ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡിൽ 2024 വർഷത്തെ ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടത്തിന് ചിക്കാഗോ മാർത്തോമ്മ ഇടവകയും, പാഴ്സനേജ് തലത്തിലുള്ള മികച്ച തോട്ടത്തിന് ന്യൂജേഴ്സി മാർത്തോമ്മ ഇടവകയുടെ (റാൻഡോൾഫ് ) പാഴ്സനേജും കരസ്ഥമാക്കി. മെയ് മാസം 16,17 തിയതികളിൽ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന അസംബ്ലി സമ്മേളനത്തിൽ വെച്ച് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് അവാർഡ് ലഭിച്ച ഇടവകളെ ആദരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം, പരിസ്ഥിതി കമ്മീഷൻ കൺവീനറുന്മാരായ ജോർജ് ശാമൂവേൽ, ഷാജി എസ്.രാമപുരം എന്നിവർ അറിയിച്ചു. പാഴ്സനേജ് തലത്തിലുള്ള മികച്ച പച്ചക്കറി തോട്ടത്തിന് അർഹരായ ന്യൂജേഴ്സി മാർത്തോമ്മ ഇടവകയുടെ വികാരി റവ.മാത്യു വർഗീസും കുടുംബവും…
Author: .
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി
ഗാർലാൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി.ഏപ്രിൽ 26, ശനി രാവിലെ 10:30 മുതൽ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ്,(3821 ബ്രോഡ്വേ ഗാർലൻഡ്, TX 75043)കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ഫോറത്തിൽ അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര സ്വാഗതമാശംസിച്ചു.പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷ പ്രസംഗം നടത്തി ഭാവി സുരക്ഷിതമാക്കുക ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈൽ ജെ. നട്ട്സൺ രോഗ പ്രതിരോധവും അഡ്വാൻസ്ഡ് കെയർ പ്ലാനിംഗിനെക്കുറിച്ചു ഡോ. സിനി പൗലോസ്,(ഡി.ഒ., എഫ്.എ.പി.ഫാമിലി മെഡിസിൻ ഫിസിഷ്യൻ) പഠന ക്ലാസ്സുകൾക്ക് നേത്ര്വത്വം നൽകി പ്രദീപ് നാഗനൂലിൽ പ്രസിഡന്റ്)മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി),ഫ്രാൻസിസ് തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി),ജെയ്സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) എന്നിവർ നേതൃത്വം നൽകി. സൈമൺ ജേക്കബ് ,ബോബൻ കൊടുവത്,സെബാസ്റ്റ്യൻ പ്രാക്കുഴി,രാജൻ ഐസക് ,കോശി…
ജെഎൻയു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിംഗ് നടന്നു; ഏപ്രിൽ 28 ന് ഫലം പ്രഖ്യാപിക്കും
ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ഏകദേശം 70 ശതമാനം പോളിംഗ് നടന്നു. ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് വികാസ് കെ മോഹാനിയാണ് ഈ വിവരം അറിയിച്ചത്. വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും രാവിലെ 11.30 ന് സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ ഒരു യോഗത്തിന് വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ കൗൺസിലറുടെ 42 തസ്തികകളിൽ 37 എണ്ണത്തിലേക്കുള്ള വോട്ടെണ്ണൽ രാവിലെയോടെ ആരംഭിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം, സെൻട്രൽ പാനലിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് സ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിക്കും. ഏപ്രിൽ 28 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. വെള്ളിയാഴ്ച രാവിലെ ചില കേന്ദ്രങ്ങളിൽ രാവിലെ 10 മണിക്കും മറ്റുള്ളവയിൽ 9.30 നും വോട്ടെടുപ്പ് ആരംഭിച്ചു. ഇതിനുപുറമെ, ഭാഷാ സ്കൂളിൽ 12:00 ന്…
പകർപ്പവകാശ ലംഘന കേസിൽ സംഗീത സംവിധായകൻ എ ആർ റഹ്മാന് ഡല്‍ഹി ഹൈക്കോടതി രണ്ട് കോടി പിഴ ചുമത്തി
ന്യൂഡൽഹി: 2023-ൽ പുറത്തിറങ്ങിയ പൊന്നിയാൻ സെൽവൻ 2 എന്ന ചിത്രത്തിലെ വീര രാജ വീര എന്ന ഗാനത്തിന്റെ സംഗീതത്തിന്റെ പകർപ്പവകാശ ലംഘന കേസിൽ എ ആർ റഹ്മാനും നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിനും ഡൽഹി ഹൈക്കോടതി രണ്ട് കോടി രൂപ ഇടക്കാല പിഴ ചുമത്തി. ജസ്റ്റിസ് പ്രതിഭ സിംഗിന്റെ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വീര രാജ വീര എന്ന ഗാനത്തിന്റെ ഈണവും താളവും ശിവ സ്തുതി ഗാനത്തിന്റേതിന് സമാനമാണെന്ന് മാത്രമല്ല, ചില മാറ്റങ്ങളോടെ ഇത് ശിവ സ്തുതിയാണെന്ന് തോന്നുകയും ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു. എ.ആർ. റഹ്മാനും മദ്രാസ് ടാക്കീസും തുടക്കത്തിൽ ഈ ഗാനത്തിന്റെ ക്രെഡിറ്റ് ഡാഗർ സഹോദരന്മാർക്ക് നൽകിയില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ പിന്നീട് ചിത്രത്തിന്റെ ഓൺലൈൻ പതിപ്പിൽ ക്രെഡിറ്റ് നൽകി. 2023 ഒക്ടോബർ 20-ന് കോടതി എ.ആർ. റഹ്മാന് നോട്ടീസ് അയച്ചിരുന്നു. ഗാനത്തിന്റെ ഒറിജിനൽ…
നക്ഷത്ര ഫലം (26-04-2025 ശനി)
ചിങ്ങം: പ്രണയ സാഫല്യത്തിൻ്റെ ദിവസമാണ് ഇന്ന്. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ സാധിക്കും. വിവാഹിതരായ ദമ്പതികളുടെ തെറ്റിദ്ധാരണകള്‍ മാറി ഐക്യം കൊണ്ടുവരും. പ്രൊഫഷണലുകൾക്ക് അവരുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പുരോഗതി നിലനിർത്താൻ ബിസിനസ് ഉടമകൾ ശ്രദ്ധ കേന്ദ്രീകരിക്കണം. കുടുംബജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തികമായി നല്ല ഫലം ലഭിക്കും. വിദ്യാർഥികൾ അധിക പരിശ്രമം നടത്തുക. ആരോഗ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം, അതിനാൽ മുൻകരുതലുകൾ എടുക്കുക. കന്നി: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങൾ നൽകുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കുകയും പക്വത കാണിക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ പ്രണയ ജീവിതം മികച്ചതാകും. വിവാഹിതരായ ദമ്പതികൾ അവരുടെ ബന്ധം ശക്തിപ്പെടും. ജോലിയിൽ ഉയർച്ച ലഭിക്കും. ബിസിനസ് ഉടമകൾക്ക് സാമ്പത്തിക നേട്ടങ്ങൾ കാണാനും സ്ഥിരത വർധിപ്പിക്കാനും കഴിയും. വരുമാന നേട്ടം ഉണ്ടാകും. വിദ്യാർഥികൾക്ക് നല്ല അക്കാദമിക് ഫലങ്ങൾ കാണാൻ കഴിയും. യാത്രയ്ക്ക് അനുയോജ്യമായ ദിവസമാണ്. തുലാം: പ്രണയ ജീവിതത്തിൽ പുരോഗതി ലഭിക്കും. വിവാഹിതരായ ദമ്പതികളുടെ പ്രണയവും…
പഹൽഗാം ഭീകരാക്രമണം: ഇരുപക്ഷവും പ്രശ്നം പരിഹരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ട്രംപ്
വാഷിംഗ്ടൺ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ അഭിപ്രായത്തിൽ, ആക്രമണത്തെ ‘മോശം’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷം വളരെക്കാലമായി തുടരുകയാണെന്നും ഇരുപക്ഷവും പ്രശ്നം പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചതായും എയർഫോഴ്സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ട്രംപ് പറഞ്ഞു. ഇന്ത്യയുമായും പാകിസ്ഥാനുമായും ഉള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഞാൻ ഇന്ത്യയുമായി വളരെ അടുപ്പമുള്ളവനാണ്, പാകിസ്ഥാനുമായും ഞാൻ വളരെ അടുപ്പമുള്ളവനാണ്, നിങ്ങൾക്കറിയാമല്ലോ, അവർ ആയിരം വർഷമായി കശ്മീരിൽ പോരാടുകയാണ്. കശ്മീർ ആയിരം വർഷമായി, ഒരുപക്ഷേ അതിലും കൂടുതലായി, തുടരുകയാണ്, അടുത്തിടെ നടന്ന ഭീകരാക്രമണം വളരെ മോശമായി,” കശ്മീരിലെ ആക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് മറുപടി പറഞ്ഞു. ഭീകരാക്രമണത്തിൽ 26-ലധികം പേർ കൊല്ലപ്പെട്ടു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള അതിർത്തിയിൽ…
ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’ തുടങ്ങി
നോളജ് സിറ്റി: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’ മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന് കീഴിലുള്ള 10 അംഗ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150ഓളം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. ‘റിവൈവിങ് വിഷൻസ്; റീബിൽഡിങ് ബോണ്ട്സ്’ എന്ന പ്രമേയത്തിലാണ് സമ്മിറ്റ് നടക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച സമ്മിറ്റില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. ആദ്യ സെഷനില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രതിനിധികളുമായി സംവദിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സമസ്ത സെക്രട്ടറി…
നികുതിയൊടുക്കാത്ത ക്രിസ്ത്യൻ അദ്ധ്യാപകരുടെ വിവരശേഖരണം ഭരണഘടനാ ലംഘനം: കെ.എസ്.ടി.എം
മലപ്പുറം: ആദായനികുതി നൽകാത്ത ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഉദ്യോഗസ്ഥരെ വേർതിരിച്ചു കാണുന്നതാണെന്നും മതം പറഞ്ഞു ഉദ്യോഗസ്ഥന്മാരുടെ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് ഭരണഘടന ലംഘനമാണെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ജാബിർ ഇരുമ്പുഴി അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഇ. എച്ച് നാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. യോഗത്തിൽ ഏറിയാട് എ.യു.പിസ്കൂളിലെ അധ്യാപകൻ യൂസഫലി മാസ്റ്ററുടെ അകാല നിര്യാണത്തിൽ അനുശോചനവും അനുസ്മരണവും നടന്നു. . കെ. ഹനീഫ, വി .ശരീഫ് , ഹബീബ് മാലിക്ക് , ഷഹീർ വടക്കാങ്ങര , എ . ജുനൈദ് ,എം ഉസ്മാൻ , സി .എച്ച്.…
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരി
ജനാധിപത്യം ജനങ്ങളുടെ സമാധാനത്തിന് വേണ്ടിയാകണം നോളജ് സിറ്റി: സ്വാര്‍ഥ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ജുമുഅ നിസ്കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമങ്ങളഴിച്ചുവിടുന്നവര്‍ മതത്തെ മറയാക്കി സ്വാര്‍ഥ- രാഷ്ട്രീയ താത്പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ഇതിന് ഒരു മതവുമായും ബന്ധമില്ലെന്നും കുറ്റക്കാരെ പിടികൂടി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളുടെ മതവും നാടും നോക്കി മറ്റുള്ളവരെ കൂടി ശത്രുക്കളായി കാണരുതെന്നും ഏകോദര സഹോദരങ്ങളെ പോലെ രാജ്യത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പെഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
തമയസ് ലോയൽറ്റി പ്രോഗ്രാം വീണ്ടും അവതരിപ്പിച്ച് യൂണിയൻ കോപ്
പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് ആയ യൂണിയൻ കോപ് അവരുടെ ഫ്ലാഗ്ഷിപ് ലോയൽറ്റി പ്രോഗ്രാമായ തമയസ് റീലോഞ്ച് ചെയ്തു. പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. തമയസ് 2012-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് കിഴിവുകളും റിവാർഡുകളും നൽകാനുള്ള പുതിയ വഴിയായിരുന്നു അത്. പുതിയ ലോയൽറ്റി പ്രോഗ്രാം കൂടുതൽ വ്യക്തിഗതമായ, ഇന്ററാക്ടീവ് ആയ അനുഭവം നൽകും. “തമയസ് എപ്പോഴും ലോയൽറ്റി റിവാർഡുകൾക്കായിട്ടായിരുന്നു. റീലോഞ്ചോടെ സാങ്കേതികവിദ്യയും സാമ്പ്രദായികത്വവും ചേർത്തുള്ള ഒരു പുതിയ മോഡേൺ അനുഭവമാണ് ഇത് നൽകുക. ഉപയോക്താക്കളുടെ സംതൃപ്തിക്കും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ദൃഡപ്രതിജ്ഞയുടെയും പ്രതിഫലനമാണിത്.” – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. പുതിയ തമയസ് ലോയൽറ്റി പരിപാടിയുടെ…
