ഓ.പി. ജോൺ (ജോണിക്കുട്ടി – 76 ) അന്തരിച്ചു

ഹൂസ്റ്റൺ: വടശ്ശേരിക്കര ഓതറേത്ത് ഒ.പി. ജോൺ (ജോണിക്കുട്ടി -76) അന്തരിച്ചു. ഭാര്യ: റോസമ്മ ജോൺ ഉള്ളന്നൂർ പൂവണ്ണുംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൾ (അല്‍ ഐന്‍), ജയ്മോള്‍ (കുവൈറ്റ്), സെലിൻ (അല്‍ ഐന്‍). മരുമക്കൾ: ബിജി (അല്‍ ഐന്‍), സജു (കുവൈറ്റ്), സോണി (അല്‍ ഐന്‍). കൊച്ചുമക്കൾ: ആരോൺ,ആർദ്ര, മേഘ, മന്ന, മീവൽ,സയോണ,സ്വിതൻ. സഹോദരി: ലിസി എബ്രഹാം – അനിയൻകുഞ്ഞ് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗം. ഒമ്പതാം തീയതി ചൊവ്വാഴ്ച രാവിലെ11:30ന് വടശ്ശേരിക്കര സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.

ഗ്രാൻഡ് കാന്യൻ ദേശീയ പാർക്കിൽ ട്രെക്കിംഗിനിടെ കടുത്ത ചൂട് മൂലം 18-കാരൻ മരിച്ചു

അരിസോണ : പ്രശസ്തമായ ഗ്രാൻഡ് കാന്യൻ  ദേശീയ പാർക്കിൽ ട്രെക്കിംഗിനിടെ കടുത്ത ചൂട് മൂലം 18-കാരൻ മരിച്ചു. ബുധനാഴ്ച പാർക്കിലെ ഏറ്റവും പ്രശസ്തമായ ‘ബ്രൈറ്റ് ഏഞ്ചൽ ട്രയൽ’ പാതയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് കടുത്ത ചൂട് കാരണം യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി പാർക്ക് അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഹെലികോപ്റ്റർ മാർഗ്ഗം രക്ഷാപ്രവർത്തകർ എത്തിയെങ്കിലും മലയിടുക്കിന്റെ ഉൾഭാഗത്തുനിന്നും അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. കന്യന്റെ മുകൾഭാഗത്തുനിന്നും കൊളറാഡോ നദി വരെ ഒറ്റ ദിവസം കൊണ്ട് നടന്നു മടങ്ങാനുള്ള യാത്രയ്ക്കിടയിലാണ് അപകടം. വലിയ ദൂരവും കടുത്ത താപനില വ്യതിയാനവുമുള്ള ഈ പാതയിലൂടെ ഒറ്റ ദിവസം കൊണ്ട് താഴേക്ക് പോയി മടങ്ങിവരുന്നത് അപകടകരമാണെന്ന് പാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് അന്വേഷണം ആരംഭിച്ചു.

അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രകാരന് ലാനയുടെ ആദരാഞ്ജലികൾ!!

പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ശ്രീ. ജോർജ് മണ്ണി കരോട്ടിന്റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. ശ്രീ മണ്ണിക്കരോട്ടിന്റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പങ്കാളിയുംമയിരുന്ന ഒരു സാരഥിയുംമാണ്. 1998-2000, 2013-15 എന്നീ രണ്ട് പ്രവർത്തന കാലയളവിൽ ലാനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ ജോർജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവും മായ പ്രവർത്തനങ്ങളാൽ ലാനയെ സമ്പന്നമാക്കി. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ,ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന 392 പേജുകൾ ഉള്ള പുസ്തകം. ഈ പുസ്തകത്തിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ…

ഭാര്യയെയും യുവാവിനെയും കൊലപ്പെടുത്തിയ കേസിൽ മുൻ ഐആർഎസ് ഉദ്യോഗസ്ഥന് പാരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ

വെർജീനിയ :ഭാര്യയെയും മറ്റൊരു നിരപരാധിയായ യുവാവിനെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ യുഎസ് പൗരൻ ബ്രണ്ടൻ ബാൻഫീൽഡിന് പാരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വെർജീനിയ കോടതിയാണ് വെള്ളിയാഴ്ച ഈ കഠിനശിക്ഷ വിധിച്ചത്. പ്രതിയുടെ ക്രൂരതയും ആസൂത്രണവും വെറും ദേഷ്യത്തിൽ നിന്നല്ല, മറിച്ച് ശുദ്ധമായ തിന്മയിൽ നിന്ന് ഉണ്ടായതാണെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി വ്യക്തമാക്കി. കുട്ടിയെ നോക്കാൻ വീട്ടിൽ നിർത്തിയിരുന്ന പെൺകുട്ടിയുമായി പ്രതിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹമോചനം നേടിയാൽ വലിയ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെടുമെന്നും ഭയന്നാണ് ബ്രണ്ടൻ ഭാര്യ ക്രിസ്റ്റീനെ വധിക്കാൻ പദ്ധതിയിട്ടത്. ഇതിനായി ഒരു വ്യാജ ഓൺലൈൻ പ്രൊഫൈൽ നിർമ്മിച്ച് ജോസഫ് റയാൻ എന്ന യുവാവിനെ ലൈംഗിക ആവശ്യത്തിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി. 2023 ഫെബ്രുവരിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജോസഫിനെ ബ്രണ്ടൻ…

ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ ഐ പി സി എൻ ടി ഡാളസ് അനുശോചനം രേഖപ്പെടുത്തി

ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എൻ ടി പ്രസിഡന്റ്‌ സണ്ണി മാളിയേക്കൽ. അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസ്സിൽ അദ്ദേഹം എന്നും ജീവിക്കും. ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓർമ്മക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

ഡാളസ് കാർമേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ (മോഹൻ മായാലിൽ) മാതാവ് തങ്കമ്മ ജോർജ് (92) അന്തരിച്ചു

ഡാളസ് / കിടങ്ങന്നൂർ: ഡാളസ് കാർമേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ (മോഹൻ മായാലിൽ) മാതാവ് കിടങ്ങന്നൂർ ആറന്മുള മായാലിൽ തുണ്ടിക്കാട്ടിൽ റിട്ട. അധ്യാപിക തങ്കമ്മ ജോർജ് (92) അന്തരിച്ചു . പരേത കുഴിക്കാല പുളിന്തിട്ട ചിറയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്. ഭർത്താവ്: പരേതനായ എം. ജോർജ് മായാലിൽ മക്കൾ: മാത്യൂസ് ജോർജ്, രാജൻ ജോർജ് മരുമക്കൾ: റാണി മാത്യൂസ് മായാലിൽ (ഓമല്ലൂർ കുമ്പാഞ്ഞിയിൽ, USA) കൊച്ചുമക്കൾ: ജെസ്റ്റിൻ മാത്യൂസ് മായാലിൽ, ജെസലിൻ മായാലിൽ മാത്യൂ കൊച്ചുമരുമക്കൾ: ക്രിസ്റ്റിൻ ജോൺ മായാലിൽ, പാസ്റ്റർ ഷിബിൻ മാത്യൂ (എല്ലാവരും U.S.A)   സംസ്കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30…

