ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം വര്‍ണ്ണോജ്വലമായി; ശൈലജ ടീച്ചറും വി ടി ബൽറാമും മുഖ്യാതിഥികൾ

ഹ്യൂസ്റ്റൺ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻഡം ഹോട്ടലിൽ സമുജ്ജ്വലമായി നടന്നു. കേരളത്തിലെ മുതിര്‍ന്ന ഇടതുപക്ഷ നേതാവും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീമതി ശൈലജ ടീച്ചർ ഭദ്രദീപം കൊളുത്തി ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ നാഷണൽ കമ്മറ്റിയുടെയും ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റൊരതിഥിയുമായ വി ടി ബെൽറാം എം‌എല്‍‌എ ആശംസാ പ്രസംഗം നടത്തി. ജനാധിപത്യത്തിൻറെ നാലാം തൂണായ മാധ്യമ ലോകം ഇന്ന് മലീമസമാണെന്നും എന്നാൽ, ഇന്ത്യാ പ്രസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കെ കെ ശൈലജ ടീച്ചർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. മലയാള മാധ്യമ പ്രവർത്തനം ഒന്ന് വേറെതന്നെയാണെന്നും പലപ്പോഴും ജനാധിപത്യവുമായി ഒരു ബന്ധവും പുലർത്താത്ത തരത്തിൽ തങ്ങളുടെ ഇഷ്ടം പോലെ റിപ്പോർട്ടിംഗ് നടത്തുന്ന തരത്തിലായിക്കഴിഞ്ഞു എന്നത് ആശങ്കാജനകമാണെന്നും വി ടി ബൽറാം എം…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 9): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും ടി. കെ. മാധവനും വൈക്കം സത്യാഗ്രഹത്തിന്റെ ആത്മീയ അടിത്തറ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ചില മഹത്‌വ്യക്തികൾ സ്വയം ഒരു പ്രസ്ഥാനമായി തന്നെ മാറി എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അവരിൽ ഏറ്റവും പ്രഗത്ഭനായ ആത്മീയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. എന്നാൽ ഗുരുവിന്റെ ആശയങ്ങളെ ജനകീയ പ്രസ്ഥാനങ്ങളാക്കി മാറ്റിയ ശിഷ്യന്മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ടി. കെ. മാധവൻ. ഗുരുവും ടി. കെ. മാധവനും തമ്മിലുള്ള ബന്ധം ഗുരു – ശിഷ്യ ബന്ധം മാത്രമായിരുന്നില്ല, അത് ഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനവും തമ്മിലുള്ള സജീവമായ സമന്വയമായിരുന്നു. ഗുരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ആത്മീയമായി ഉണർത്തിയപ്പോൾ, ടി. കെ. മാധവൻ സാമൂഹിക ഉണർവിനെ സംഘടിതമായ സാമൂഹിക പ്രസ്ഥാനങ്ങളായി രൂപാന്തരപ്പെടുത്തി. ഈ ബന്ധത്തിന്റെ ഏറ്റവും വലിയ ചരിത്രസാക്ഷ്യമാണ് വൈക്കം സത്യാഗ്രഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ…

ഫൊക്കാനയുടെ ഗിന്നസ് റെക്കോർഡ് :(ജെയിംസ് കുരീക്കാട്ടില്‍)

മോഹിനിയാട്ടത്തിന്റെ വേഷം ധരിച്ച രണ്ട് ചെറിയ കുട്ടികൾ നിന്ന് കരയുകയാണ്. കൂടെയുള്ള പേരെന്റ്സ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അവരുടെ അസ്വസ്‌ഥയും ദേഷ്യവും പ്രകടിപ്പിക്കുന്നുമുണ്ട്. ഫൊക്കാനാ കൺവെൻഷന്റെ ഒരു ഒഴിഞ്ഞ മൂലയിൽ അവരെ കണ്ടപ്പോൾ, മലയാളികൾ ഒത്തുകൂടുന്ന ഫൊക്കാനയിൽ ഈ തമിഴർക്ക് എന്ത് കാര്യം എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. ഏതെങ്കിലും തരത്തിൽ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യാമെന്ന് കരുതി അടുത്ത് ചെന്നു. സമയം 4 മണിയായി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിപ്പറ്റാൻ 1500 പേരെ പങ്കെടുപ്പിച്ചു ഫൊക്കാന നടത്തുന്ന മോഹിനിയാട്ട പഠന പരിപാടിയിൽ പങ്കെടുക്കാൻ മലയാളികളായ സുഹ്രത്തുക്കളുടെ നിർബന്ധം കൊണ്ട് വന്നവരാണവർ. ഉച്ചക്ക് 12 മണി മുതൽ ഒരുങ്ങി നിൽക്കുന്നതാണ് ആ പാവം കുട്ടികൾ. 4 മണിക്ക് തുടങ്ങേണ്ടതാണ് മോഹിനിയാട്ടം. പക്ഷെ 4 മണി ആയപ്പോഴും…

നേറ്റോ ഉച്ചകോടിക്ക് തുര്‍ക്കിയിലെത്തിയ ട്രംപിന്റെ സ്ഥാനം ഇറാന് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

