കണ്ണീരിന്റെ തുരുത്തികളിൽ പെയ്തിറങ്ങിയ വചനസാന്നിധ്യം: ഡാളസ് സെന്റ് പോൾസ് മാർത്തോമാ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം

ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2026-ലെ വാർഷിക കൺവെൻഷന് പ്രാർത്ഥനാപൂർവ്വം ഭക്തിനിർഭരമായ തുടക്കമായി. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി റവ. റെജിൻ അച്ചന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്. മാർത്തോമാ സഭയിലെ പ്രമുഖ വേദപണ്ഡിതനും മികച്ച കൺവെൻഷൻ പ്രാസംഗികനുമായ റവ. റോബിൻ വർഗീസ് ഒന്നാം ദിനത്തിൽ ദൈവവചന പ്രഘോഷണം നടത്തി. സങ്കീർത്തനം 119:82-83 വാക്യങ്ങളിലെ ‘പുകയിൽ വെച്ച തുരുത്തി’ എന്ന പ്രതീകാത്മകതയെയും, 1 രാജാക്കന്മാർ 17-ാം അധ്യായത്തിലെ സാരെഫാത്തിലെ വിധവയുടെ അനുഭവത്തെയും ആസ്പദമാക്കിയായിരുന്നു റവ. റോബിൻ വർഗീസിന്റെ സന്ദേശം. “മനുഷ്യജീവിതത്തെ ഏറ്റവും കൂടുതൽ തകർക്കുന്നത് ദാരിദ്ര്യമോ രോഗമോ അല്ല, മറിച്ച് നിരാശയാണ്. ലോകം നൽകുന്ന തുരുത്തികൾ ഒരുനാൾ ശൂന്യമായേക്കാം. എന്നാൽ ‘ഞാൻ നിന്റെ തുരുത്തി ശൂന്യമാകാൻ അനുവദിക്കുകയില്ല’ എന്ന്…

രാശിഫലം (23-07-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. കന്നി: ഇന്ന് നിങ്ങൾക്ക് ബിസിനസിൽ പുരോഗതി. സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്. തുലാം: നിങ്ങളുടെ ജോലിയിലുള്ള സമർപ്പണം സംബന്ധിക്കുന്നതാണെങ്കിലും, നിങ്ങളുടെ കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചാണെങ്കിലും ഇന്ന് നിങ്ങളെ വിശ്വസിച്ച് ഒരു കാര്യം നടത്താൻ ആവശ്യപ്പെട്ടേക്കാം. അതിൽ നിങ്ങൾ വിജയിക്കും. വൃശ്ചികം: ഇന്ന് നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഇന്ന് ആരെയെങ്കിലും വളരെ അസ്വാഭാവികമായി, നന്നായി പരിഗണിക്കൂ. ധനു: പെട്ടെന്നൊരു യാത്രയ്ക്ക് സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ അത് താങ്കളുടെ ദിവസം മനോഹരമാക്കും. മകരം: ജോലിയിൽ നല്ല പ്രതിഫലം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്ഥമായി, നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയയോ, വെറുപ്പോ തോന്നുകയില്ല. അ കുംഭം: നിങ്ങൾ ഇന്നത്തെ ദിവസം…

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണം: വെൽഫെയർ പാർട്ടി

പാലക്കാട്: ന്യൂഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥി യുവജനങ്ങളെ അടിച്ചമർത്തി കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തെ അമർച്ച ചെയ്യാമെന്ന് ബി ജെ പി വ്യാമോഹിക്കേണ്ടതില്ലന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ പ്രസ്താവിച്ചു. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ഫാസിസത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് അലയടിച്ചു കൊണ്ടിരിക്കുന്നത്. കെടുകാര്യസ്ഥത കാരണം നിരവധി വിദ്യാർത്ഥികളുടെ ജീവൻ എടുക്കുന്ന സംവിധാനങ്ങളായി എൻ ടി എയും നീറ്റും മാറിയിരിക്കുകയാണ്. ബി ജെ പി ഭരണകൂടത്തിന് കീഴിൽ രാജ്യത്തെ വിദ്യാർത്ഥി യുവജനങ്ങളുടെ ഭാവി തീർത്തും അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. പരീക്ഷ നടത്തിപ്പിലെ അട്ടിമറികൾ കാരണം ജീവൻ വെടിഞ്ഞ വിദ്യാർത്ഥികളുടെ…

