ഡാലസ്: B-1/B-2 വിസിറ്റർ വിസയുടെ ദുരുപയോഗം സംബന്ധിച്ച് ആശങ്ക അറിയിച്ചുകൊണ്ടും, ഇത്തരം പ്രവണതകൾ തടയുന്നതിനായി കൂടുതൽ ശക്തമായ പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡാലസിലെ ഇമിഗ്രേഷൻ അറ്റോർണി ലാൽ വർഗീസ് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന് കത്ത് നൽകി. മൂന്ന് പതിറ്റാണ്ടിലേറെയായി യു.എസ്. ഇമിഗ്രേഷൻ നിയമരംഗത്ത് പ്രവർത്തിക്കുന്ന അറ്റോർണി ലാൽ വർഗീസ്, തന്റെ പ്രൊഫഷണൽ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക ഉന്നയിച്ചതെന്ന് കത്തിൽ വ്യക്തമാക്കി. ടൂറിസം, ബന്ധുക്കളെ സന്ദർശിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി B-1/B-2 വിസയിൽ അമേരിക്കയിലെത്തുന്ന ചിലർ പിന്നീട് അനധികൃതമായി ജോലി ചെയ്യുകയും പണമായി പ്രതിഫലം സ്വീകരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മോട്ടലുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും, തുടങ്ങിയ മറ്റൂ ജോലികളിൽ ഏർപ്പെടുന്നതും ഉൾപ്പെടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതായി അദ്ദേഹം പറയുന്നു. പ്രത്യേകിച്ച്, ഓരോ വർഷവും അമേരിക്കയിലെത്തി അഞ്ച്–ആറ് മാസം…
Category: AMERICA
യുഎസ്–ഇറാൻ മഞ്ഞുരുകുന്നോ? യുഎന്നിൽ നിർണായക കൂടിക്കാഴ്ച; ചർച്ച ‘വളരെ മികച്ചത്’, വീണ്ടും കാണുമെന്ന് ട്രംപ്
ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങൾക്ക് വീണ്ടും സാധ്യത തെളിയിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രതിനിധി സംഘവുമായി അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ചർച്ച “വളരെ മികച്ചതും ഫലപ്രദവുമായിരുന്നു” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും ഇറാൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തതായി ട്രംപ് പറഞ്ഞു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ച അവസാനിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ട്രംപ് മാധ്യമങ്ങളോട് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. “അവർ വളരെ നല്ല കൂടിക്കാഴ്ച നടത്തി. അത് വളരെ ഫലപ്രദമായിരുന്നു,” എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇതിനു പിന്നാലെ സമീപഭാവിയിൽ മറ്റൊരു കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്ത…
ഇറാനുമായി കരാറോ, കടുത്ത സൈനിക നടപടിയോ? യുഎന്നിൽ ട്രംപിന്റെ മുന്നറിയിപ്പ്; ലോകനേതാക്കൾക്കിടയിൽ ഭിന്നതയുടെ സ്വരം
ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷത്തിൽ നിർണായക തീരുമാനം മുന്നിലുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ധാരണയിലെത്തണോ അതോ കൂടുതൽ കടുത്ത സൈനിക നടപടി സ്വീകരിക്കണോ എന്നതാണ് തീരുമാനിക്കേണ്ടതെന്ന് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. ഇറാനെതിരെ “annihilate” എന്ന വാക്കുപയോഗിച്ചുള്ള ട്രംപിന്റെ പരാമർശം യുഎൻ വേദിയിൽ വലിയ ശ്രദ്ധ നേടി. ലോകസമാധാനവും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പ്രധാന ചർച്ചാവിഷയങ്ങളാകാറുള്ള യുഎൻ പൊതുസഭയിലാണ് ഇറാനെതിരെ ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി ഒരു