നേറ്റോ ഉച്ചകോടിക്കിടെ ട്രം‌പിന് ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന്, തുർക്കിയിലെ ദ്വീപുകളിൽ നിന്ന് അദ്ദേഹത്തെ സുരക്ഷിതമായി ഒഴിപ്പിക്കാൻ രഹസ്യ പദ്ധതി വികസിപ്പിച്ചെടുത്തു. വാഷിംഗ്ടണ്‍: ജൂലൈയിൽ നടന്ന നേറ്റോ ഉച്ചകോടിക്കിടെ ഇറാനിൽ നിന്ന് ട്രംപിന് ഭീഷണിയുണ്ടായിരുന്നെന്ന് യുഎസ് ഏജൻസികൾക്ക് രഹസ്യാന്വേഷണ വിഭാഗം ലഭിച്ചതായി റിപ്പോർട്ട്. ഭീഷണി വളരെ ഗുരുതരമായിരുന്നതിനാൽ ട്രംപിനെ തുർക്കിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാൻ ഒരു രഹസ്യ പദ്ധതി വികസിപ്പിച്ചെടുത്തിരുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ട്രംപിന്റെ വിമാനം ഒരു ഉപരിതല-ആകാശ മിസൈൽ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് വിവിധ ഇന്റലിജൻസ് സ്രോതസ്സുകളിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. നേറ്റോ ഉച്ചകോടിക്ക് സമീപം തോളിൽ നിന്ന് തൊടുത്തു വിടാവുന്ന മിസൈലുമായി ഒരാളെ കണ്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, ഇറാനുമായി ബന്ധമുള്ള വ്യക്തികൾക്ക് അങ്കാറയിലെ ട്രംപിന്റെ സ്ഥാനം അറിയാമായിരുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തി.…

റോയ് മാത്യു കാനഡയില്‍ നിര്യാതനായി

ലണ്ടൻ (ഒന്റാറിയോ): പുനലൂർ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്റാറിയോയിൽ താമസക്കാരനുമായ മുരുപ്പേൽ റോയ് മാത്യു (43) നിര്യാതനായി. ഓഗസ്റ്റ് 10-നാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ഭാര്യ സിമി. പൊതുദർശനം: ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകീട്ട് 5:00 മുതൽ രാത്രി 8:00 വരെ ഡോർചെസ്റ്റർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ചർച്ചില്‍ (St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L. ശവസംസ്കാര ശുശ്രൂഷയുടെയും സംസ്കാരത്തിന്റെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

മികച്ച സാമൂഹിക സേവനത്തിന് ഡോ. സച്ച്മോർ തോമസിനെ “ആവണിത്തെന്നൽ 2026” വേദിയിൽ ആദരിക്കുന്നു

ലീഗ് സിറ്റി (ടെക്സാസ്): ടെക്സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ആവണിത്തെന്നൽ 2026’ ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ (Johnnie Arolfo Civic Center) വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്നും ആ വേദിയിൽ വച്ച്  ഡോ. സച്ച്മോർ തോമസിനെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. അദ്ദേഹത്തിന്റെ മികച്ച സാമൂഹിക സേവനവും സമൂഹത്തിന് നൽകിവരുന്ന നിർലോഭമായ പിന്തുണയും പരിഗണിച്ചാണ് ഡോ. സച്ച്മോർ തോമസിന് ഈ പ്രത്യേക പുരസ്‌കാരം സമ്മാനിക്കുന്നത്. നിലവിൽ ഗാൽവസ്റ്റൺ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിലായി 13 ആരോഗ്യ–പരിചരണ സ്ഥാപനങ്ങൾക്ക്നേതൃത്വം നൽകുന്ന ഡോ. സച്ച്മോർ തോമസിന്റെ സേവനശൃംഖലയിൽ ആശുപത്രികൾ, വയോജന പരിചരണകേന്ദ്രങ്ങൾ, മെമ്മറി കെയർ യൂണിറ്റുകൾ, മെഡിക്കൽ സ്പാകൾ, പ്രൈമറി കെയർ ക്ലിനിക്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. കൂടാതെ, അദ്ദേഹം നിലവിൽ ഗാൽവസ്റ്റൺ കൗണ്ടി ഷെരിഫ് ഓഫീസിന്റെ ഔദ്യോഗിക മെഡിക്കൽ…

ഹൂസ്റ്റണിൽ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ: ആഗസ്റ്റ് 21, 22 തീയതികളിൽ – ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഹൂസ്റ്റൺ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിന്റെ പുതിയ ദേവാലയ കെട്ടിടത്തിന്റെ വിശുദ്ധ കൂദാശ ആഗസ്റ്റ് 21, 22 തീയതികളിൽ വിവിധ ആത്മീയ ശുശ്രൂഷകളോടെ നടത്തപ്പെടും. ഹൂസ്റ്റണിലെ 13218 Player Street-ലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് കൂദാശ നടക്കുന്നത്. സൗത്ത് ഈസ്റ്റ്  അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ്, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യാക്കോബ് മാർ ഐറേനിയോസ്, അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ വിശുദ്ധ കൂദാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 1986-ൽ പൂർത്തീകരിച്ച് കൂദാശ ചെയ്ത നിലവിലെ ദേവാലയ കെട്ടിടം നിരവധി വർഷങ്ങളായി വളർന്നുവരുന്ന ഇടവക…

ഇളയരാജയുടെ ‘രാജ 50’ ഡാലസിലേക്ക്; ഓഗസ്റ്റ് 15ന് സംഗീതവിസ്മയം

ഡാളസ്: ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ സംഗീതസംവിധായകൻ മാസ്ട്രോ ഇളയരാജയുടെ ‘Raja 50 – Ilaiyaraaja Live in Concert’ ഡാളസ്–ഫോർട്ട്‌വർത്ത് മേഖലയിലെ സംഗീത പ്രേമികൾക്കായി അരങ്ങിലെത്തുന്നു. അൾട്രാ എന്റർടൈൻമെന്റും ഭാരത് ഭവനും സം‌യുക്തമായി നടത്തുന്ന സംഗീതാഘോഷം ഓഗസ്റ്റ് 15 ശനിയാഴ്ച ടെക്സസിലെ ഗാർലൻഡിലുള്ള Curtis Culwell Center-ൽ നടക്കും. പതിറ്റാണ്ടുകളായി തലമുറകളെ സംഗീതത്തിലൂടെ വിസ്മയിപ്പിച്ച ഇളയരാജയുടെ സംഗീതയാത്ര ആഘോഷിക്കുന്ന ഈ പരിപാടി, ഈ വേനൽക്കാലത്ത് DFW മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യൻ സംഗീത പരിപാടികളിലൊന്നായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അമേരിക്കയിൽ പ്രമുഖ കലാകാരന്മാരെയും വലിയ സാംസ്കാരിക പരിപാടികളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സജീവമായ അൾട്രാ എന്റർടൈൻമെന്റ്, ‘Raja 50’ ഡാലസിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നോർത്ത് ടെക്സസിലെ ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധമുള്ള ഭാരത് ഭവൻ-നൊപ്പം ചേർന്നാണ് ഇത്തവണത്തെ പരിപാടി ഒരുക്കുന്നത്. അൾട്രാ എന്റർടൈൻമെന്റ് /ഭാരത് ഭവൻ വഴി ഇളയരാജ…

കൊളറാഡോയിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് കൗമാരക്കാർ ദാരുണമായി കൊല്ലപ്പെട്ടു

കൊളറാഡോ: യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊളറാഡോയിൽ കാർ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് കുത്തനെയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് കൗമാരക്കാർ ദാരുണമായി കൊല്ലപ്പെട്ടു. വാരാന്ത്യത്തിൽ ഗ്രാൻഡ് ജങ്ഷൻ പ്രദേശത്താണ് ഓഗസ്റ് 8 ശനിയാഴ്ച ഈ വലിയ അപകടമുണ്ടായത്. മേസ കൗണ്ടി കൊറോണർ ഓഫീസിന്റെയും പ്രാദേശിക പൊലീസിന്റെയും വിവരങ്ങൾ പ്രകാരം, ഓഗസ്റ്റ് 8-ന്റെ രാത്രിയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഗ്രാൻഡ് ജങ്ഷനിലെ റെസിഡൻഷ്യൽ ഏരിയയിലൂടെ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് 9-ന് രാവിലെ 7:45-ഓടെയാണ് ഒരു വാഹനം മലയിടുക്കിലേക്ക് മറിഞ്ഞതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തിയെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മരിച്ചവരെല്ലാം ഗ്രാൻഡ് ജങ്ഷൻ സ്വദേശികളായ 17 വയസ്സുള്ള ആൺകുട്ടிகளாണെന്ന് ഓഗസ്റ്റ് 10-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കൊറോണർ ഓഫീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ നയപരമായ കാരണങ്ങളാൽ പുറത്തുവിടുന്നില്ലെന്ന് അധികൃതർ അറിയിച്ചു. വാഹനം തെക്കോട്ട്…

രാശിഫലം (09-08-2026 ഞായര്‍)

ചിങ്ങം: മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും തീരുമാനങ്ങളെടുക്കുക. സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി: യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. തുലാം: ആളുകൾ ആകൃഷ്‌ടരാകും. പെരുമാറ്റത്തെയും വസ്‌ത്ര ധാരണ രീതിയെയും പ്രശംസിക്കും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിച്ചേക്കാം. വൃശ്ചികം: തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് നല്ലവണം ആലോചിക്കുക. ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും പ്രതീക്ഷിക്കാവുന്നതാണ്. വൈകുന്നേരം ജീവിത പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ധനു: സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസം ആണ്. സമാധാനപരമായി സ്വയം വിലയിരുത്തുക. കോപം നിയന്ത്രിക്കുക. മകരം: തിരക്കുപിടിച്ച ദിവസമായിരിക്കും. എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. പ്രശംസകളിൽ വീണുപോകരുത്. കുംഭം: വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ഉണ്ടാകാം. ദിവസം…