്വവും ജനന ടൂറിസവും സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും കർശന നിലപാട് സ്വീകരിച്ചു. വ്യാഴാഴ്ച, ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചു. വൈറ്റ് ഹൗസിന്റെ അഭിപ്രായത്തിൽ, യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് യാന്ത്രികമായി യുഎസ് പൗരത്വം അവകാശപ്പെടുന്ന കേസുകൾ പരിമിതപ്പെടുത്തുകയാണ് ഈ ഉത്തരവുകളുടെ ലക്ഷ്യം. അമേരിക്കൻ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം എന്നത് പൊതുവെ അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഒരു കുട്ടിയെ യുഎസ് പൗരനായി കണക്കാക്കുന്ന വ്യവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ അവകാശം യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ പൗരത്വ ക്ലോസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംവിധാനം പുനഃക്രമീകരിക്കാൻ ട്രംപ് വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ നിയമങ്ങൾ ചില സന്ദർഭങ്ങളിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഭരണകൂടം…
സ്വാതന്ത്യ ദിനത്തിലെ മഹാ ഓണത്തിന് ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡ്
ടൊറന്റോ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ഇക്കുറി മഹാഓണത്തിന് അരങ്ങൊരുങ്ങുന്നതെന്നതിനാൽ ദേശീയതയും നിറഞ്ഞു നിൽക്കുന്നതാകും ഇത്തവണത്തെ ആഘോഷം. ഓഗസ്റ്റ് 15 ശനിയാഴ്ച ടൊറോന്റോയിലെ സങ്കോഫ സ്ക്വയറിൽ മഹാഓണത്തിന് കേളികൊട്ടുയരുക സ്വാതന്ത്ര്യസമര നിരയിലെ പ്രമുഖരുടെ വേഷത്തിൽ എത്തുന്ന കുട്ടിപ്പടയുടെ പരേഡോടെയാകും. ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡിൽ പതിനാല് വയസിൽ താഴെയുള്ളവർക്ക് മഹാത്മാഗാന്ധിയായും സുഭാഷ്ചന്ദ്രബോസ് ആയും ഝാൻസി റാണിയായുമെല്ലാം അണിഞ്ഞൊരുങ്ങാനാണ് അവസരം ലഭിക്കുക. ഏറ്റവും മികച്ച വേഷമണിയുന്ന കുട്ടിയെ കാത്തിരിക്കുന്നത് 222 ഡോളർ സമ്മാനമാണ്. രണ്ടാം സ്ഥാനക്കാർക്ക് 111 ഡോളർ ലഭിക്കും. പരേഡിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ പത്ത് പേർക്ക് ഗിഫ്റ്റ് കൂപ്പണും ലഭിക്കും. പുതുതലമുറയ്ക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ ആവേശം പകരുകയാണ് ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡിന്റെ ലക്ഷ്യമെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. മുതിർന്നവരുടെ സംഘത്തിനും മഹാഓണത്തിൽ സജീവമാകാൻ അവസരമുണ്ട്. പത്ത് പേരടങ്ങുന്ന സംഘത്തിന് സാസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കാൻ…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 8): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും ജാതിവിരുദ്ധ ചിന്തയുടെ നവ ബൗദ്ധിക വിപ്ലവം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെ സാമൂഹിക വിമർശനത്തിന്റെയും, യുക്തിചിന്തയുടെയും