നടൻ സലിംകുമാറിന്റെ വേർപാടിൽ ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഹൂസ്റ്റൺ: മൂന്നു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയിൽ ചിരിയുടെ വസന്തം തീർത്ത നടൻ സലിംകുമാറിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. മലയാള സിനിമയിലെ ഹാസ്യരംഗത്തിന് സ്വന്തം ശൈലിയും വ്യക്തിത്വവും നൽകി പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് സലിംകുമാർ. ഹാസ്യവേഷങ്ങളിൽ മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തൻറെ അഭിനയ മികവ് തെളിയിച്ചു. അനേകം ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ നിറ സാന്നിധ്യമായ അദ്ദേഹം മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും സവിശേഷ സ്ഥാനമുള്ള കലാകാരനായി തുടരുമെന്ന് ഐ ഒ സി പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയാം കുന്നേൽ,ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയി എൻ സാമുവൽ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, ജോയിൻ്റ് ട്രഷറർ ജോജി ജോസഫ്, ഐ ഒ സി നാഷണൽ…

ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ വാഗ്ദാനം ചെയ്തതായി ഡൊണാൾഡ് ട്രംപ്

ഫെബ്രുവരി 28-ന് ഇറാനുമായുള്ള ഏറ്റുമുട്ടലിന്റെ പ്രാഥമിക കാരണം ടെഹ്‌റാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 2011-ൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കരുതെന്ന് ട്രംപ് പറഞ്ഞതിനുശേഷം 74 തവണ വൈറ്റ് ഹൗസ് വസ്തുതാപത്രത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍: ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഇതൊരു വലിയ വിജയമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസിനും ന്യൂയോർക്ക് പോസ്റ്റിനുമൊപ്പം പോഡ്‌കാസ്റ്റുകളിൽ സംസാരിക്കവെ, ഇറാൻ ഒരിക്കലും ആണവ ബോംബ് കൈവശം വയ്ക്കില്ലെന്ന് ചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാനുമായുള്ള ഏറ്റുമുട്ടലിന്റെ പ്രാഥമിക കാരണം ടെഹ്‌റാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 2011-ൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കരുതെന്ന് ട്രംപ് പറഞ്ഞതിനുശേഷം 74 തവണ വൈറ്റ് ഹൗസ് വസ്തുതാപത്രത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ട്രംപ് പരാമർശിക്കുന്ന വാഗ്ദാനം പുതിയതല്ലെന്ന് ആണവ വിദഗ്ധർ…

ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ

ലോസ് ആഞ്ചലസ് : ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂൺ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകൾ ഒഴിവാക്കാൻ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ ഫിഫ ഇടപടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

കൊച്ചുമകളുടെ ബിരുദം: മുത്തച്ഛനും മുത്തശ്ശിക്കും ഇത് അഭിമാന നിമിഷം

ഹൂസ്റ്റൺ: കൊച്ചുമകൾ ഡെയ്ന മാത്യുവിന്റെ ബിരുദ ദാന ചടങ്ങ് തിരുവല്ല അമ്പലത്തിങ്കൽ ജോൺ ഏബ്രഹാമിനും (രാജു), സാറാമ്മ ജോണിനും (രാജമ്മ) അഭിമാന നിമിഷമായി മാറി. അച്ചടക്കം, ബഹുമാനം, കഠിനാധ്വാനം, മികച്ച വിജയം, അതിലുപരി ദൈവഭയവുമുള്ള ഡെയ്നയുടെ ബിരുദ ദാന ചടങ്ങ് ആഘോഷമാക്കി മാറ്റുവാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കുചേർന്നു. അഞ്ച് പതിറ്റാണ് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഡെയ്നയുടെ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു ഏറ്റവും കൂടുതൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭിമാനമായി. ഭാവിയിലും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കട്ടെ എന്ന് എല്ലാവരും ആശംസകൾ നേർന്നു. ഗ്രാജ്വേഷന്‍ വേഷത്തിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ കൊച്ചുമകളെ കണ്ട് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. കൊച്ചുമകളുടെ നേട്ടം അവരുടെ വർഷങ്ങളായുള്ള സ്വപ്നത്തിന്റെയും പ്രാർത്ഥനകളുടെയും ഫലമാണെന്നും,”ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നാണെന്നും, എല്ലാവിധമായ ദൈവാനുഗ്രഹം ഉണ്ടാകട്ടെ” എന്ന…