കരാറിലെത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്ന സൂചന നൽകിയ അദ്ദേഹം, അതേസമയം ധാരണ പരാജയപ്പെട്ടാൽ അമേരിക്ക കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങാമെന്നും വ്യക്തമാക്കി. “എനിക്ക് വലിയൊരു തീരുമാനം എടുക്കാനുണ്ട്” എന്ന് പറഞ്ഞ ട്രംപ്, ഇറാനുമായി കരാർ ഉണ്ടാക്കി രാജ്യത്തിന് പുനർനിർമാണത്തിനുള്ള അവസരം നൽകുന്നതും മറുവശത്ത് ഇറാനെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതുമാണ് മുന്നിലുള്ള വഴികളെന്ന് വിശദീകരിച്ചു.…
ട്രംപ്–മാധ്യമ പോര് യുഎന്നിലേക്കും; CNN റിപ്പോർട്ടറോട് ‘നിങ്ങൾ ഇവിടെ ഉണ്ടാകാൻ പാടില്ലായിരുന്നു’ എന്ന് ട്രംപ്
ന്യൂയോർക്ക്: വൈറ്റ് ഹൗസ് പ്രവേശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടവും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, അതിന്റെ പ്രതിഫലനം ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തും പ്രകടമായി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാനെത്തിയ ട്രംപ്, CNN മാധ്യമ പ്രവർത്തക കെയ്റ്റ്ലൻ കോളിൻസിനെ കണ്ടപ്പോൾ “നിങ്ങൾ ഇവിടെ ഉണ്ടാകാൻ പാടില്ല” എന്ന് പ്രതികരിച്ചു. ചൊവ്വാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് എത്തിയ ട്രംപിനോട് മാധ്യമപ്രവർത്തകർ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള അമേരിക്കൻ ജനതയുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യം കോളിൻസ് ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. “CNN ഇവിടെ എന്നെ റിപ്പോർട്ട് ചെയ്യാൻ എത്തിയതിൽ എനിക്ക് അതിശയമുണ്ട്. നിങ്ങൾ ഇവിടെ ഉണ്ടാകാൻ പാടില്ല. എന്നെ റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ ഇവിടെ ഉണ്ടാകരുത്,” എന്ന് ട്രംപ് പറഞ്ഞു. CNN തന്നെ റിപ്പോർട്ട് ചെയ്യില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.…
അമ്മവീട് (മിനിക്കഥ): ജയശങ്കര്‍ പിള്ള
ഞാൻ ഈ മണ്ണിൽ നിന്നും ‘അമ്മ വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് എന്ന് എന്നെ ഓർമിപ്പിക്കുന്ന സ്വപ്നങ്ങളാണ് എനിക്കെന്നും. ആദ്യമൊക്കെ പേടിയോടെ കണ്ടിരുന്ന സ്വപ്നങ്ങൾ ഇന്നൊരു അനുഭൂതിയാണ്. സർപ്പകാവുകളും, ചെങ്കുത്തായ മലനിരകളും, കാൽതട്ടി വീഴുന്ന കല്പടവുകളും, അഗ്നിയും, പിന്നിലായി തുടരുന്ന വാൾ തലപ്പുകളും. പ്രളയവും, പേമാരിയും, ആകാശം മുട്ടെ ഉയർന്നുപൊങ്ങുന്ന തിരമാലകളും….. കാണുന്നെതെല്ലാം ദുഃസ്വപ്നങ്ങളാണെങ്കിലും, വർണ്ണങ്ങൾ കൊണ്ട് അലംകൃതമായിരുന്നു. “അതങ്ങിനെയാണ്. അമ്മയെ കാണുവാൻ തറവാട്ടിലേക്കുള്ള വഴി തേടുന്ന നമുക്ക് അവിടെത്തുവാൻ മരണം വരെ ജീവിച്ചല്ലേ കഴിയൂ…”
വെസ്റ്റ് ബാങ്കിൽ ഹമാസ് സജീവമല്ലെന്ന മാക്രോണിന്റെ പരാമർശം; ‘അസംബന്ധം’ എന്ന് ഇസ്രയേൽ