കൂടുതൽ തീക്ഷ്ണമായ തലങ്ങളിലേക്ക് കൊണ്ടുപോയ വ്യക്തിത്വങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഒരാളാണ് സഹോദരൻ അയ്യപ്പൻ. ഗുരു കേരളസമൂഹത്തിൽ ആത്മീയതയുടെയും മനുഷ്യസമത്വത്തിന്റെയും വെളിച്ചം പകർന്നപ്പോൾ, അയ്യപ്പൻ അതേ സാമൂഹിക പ്രശ്നങ്ങളെ കൂടുതൽ തുറന്ന യുക്തിവാദപരമായ ഭാഷയിൽ ചോദ്യം ചെയ്തു. അതുകൊണ്ടുതന്നെ ഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുള്ള ബന്ധത്തെ കേവലം ഗുരു–ശിഷ്യബന്ധമെന്നോ വ്യക്തിപരമായ അടുപ്പമെന്നോ മാത്രം വിലയിരുത്തുന്നത് പര്യാപ്തമല്ല. അത് കേരളത്തിന്റെ സാമൂഹികവും, ബൗദ്ധികവുമായ നവോത്ഥാനത്തിൽ രൂപപ്പെട്ട ഒരു പ്രധാന ആശയസംവാദമായിരുന്നു. ഒരാളുടെ ചിന്ത ആത്മീയതയുടെ ആഴത്തിൽ നിന്ന് മനുഷ്യസമത്വത്തിലേക്ക് എത്തിയപ്പോൾ, മറ്റൊരാളുടെ ചിന്ത യുക്തിയുടെ ശക്തിയിൽ നിന്ന് സാമൂഹിക വിമോചനത്തിലേക്ക് സഞ്ചരിച്ചു. വ്യത്യസ്ത വഴികളിലൂടെ നടന്ന ഈ രണ്ടു ചിന്താപ്രവാഹങ്ങളും മനുഷ്യന്റെ…
സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഗസ്റ്റ് 14, 15 തീയതികളിൽ
ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ 130 പാർക്ക് അവന്യൂവിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ 2026 ആഗസ്റ്റ് 14 (വെള്ളിയാഴ്ച), 15 (ശനിയാഴ്ച) തീയതികളിൽ ഭക്ത്യാദരപൂർവം ആചരിക്കും. കൽക്കട്ട ഭദ്രാസനത്തിലെ ഭിലായ് മിഷൻ കോളേജിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ ഫാ. ഡോ. പി. എസ്. വർഗീസ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 2026 ആഗസ്റ്റ് 9-ന് (ഞായറാഴ്ച) വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ് ശുശ്രൂഷ നടക്കും. പരിപാടികൾ: ആഗസ്റ്റ് 14 (വെള്ളിയാഴ്ച): വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന. തുടർന്ന് ഫാ. ഡോ. പി. എസ്. വർഗീസിന്റെ ആത്മീയ സന്ദേശം. ആഗസ്റ്റ് 15 (ശനിയാഴ്ച): രാവിലെ 8.30-ന് പ്രഭാതപ്രാർത്ഥന. തുടർന്ന് രാവിലെ 9.30-ന് വിശുദ്ധ കുർബാന. ഫാ. ഡോ. പി. എസ്. വർഗീസ് മുഖ്യകാർമികനായും, ഇടവക വികാരി…
ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി
ഓസ്റ്റിൻ (ടെക്സാസ്): ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഘടിപ്പിച്ച ഗായകസംഘത്തിന്റെ ആത്മീയ ശുശ്രൂഷാ ക്യാമ്പിന്റെ ഭാഗമായി നടന്ന “സംഗീത ധ്യാനം” പങ്കെടുത്തവർക്ക് വേറിട്ട ആത്മീയ അനുഭവമായി. പ്രശസ്ത സംഗീതസംവിധായകനും വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ദൈവവചനവും സംഗീതവും സമന്വയിപ്പിച്ച ധ്യാനരീതിയിലൂടെ വിശ്വാസജീവിതത്തെ കൂടുതൽ ആഴത്തിലാക്കുന്നതിനും സംഗീതത്തെ ദൈവാരാധനയുടെ ശക്തമായ ശുശ്രൂഷയായി തിരിച്ചറിയുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു. ഗാനങ്ങൾ, ബൈബിൾ അധ്യായനങ്ങൾ, ആത്മീയ ചിന്തകൾ, സംഗീതധ്യാനം എന്നിവ ഉൾക്കൊള്ളുന്ന സെഷനുകളിൽ ഗായകസംഘാംഗങ്ങൾ സജീവമായി പങ്കെടുത്തു. സംഗീതം വെറും കലാപ്രകടനമല്ല, ദൈവമഹത്വത്തിനായുള്ള സമർപ്പിത ശുശ്രൂഷയും സുവിശേഷത്തിന്റെ ശക്തമായ സാക്ഷ്യവുമാണെന്ന് ഡോ. സണ്ണി സ്റ്റീഫൻ ഓർമ്മിപ്പിച്ചു. ഗായകസംഘാംഗങ്ങൾ ആത്മീയ വിശുദ്ധിയോടും സംഗീത മികവോടും കൂടെ ആരാധനയെ നയിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിലൂടെ മനസ്സിനും ആത്മാവിനും നവോന്മേഷം പകരുന്ന ഈ ധ്യാനപരിപാടി പങ്കെടുത്തവർക്ക്…
ലോസ് ആഞ്ചലസിൽ ഇസ്കോൺ സുവർണ്ണ ജൂബിലി രഥയാത്ര ആഘോഷിച്ചു
ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ ഏറ്റവും പഴക്കമേറിയ ഇന്ത്യൻ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ഇസ്കോൺ ന്യൂ ദ്വാരകയുടെ 50-ാമത് വാർഷിക രഥയാത്ര ആഗസ്റ്റ് 2-ന് വിപുലമായി ആഘോഷിച്ചു. സാന്താ മോണിക്കയിലും വെനീസിലുമായി നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ ഭീമാകാരമായ രഥങ്ങൾ വലിച്ചുകൊണ്ട് ഭക്തർ വെനീസ് ബോർഡ്വോക്കിലേക്ക് നടത്തിയ പ്രകടനം ശ്രദ്ധേയമായി. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കാലിഫോർണിയ നിയമസഭയും സാന്താ മോണിക്ക നഗരസഭയും പ്രത്യേക പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു. ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസൻ മുഖ്യാതിഥിയായി പങ്കെടുത്തു. വേദമന്ത്രോച്ചാരണങ്ങൾ, ഭരതനാട്യം, യോഗ പ്രകടനങ്ങൾ, ഹരേ കൃഷ്ണ സങ്കീർത്തനങ്ങൾ എന്നിവയോടൊപ്പം ഏഴായിരത്തോളം പേർക്ക് സൗജന്യ പ്രസാദവും വിതരണം ചെയ്തു.
ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് യുദ്ധം അദ്ദേഹത്തിനു തന്നെ കുരുക്കായി; പലിശയടക്കം 100 ബില്യണ്‍ ഡോളറോളം തിരികെ നല്കി; ബാക്കിയുള്ള തുക ഉടന്‍ നല്‍കണമെന്ന് കോടതി
ട്രംപ് ഭരണകൂടം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് കനത്ത പരസ്പര തീരുവ ചുമത്തിയത് അമേരിക്കയ്ക്കകത്തും പുറത്തും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. വാഷിംഗ്ടണ്‍: ആഗോളതലത്തിൽ വ്യാപാര യുദ്ധത്തിന് തിരികൊളുത്തിയ ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം അദ്ദേഹത്തിന് തന്നെ വിനയായി മാറി. കഴിഞ്ഞ വർഷം, ട്രംപ് ഭരണകൂടം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് കനത്ത പരസ്പര താരിഫ് ഏർപ്പെടുത്തിയപ്പോൾ, അത് യുഎസിനകത്തും പുറത്തും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇപ്പോൾ, ആ നയത്തിനാണ് നിയമപരമായി കടുത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം പ്രസിഡന്റ് ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിക്കുകയും അവ നിർത്തലാക്കുകയും ചെയ്തു. തുടർന്നുള്ള റീഫണ്ടുകളിൽ, ഭരണകൂടത്തിന് ഇതുവരെ ഏകദേശം 100 ബില്യൺ ഡോളർ റീഫണ്ട് ചെയ്യേണ്ടി വന്നു. ബാക്കിയുള്ള തുക ഉടന്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. യുഎസ്…
