ഡാളസ്: അമേരിക്കൻ മലയാളി ചരിത്രത്തിലെ സുവർണ്ണ അധ്യായമായ കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി (1976–2026) ആഘോഷങ്ങൾക്കും തിരുവോണാഘോഷങ്ങൾക്കും ലൂയിസ്‌വില്ലയിലെ എന്റക്സ് അരീനയിൽ അവിസ്മരണീയമായ തുടക്കം. പ്രശസ്ത പിന്നണി ഗായകൻ ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസ് 50-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ 10 മണിക്ക് തനിമയാർന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഗാനഗന്ധർവ്വൻ, പ്രവാസ ലോകത്ത് മലയാള തനിമയും സംസ്‌കാരവും മൂല്യങ്ങളും നിലനിർത്തുന്നതിൽ ഡാളസ് കേരള അസോസിയേഷൻ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു. സദസ്സിനെ പ്രചോദിപ്പിച്ച തന്റെ സന്ദേശത്തിൽ വിനയത്തിന്റെയും സ്‌നേഹത്തിന്റെയും ആത്മീയതയുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു: “സ്ഥാനത്തേക്കാൾ വലിയതാണ് വിനയം; സമ്പത്തിനേക്കാൾ വിലപ്പെട്ടതാണ് സ്‌നേഹം. നമുക്ക് ലഭിച്ചിരിക്കുന്ന പദവികളും സമ്പത്തും കഴിവുകളും മറ്റുള്ളവരിൽനിന്ന് നമ്മെ അകറ്റാനുള്ള കാരണമാകരുത്. കിരീടം ധരിച്ച രാജാവായാൽ പോലും…
Category: AMERICA
മിടായികുന്നിലെ തണൽമരങ്ങൾ (അദ്ധ്യായം – 4): ജയശങ്കര്‍ പിള്ള
പ്ലാറ്റ്ഫോം വിജനമാണ്. ട്രെയിൻ വരുവാനിനിയും സമയമേറെയുണ്ട്. റയിൽവേ ക്രോസ്സും കടന്നു മീരയുടെ കാർ കടന്നു പോകുമ്പോൾ ദേവൻ വെറുതെ കൈ ഉയർത്തി വീശി. പോക്കറ്റിൽ തിരുകിയ ടിക്കറ്റ് എടുത്തു ഒന്ന് കൂടി നോക്കി. സമയം ഇനിയും ഒരു മണിക്കൂറിൽ അധികമുണ്ട്. വെറുതെ പ്ലാറ്റ്ഫോമിൽ കൂടി നടക്കുമ്പോൾ അങ്ങ് ദൂരെ മിടായിക്കുന്നിന് മുകളിലെ കോളേജ് ദൃശ്യമായി. കോളേജിൽ നിന്നും കിഴക്കോട്ടൊള്ള തൊണ്ടു (ഇടവഴി) ഇറങ്ങി പാടവും,ചെറിയ കൈത്തോടും ചാടികടന്നാൽ റയിൽവെ ആയി. കഷ്ടിച്ചു രണ്ടു കിലോമീറ്റർ നടന്നാൽ സ്റ്റേഷനും, മൂവാറ്റുപുഴയാറിനെ വെട്ടിമുറിക്കുന്ന ഇരുമ്പു പാലവുമാണ്. വെറുതെ നിന്ന് മുഷിഞ്ഞപ്പപ്പോൾ ദേവൻ പാളത്തിന്റെ ഓരം ചേർന്നു റയിൽവേ ക്രോസ്സിലേക്ക് നടന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് ആ ഒരു ചെറിയ കവല ഇന്ന് തിരക്കുള്ള ചെറിയ പട്ടണമായി മാറിയിരിക്കുന്നു. മൂവാറ്റുപുഴയാറിനെ മുറിച്ചുള്ള ഇരുമ്പു പാലത്തിനു അരികിലായി ഒരു രക്തസാക്ഷി കല്ല്. നിരവധിയാളുകളുടെ സ്വപ്നങ്ങളുടെ,…
വിറ്റ്കോഫും കുഷ്‌നറും മോസ്കോയിലെത്തി; മൂന്ന് ദിവസത്തേക്ക് ഉക്രെയിനെ ആക്രമിക്കില്ലെന്ന് പുടിന്‍
യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും മോസ്കോയിലെത്തിയതിനു പിന്നാലെ, ശനിയാഴ്ച മുതൽ കീവ് ആക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടു. ശനിയാഴ്ച മുതൽ കീവ് ആക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടു. അതേസമയം, ഉക്രേനിയൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കാൻ യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും മോസ്കോയിലെത്തി. രണ്ട് യുഎസ് പ്രതിനിധികളുമായും പുടിൻ കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സമാധാന ശ്രമങ്ങൾ പുനരാരംഭിക്കുന്നതിനായാണ് രണ്ട് പ്രതിനിധികളും മോസ്കോയിൽ എത്തിയതെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയൊരു മാർഗമായിട്ടാണ് വാഷിംഗ്ടൺ ഈ അവസരത്തെ കാണുന്നത്. ഇന്നാണ് (ശനിയാഴ്ച) വിറ്റ്കോഫും കുഷ്നറും മോസ്കോയിൽ എത്തിയത്. റഷ്യൻ പ്രസിഡന്റിന്റെ പ്രതിനിധി കിറിൽ ദിമിട്രിയേവ് അവരെ…
ലോക ഭൂപടത്തെക്കുറിച്ച് ഇതുവരെ പഠിച്ചത് തെറ്റ്; യഥാര്‍ത്ഥ ഭൂപടമിറക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു
ഭൂപടങ്ങളിൽ ലോകത്തെ കാണുന്ന രീതി മാറ്റുന്ന ഒരു പ്രമേയം ഐക്യരാഷ്ട്രസഭ പൊതുസഭ അംഗീകരിച്ചു. “ഈക്വൽ എർത്ത്” അഥവാ പുതിയ “തുല്യ ഭൂമി” എന്ന ഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വിസ്തീർണ്ണത്തോട് അടുത്ത വലിപ്പങ്ങൾ കാണിക്കുന്നു. ന്യൂയോര്‍ക്ക്: കുട്ടിക്കാലം മുതൽ, ലോക ഭൂപടങ്ങൾ നോക്കി രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ആകൃതികൾ മനസ്സിലാക്കാൻ നമ്മൾ ശീലിച്ചു. എന്നാൽ, കടലാസിൽ നമുക്ക് കാണിച്ചിരിക്കുന്ന ചിത്രം ഭൂമിയുടെ യഥാർത്ഥ വലുപ്പത്തെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നില്ല. ഇപ്പോൾ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ചിത്രം മാറ്റുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. പുതിയ ലോക ഭൂപടം ആഫ്രിക്കയെ മുമ്പെന്നത്തേക്കാളും വലുതായി കാണിക്കും. അതേസമയം, യൂറോപ്പും വടക്കേ അമേരിക്കയും ചെറുതായി കാണപ്പെടും. ഈ മാറ്റത്തിന് പിന്നിൽ “മെർക്കേറ്റർ പ്രൊജക്ഷൻ” എന്നറിയപ്പെടുന്ന ഏകദേശം 450 വർഷം പഴക്കമുള്ള ഒരു ഭൂപടമാണ്. 1569-ൽ ജെറാർഡസ് മെർക്കേറ്റർ സമുദ്ര യാത്രയ്ക്കായി സൃഷ്ടിച്ചതാണത്. അക്കാലത്ത്, കപ്പലുകളെ നേർരേഖയിൽ…
കേരളത്തിൽ നിന്ന് ആദ്യമായി ഡോ. സണ്ണി സ്റ്റീഫന്റെ മഹത്തായ സിംഫണി “യൂണൈറ്റിംഗ് ഹാർട്സ്” (UNITING HEARTS)
അറ്റ്ലാന്റ/കോട്ടയം : കേരളത്തിന്റെ സംഗീത ചരിത്രത്തിൽ ആദ്യമായി ,സംഗീതത്തെ സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശക്തമായ സന്ദേശമാക്കി മാറ്റുന്ന പുതിയ സംഗീതസൃഷ്ടിയുമായി സംഗീതജ്ഞനും ലോകസമാധാന പ്രവർത്തകനുമായ ഡോ. സണ്ണി സ്റ്റീഫന്റെ സിംഫണി — “ഹൃദയങ്ങൾ ഒന്നിക്കുന്നു”, റിലീസ് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യഹൃദയങ്ങളെ സംഗീതത്തിലൂടെ ഒന്നിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. “ഒരു ഹൃദയം •-ഒരു ലോകം ” എന്ന സന്ദേശമാണ് സംഗീതസംരംഭത്തിന്റെ കേന്ദ്രബിന്ദു. സമാധാനം, മനുഷ്യസേവനം, സംഗീതത്തിലൂടെയുള്ള ഐക്യം, ലോകസാഹോദര്യം എന്നിവയെ ഒരേ സംഗീത ഭാവത്തിൽ അവതരിപ്പിക്കുകയാണ് സിംഫണിയുടെ ലക്ഷ്യം. സംഗീതത്തിന് ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും അതിരുകൾ മറികടന്ന് മനുഷ്യരെ ഒന്നിപ്പിക്കാനുള്ള അതുല്യമായ ശക്തിയുണ്ടെന്ന വിശ്വാസമാണ് ഡോ. സണ്ണി സ്റ്റീഫൻ ചിട്ടപ്പെടുത്തിയ ഈ സൃഷ്ടിയുടെ അടിസ്ഥാനം. യുദ്ധവും വിദ്വേഷവും സംഘർഷങ്ങളും നിറഞ്ഞ ലോകത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം സംഗീതത്തിലൂടെ പകരുക എന്നതാണ് ഈ…
കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാൻ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാർക്ക് നിർദ്ദേശം
വാഷിംഗ്‌ടൺ ഡിസി :അമേരിക്കയിൽ കുടിയേറ്റ കോടതികളിൽ പുതിയ കർശന നിർദ്ദേശങ്ങൾ; വിസ കാത്തുനിൽക്കുന്നവർക്ക് തിരിച്ചടി. വിസയോ ഗ്രീൻ കാർഡോ ലഭിക്കാൻ കാത്തുനിൽക്കുന്ന ദുർബല വിഭാഗക്കാരായ കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാൻ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാർക്ക് നിർദ്ദേശം. ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ നാടുകടത്തൽ നടപടികളുടെ ഭാഗമായാണ് ഈ പുതിയ ഉത്തരവ്. അനാഥരായ കുട്ടികളും അതിക്രമങ്ങളെ അതിജീവിച്ചവരും ഉൾപ്പെടെയുള്ളവരാണ് ഈ തീരുമാനത്തിലൂടെ പ്രതിസന്ധിയിലാകുന്നത്. കേസുകളിൽ നിയമസഹായം തേടാൻ അഭിഭാഷകരെ കണ്ടെത്താൻ കുടിയേറ്റക്കാർക്ക് ഇനി 10 ദിവസത്തിൽ കൂടുതൽ സമയം നൽകരുതെന്നും കോടതികളിൽ കർശന നിർദ്ദേശമുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം. എന്നാൽ ഇത് അർഹരായവർക്ക് ലഭിക്കേണ്ട നിയമപരമായ പരിരക്ഷ പോലും നഷ്ടപ്പെടുത്തുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആശങ്കപ്പെടുന്നു.
കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണാഘോഷം പ്രൗഢഗംഭീരമായി
ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ആഗസ്റ്റ് 30 ഞായറാഴ്ച ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ ക്യാപ്റ്റൻ മനോജ് പൂപ്പാറ മുഖ്യാതിഥിയായി. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. പരമ്പരാഗത കേരളീയ കലാരൂപങ്ങളുടെയും ഓണക്കാഴ്ചകളുടെയും അകമ്പടിയോടെയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. നൃത്തച്ചുവടുകളോടെ മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം, അത്തപ്പൂക്കളം തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. തിടമ്പും വെഞ്ചാമരങ്ങളും മുത്തുക്കുടകളും അണിഞ്ഞ ഗജവീരന്മാരുടെ കൂറ്റൻ കട്ട്‌ഔട്ടുകൾ വേദിയുടെയും ആഘോഷപരിസരത്തിന്റെയും പ്രധാന ആകർഷണമായി. വിവിധ നൃത്തപരിപാടികൾ, തിരുവാതിര, പാട്ടുകൾ, കോമഡി കഥാപ്രസംഗം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് പ്രതികരിച്ചത്. KAGH-ലെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ആവേശത്തോടെ പങ്കെടുത്ത വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും…
അദാനിയുടെ സഹപ്രതികൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളി യു.എസ് ജഡ്ജി
അദാനിയുടെ സഹപ്രതികൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം തള്ളി യു.എസ് ജഡ്ജി. ഉയർന്ന ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനംകോടികളുടെ കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ സഹപ്രതികൾക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ പിൻവലിക്കണമെന്ന യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം ഫെഡറൽ കോടതി തള്ളി. പ്രോസിക്യൂഷൻ നടപടിക്രമങ്ങൾ പാലിക്കാത്തതാണ് ജഡ്ജി ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. അദാനിക്കെതിരെയുള്ള ചില കുറ്റങ്ങൾ നേരത്തെ കോടതി ഒഴിവാക്കിയിരുന്നെങ്കിലും, സഹപ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിക്കുന്നതിൽ DOJ കൃത്യമായ കാരണങ്ങളും വസ്തുതകളും നൽകിയില്ലെന്ന് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗാരൗഫിസ് വ്യക്തമാക്കി. ഡിപ്പാർട്ട്മെന്റിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച ജഡ്ജി, DOJ-യുടെ മുതിർന്ന ഉദ്യോഗസ്ഥനായ ട്രെന്റ് മ്കോർട്ടറുടെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. 14 പേജുള്ള ഉത്തരവിലാണ് ജഡ്ജി നിക്കോളാസ് ഗാരൗഫിസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രെന്റ് മ്കോർട്ടർ ആവശ്യമായ വസ്തുതകളും തെളിവുകളും കോടതിയിൽ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും,…
ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള വിദ്വേഷവും അതിക്രമങ്ങളും വർദ്ധിച്ചുവരുന്നു; ശക്തമായ നടപടികൾ ആവശ്യപ്പെട്ട് രാജ കൃഷ്ണമൂർത്തി
ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള വിദ്വേഷവും അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് യു.എസ്. കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. വാഷിംഗ്ടൺ ഡി.സിയിൽ നടന്ന ദേശീയ റൗണ്ട് ടേബിൾ യോഗത്തിൽ ഇന്ത്യൻ-അമേരിക്കൻ എം.പിമാരായ പ്രമീള ജയപാൽ, അമി ബെറ, സുഹാസ് സുബ്രഹ്മണ്യം, ശ്രീ താനെദാർ എന്നിവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും പങ്കെടുത്തു. വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനും കൃത്യമായ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ‘ഹേറ്റ് ക്രൈംസ് കമ്മീഷൻ ആക്ട്’ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. അമേരിക്കയിൽ ആരായാലും വംശത്തിന്റെയും മതത്തിന്റെയും പേരിൽ പാർശ്വവൽക്കരിക്കപ്പെടരുതെന്ന് രാജ കൃഷ്ണമൂർത്തി വ്യക്തമാക്കി.
വന്ദേമാതരം (ലേഖനം): രാജു മൈലപ്ര
“നമ്മള്‍ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണ്?” “അതെന്തിനാ മാഷേ-ഈ ‘നമ്മള്‍ വിദ്യാര്‍ത്ഥികള്‍’ അസ്വസ്ഥരാകുന്നത്?” “ഉത്തമാ! നീ മാഷിന്‍റെ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് നിനക്കിതൊന്നും മനസ്സിലാകാത്തത്” “എന്നാല്‍, കോട്ടപ്പള്ളി പറ, എന്തിനാണ് നമ്മള്‍ അസ്വസ്ഥരാകുന്നത്?” കോട്ടപ്പള്ളി ദയനീയമായി മാഷിന്‍റെ മുഖത്തേക്ക് നോക്കി. സത്യം പറഞ്ഞാല്‍ മാഷിനുപോലും, മാഷ് പറയുന്നതിന്‍റെ അര്‍ത്ഥം പലപ്പോഴും പിടി കിട്ടുകയില്ല. “നിങ്ങള്‍ സര്‍ക്കാര്‍ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയത് കേട്ടില്ലേ?” “അതിന് നമ്മള്‍ക്കെന്നാ? നമ്മളാരും അവിടെ പോയില്ലല്ലോ!” “നമ്മള്‍ അവിടെ പോയോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇത് ആര്‍എസ്എസ് അജണ്ടാ നടപ്പാക്കാനുള്ള ഒരു പദ്ധതിയാണ്. ഇതിനെതിരെ നമ്മള്‍ ശക്തമായ സമരം നടത്തണം. സര്‍ക്കാരിനെതിരെ സമരം ചെയ്യുവാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കരുത്.” (സത്യം പറഞ്ഞാല്‍ ഈയുള്ളവനും ‘വന്ദേമാതരം’ എന്ന ഗാനം പൂര്‍ണ്ണമായി പൊതുപരിപാടികളില്‍ ആലപിക്കുന്നതിനോട് വലിയ യോജിപ്പില്ല. ആദ്യം വന്ദേമാതരം അതിനു പിന്നാലെ ‘ജനഗണമന’. സ്റ്റേജില്‍…