പ്രവാസി ക്ഷേമ പെൻഷൻ ക്ഷേമ പെൻഷൻ വൈകുന്നതിൽ ആശങ്ക: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസികളുടെ ക്ഷേമ പെൻഷൻ വൈകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടന്നും വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്തി ഇടപ്പെട്ട് പരിഹാരമുണ്ടാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി. ക്ഷേമനിധി വിഹിതം അഞ്ചുവർഷം അടച്ചതിന് ശേഷവും ക്ഷേമ പെൻഷൻ കിട്ടാൻ കാലതാമസം വരുത്തുന്നത് ഒഴിവാക്കണമെന്നും പെൻഷൻ തുക 3000 എന്നത് 5000 ആക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാപ്രതിനിധി സമ്മേളനം മലപ്പുറം എ ഫാറൂഖ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് ബന്ന മുതുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എകെ സെയ്തലവി മൂന്നു വർഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ വെച്ച് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ജില്ലാ നേതാക്കളെ തെരഞ്ഞെടുത്തു. ഹസനുൽ ബന്ന മുതുവല്ലൂർ ജില്ലാ പ്രസിഡണ്ടായും എകെ സെയ്തലവി ജനറൽ സെക്രട്ടറിയായും മുഹമ്മദലി…

വിദ്യാർത്ഥി സമരങ്ങൾ ജനാധിപത്യത്തിന്റെ കരുത്ത്; വിദ്യാർത്ഥികൾക്കൊപ്പമാണ് ജനാധിപത്യ ഇന്ത്യ: കെ.വി. സഫീർഷ

മലപ്പുറം: രാജ്യത്തിന്റെ തലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസും പ്രകടനവും മലപ്പുറത്ത് നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി. സഫീർഷ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി സമരങ്ങൾ ജനാധിപത്യത്തിന്റെ ജീവസ്പന്ദനമാണെന്നും, നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ചരിത്രത്തിലുടനീളം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ സംസ്്കാരത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്ര ചിന്തയുടെയും വിമർശനാത്മക സംവാദത്തിന്റെയും കേന്ദ്രങ്ങളായി നിലനിൽക്കേണ്ടതാണെന്നും വിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ റദ്ദു ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുകയും സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് പകരം അടിച്ചമർത്തലിന്റെ വഴി സ്വീകരിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എ പി അനില്‍കുമാര്‍

മലപ്പുറം: റവന്യൂ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശ വിതരണം, ഡിജിറ്റൽ സേവനങ്ങൾ, അദാലത്തുകൾ എന്നിവയുൾപ്പെടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാർ പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനപ്രിയവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന മലപ്പുറം ജില്ലാതല റവന്യൂ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പ് നേതൃത്വം നൽകുന്ന 14 പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാനുണ്ട്. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി പൂർത്തിയാക്കണം. ഗോത്രവർഗ്ഗ മേഖലകൾ, തീരപ്രദേശങ്ങൾ തുടങ്ങിയ…

എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം 2026 ജൂലൈ 25ന്

എടത്വ: പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം 2026 ജൂലൈ 25ന് നടക്കും. രാവിലെ 11.00 ന് നടക്കുന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിക്കും. ജോർജ്ജ് ചുമ്മാർ മാലിയിൽ ആമുഖ സന്ദേശം നല്‍കും. രാവിലെ 11.30ന് സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്‍കും. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഉള്ള ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജല ഘോഷയാത്ര ഉച്ചയ്ക്ക് 12.30ന് നടക്കും. തുടർന്ന് നടക്കുന്ന…

പി‌ഒ‌കെയിൽ പൊതുജന രോഷം ആളിക്കത്തുന്നു; പാക്കിസ്താന്‍ സർക്കാരിനുമേൽ സമ്മർദ്ദം വർദ്ധിക്കുന്നു

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിൽ (പിഒകെ) തുടരുന്ന രാഷ്ട്രീയ പ്രക്ഷുബ്ധതകൾക്കും പൊതുജന പ്രതിഷേധങ്ങൾക്കും ഇടയിൽ, ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) ഉറച്ച നിലപാട് സ്വീകരിച്ചു. പ്രാദേശിക ഭരണകൂടവുമായുള്ള ഏതെങ്കിലും കരാറിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് സംഘടന വിശേഷിപ്പിച്ചു. ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ഇതുവരെ രേഖാമൂലമോ അന്തിമമോ ആയ ഒരു കരാറിൽ എത്തിയിട്ടില്ലെന്ന് ജെഎഎസി വ്യക്തമാക്കി. ജൂലൈ 23 ന് ഒരു വഴിത്തിരിവിനുള്ള തയ്യാറെടുപ്പുകൾ, ഹർത്താൽ, റാലികൾ എന്നിവയ്ക്കുള്ള ആഹ്വാനങ്ങൾ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനകളെ കമ്മിറ്റി തള്ളിക്കളഞ്ഞു, സമാധാനപരമായ പ്രതിഷേധങ്ങൾ പൂർണ്ണ ശക്തിയോടെ തുടരുമെന്ന് പ്രഖ്യാപിച്ചു. പ്രസ്ഥാനത്തിലെ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്ന ജൂലൈ 23 ന് പ്രകടനങ്ങൾക്ക് തയ്യാറാകാൻ മുതിർന്ന ജെഎഎസി നേതാക്കൾ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഈ ദിവസം പിഒകെയിലുടനീളം വൻ റാലികൾ, ഹർത്താൽ, കുത്തിയിരിപ്പ് പ്രതിഷേധങ്ങൾ എന്നിവ നടക്കും.…