ന്യൂയോർക്ക്: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ നടപടികളെ വിമർശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഐക്യരാഷ്ട്രസഭാ പ്രസംഗത്തിനെതിരെ ഇസ്രയേൽ രൂക്ഷമായി പ്രതികരിച്ചു. വെസ്റ്റ് ബാങ്കിൽ ഹമാസ് സജീവമായിട്ടില്ലെന്ന മാക്രോണിന്റെ പരാമർശമാണ് ഇസ്രയേലിന്റെ പ്രതിഷേധത്തിന് കാരണമായത്. മാക്രോണിന്റെ പ്രസ്താവനയെ “അമ്പരപ്പിക്കുന്ന തരത്തിലുള്ള അസംബന്ധം” എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മാക്രോൺ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സാഹചര്യങ്ങൾ പരാമർശിച്ചത്. വെസ്റ്റ് ബാങ്കിൽ ദിനംപ്രതി നിയമലംഘനങ്ങൾ നടക്കുകയാണെന്ന് പറഞ്ഞ മാക്രോൺ, ഹമാസ് അവിടെ സജീവമായിരുന്നില്ലെന്ന നിലപാടും അവതരിപ്പിച്ചു. ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ പലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള സാധ്യത കൂടുതൽ ദുഷ്കരമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാക്രോണിന്റെ പരാമർശത്തെ ശക്തമായി തള്ളിയ നെതന്യാഹുവിന്റെ ഓഫീസ്, വെസ്റ്റ് ബാങ്കിൽ ഹമാസുമായി ബന്ധപ്പെടുത്തി ഇസ്രയേൽ ആരോപിക്കുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി. യോം കിപ്പൂറിന് മുന്നോടിയായി വെസ്റ്റ് ബാങ്കിൽ നടന്ന…
ഷിക്കാഗോ പിറവം നിവാസികളുടെ പിക്നിക് ഹൃദ്യമായി; സൗഹൃദവും നാട്ടുപാരമ്പര്യവും പുതുക്കി സംഗമം
ഷിക്കാഗോ: ചിക്കാഗോയിലെ പിറവം സ്വദേശികളുടെ കൂട്ടായ്മ സംഘടിപ്പിച്ച വാർഷിക പിക്നിക് ആവേശോജ്ജ്വലമായി സമാപിച്ചു. സെപ്റ്റംബർ 19-ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയ കോമ്പൗണ്ടിലായിരുന്നു (Sacred Heart Knanaya Catholic Church) സംഗമം നടന്നത്. പിറവത്തിന്റെ സമ്പന്നമായ പാരമ്പര്യവും ജന്മനാടിനോടുള്ള ആത്മബന്ധവും പങ്കുവെക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമായി ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി പിറവം സ്വദേശികളാണ് പരിപാടിയിൽ ഒത്തുചേർന്നത്. മോൺ. ഫാ. തോമസ് മുളവനാൽ, റെവ. ഫാ. എബ്രഹാം കളരിക്കൽ എന്നിവരുടെ പ്രാർത്ഥനയോടെയാണ് പിക്നിക് ചടങ്ങുകൾക്ക് തുടക്കമിട്ടത്. നാടൻ രുചികളുടെ വിരുന്നൊരുക്കിക്കൊണ്ട് ‘സൽക്കാര റെസ്റ്റോറന്റ്’ തയ്യാറാക്കിയ ലൈവ് ബാർബിക്യൂ, കപ്പ ബിരിയാണി, ഒപ്പം ചായ, പരിപ്പുവട, പഴംപൊരി തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ പിക്നിക്കിന് മാറ്റുകൂട്ടി. മുതിർന്നവർക്കും കുട്ടികൾക്കുമായി അനേകം കായിക മത്സരങ്ങളും വിനോദ…
യുഎസ് വിസയിൽ ഇറാന്റെ പ്രതികരണം: ‘ഇത് ഔദാര്യമല്ല, ഐക്യരാഷ്ട്രസഭയിൽ പങ്കെടുക്കാനുള്ള ഞങ്ങളുടെ അവകാശമാണ്’
വാഷിംഗ്ടൺ/ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ നയതന്ത്രതലത്തിൽ ശ്രദ്ധേയമായ നീക്കവുമായി ഇറാന്റെ ഉന്നതതല പ്രതിനിധി സംഘം ന്യൂയോർക്കിലെത്തി. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എന്നിവരുൾപ്പെടുന്ന പ്രധാന പ്രതിനിധി സംഘത്തിനാണ് അമേരിക്ക പ്രവേശനാനുമതി നൽകിയത്. എന്നാൽ, ഇറാൻ പ്രതിനിധികൾക്ക് വിസ അനുവദിച്ചതിനെ അമേരിക്കയുടെ ‘ഔദാര്യമായോ പ്രത്യേക ആനുകൂല്യമായോ’ ചിത്രീകരിക്കേണ്ടതില്ലെന്നാണ് ടെഹ്റാന്റെ നിലപാട്. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യമെന്ന നിലയിൽ പൊതുസഭയിൽ പങ്കെടുക്കുന്നത് ഇറാന്റെ അവകാശമാണെന്നും, യുഎൻ ആസ്ഥാനത്തിന്റെ ആതിഥേയ രാജ്യമെന്ന നിലയിൽ പ്രതിനിധികൾക്ക് ആവശ്യമായ പ്രവേശനം ഉറപ്പാക്കേണ്ട ബാധ്യത അമേരിക്കയ്ക്കുണ്ടെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഇറാന്റെ പ്രധാന പ്രതിനിധി സംഘത്തിന് പ്രവേശനം അനുവദിച്ചത് ആതിഥേയ രാജ്യമെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾക്ക് അനുസൃതമായാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് പെസെഷ്കിയനും വിദേശകാര്യ മന്ത്രി അരഗ്ചിയും ആവശ്യമായ ഉദ്യോഗസ്ഥരും…
ബ്രദേഴ്സ് ഇൻ ഹാർമണി ഒരുക്കുന്ന ക്രിസ്തീയ സംഗീതസന്ധ്യ ‘ഹാർമണി ഫെസ്റ്റ് 2026’ ഒക്ടോബർ 4-ന് ന്യൂയോർക്കിൽ
സംഗീതത്തെ വിനോദത്തിനപ്പുറം സാന്ത്വനത്തിന്റെയും ശുശ്രൂഷയുടെയും വഴിയാക്കുന്ന ക്രിസ്തീയ പുരുഷ ഗായകസംഘം ഒരേ വേദിയിൽ വിവിധ ഭാഷകളിലെ ഗാനങ്ങളുമായി ന്യൂയോർക്ക്: സംഗീതത്തിലൂടെ ക്രിസ്തീയ വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന Brothers in Harmony Christian Men’s Voice Choir ഒരുക്കുന്ന ‘Harmony Fest 2026’ ഒക്ടോബർ 4 ഞായറാഴ്ച ന്യൂയോർക്കിലെ ബ്ലൗവെൽ St. Thomas Evangelical Church-ൽ അരങ്ങേറും. വൈകിട്ട് 6 മുതൽ 8:30 വരെ നടക്കുന്ന സംഗീതസന്ധിയിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുള്ള ഗാനങ്ങൾ അവതരിപ്പിക്കും. ക്ലാസിക്കൽ, പരമ്പരാഗത, സമകാലിക ക്രിസ്തീയ സംഗീതശൈലികളുടെ സമന്വയമായിരിക്കും പരിപാടി. പ്രവേശനം സൗജന്യമാണ്. പാട്ടിനപ്പുറം ഒരു സാന്ത്വന ശുശ്രൂഷ 2023-ൽ രൂപംകൊണ്ട Brothers in Harmony, Inc. വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെ ഒരുമിപ്പിക്കുന്ന പുരുഷ ഗായകസംഘമാണ്. ദൈവത്തെ സംഗീതത്തിലൂടെ മഹത്വപ്പെടുത്തുക, അംഗങ്ങളുടെ സംഗീതപ്രതിഭകൾ വളർത്തുക,…
ആദ്യത്തെ കണ്മണി (കഥ): മൊയ്തീന് പുത്തന്‍ചിറ
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മനസ്സിനകത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ശ്രീയേട്ടനും മറ്റേതോ ലോകത്താണെന്നു തോന്നുന്നു. യൂസുഫ് സറായിയില്‍ നിന്ന് ഗ്രീന്‍പാര്‍ക്കിലേക്ക് തിരിയുന്ന വളവിലെത്തിയപ്പോള്‍ പെട്ടെന്നാണ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയത്. മുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ പുറകില്‍ തൊട്ടുരുമ്മി നിന്നതും ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇറങ്ങി വന്ന് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തിട്ടും ശ്രീയേട്ടന് സ്റ്റിയറിംഗ് വീലില്‍ പിടിച്ച് അനങ്ങാതിരിക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു… “എന്താ ശ്രീയേട്ടാ ഇത്. അയാള്‍ വന്ന് പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?” ശ്രീയേട്ടന് അപ്പോഴാണ് പരിസരബോധം വന്നത്. ഉടനെ പുറത്തിറങ്ങി ഓട്ടോയുടെ അടുത്ത് പോയി ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. “ശ്രീയേട്ടാ, ഇങ്ങനെ അശ്രദ്ധയോടെ കാറോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നറിയില്ലേ? എന്നിട്ടും…” “ഞാനെന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അതാ…” ശ്രീയേട്ടന്റെ എക്സ്ക്യുസ്. സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ശ്രീയേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ആകെ ടെന്‍ഷനടിച്ചിരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. അല്ലെങ്കിലും അങ്ങനെയാണ് ശ്രീയേട്ടന്.…