മോസ്കോയില്‍ 2137 വർഷം പഴക്കമുള്ള ഒരു യുവതിയുടെ ശവകുടീരം കണ്ടെത്തി

മോസ്കോ: റഷ്യയിലെ തുവ റിപ്പബ്ലിക്കിലെ സയാനോ-ഷുഷെൻസ്‌കായ അണക്കെട്ടിന് സമീപം വെള്ളത്തിനടിയിലായ ഒരു പുരാവസ്തു സ്ഥലത്ത് (പ്രാദേശികമായി ‘അറ്റ്ലാന്റിസ്’ എന്നറിയപ്പെടുന്നു) 2137 വർഷം പഴക്കമുള്ള ഒരു യുവതിയുടെ ശവകുടീരം കണ്ടെത്തിയത് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായി. ഡോ. പവൽ ലിയസിന്റെ നേതൃത്വത്തിൽ നടന്ന ഈ ഖനനത്തിൽ കണ്ടെത്തിയ സ്ത്രീയെ പുരാവസ്തു ഗവേഷകർ ‘നതാഷ’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. റേഡിയോ കാർബൺ ഡേറ്റിംഗ് അനുസരിച്ച്, ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ ഹുന്നു (സിയാങ്‌നു) കാലഘട്ടത്തിലെ (ഏകദേശം ബിസി 92 മുതൽ എഡി 71 വരെ) ഉള്ളതാണ്. ഈ കണ്ടെത്തലിലെ ഏറ്റവും ശ്രദ്ധേയമായ ഇനം യുവതിയുടെ പക്കൽ നിന്ന് കണ്ടെത്തിയ ബെൽറ്റ് ബക്കിൾ ആണ്. കറുത്ത ജെറ്റ് സ്റ്റോൺ (ലിഗ്നൈറ്റ്) കൊണ്ട് നിർമ്മിച്ച ഈ ബക്കിൾ ഏകദേശം 7 x 3.5 ഇഞ്ച് വലിപ്പമുള്ളതും ടർക്കോയ്‌സ്, ചുവന്ന കല്ലുകൾ കൊണ്ട്…

പാക്കിസ്താന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിൽ; വലിയൊരു വിഭാഗം ജനങ്ങൾ ദാരിദ്ര്യത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയും വ്യാപകമായ പണപ്പെരുപ്പവും നേരിടുന്ന പാക്കിസ്താനിലെ സാധാരണക്കാരുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായി മാറിയിരിക്കുകയാണെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം ഇപ്പോൾ സമീപകാല സർവേകളിൽ വ്യക്തമായി കാണാം, അതനുസരിച്ച് പാക്കിസ്താനിലെ ഓരോ 10 പേരിൽ ഏകദേശം 3 പേർ (28.9 ശതമാനം) ഇപ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കാൻ നിർബന്ധിതരാകുന്നതായാണ് ഹൗസ്ഹോൾഡ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സർവേ (HIES), പാക്കിസ്താൻ സോഷ്യൽ ആൻഡ് ലിവിംഗ് സ്റ്റാൻഡേർഡ്സ് മെഷർമെന്റ് (PSLM) എന്നിവയിൽ നിന്നുള്ള ഡാറ്റയില്‍ പറയുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ദാരിദ്ര്യം കുത്തനെ വർദ്ധിച്ചു, ഗ്രാമപ്രദേശങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ലഭ്യമായ ഡാറ്റ പ്രകാരം, 2018-19 ൽ പാക്കിസ്താനിലെ ദാരിദ്ര്യ നിരക്ക് 21.8 ശതമാനമായിരുന്നു, 2024-25 ൽ ഇത് 28.9 ശതമാനമായി ഉയരുമെന്ന് പ്രവചിക്കപ്പെട്ടു. അതായത് കഴിഞ്ഞ ആറ് വർഷത്തിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി…