ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും പിക്നിക്കും അവിസ്മരണീയമായി

പരാമസ്, ന്യൂജേഴ്‌സി: ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (BCMC) ആഭിമുഖ്യത്തിൽ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് 15-ന് സംഘടിപ്പിച്ച ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും കുടുംബസംഗമവും പിക്നിക്കും പങ്കെടുത്തവർക്ക് ആസ്വാദ്യകരവും ഗൃഹാതുരസ്മരണകൾ ഉണർത്തുന്നതുമായ അനുഭവമായി. പ്രകൃതിരമണീയമായ പരാമസിലെ വാൻ സോൺ കൗണ്ടി പാർക്കിൽ നടന്ന ആഘോഷത്തിൽ ന്യൂജേഴ്‌സിയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. സൗഹൃദവും കൂട്ടായ്മയും പുതുക്കുന്നതിനും പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഒരുമിച്ചുകൂടുന്നതിനുമുള്ള വേദിയായി സ്വാതന്ത്ര്യദിനാഘോഷവും പിക്നിക്കും മാറി. വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് ആൻഡ്രൂ പാപ്പച്ചൻ, കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് നൈനാൻ ജേക്കബ്, ട്രഷറർ തോമസ് ജേക്കബ്, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ കോശി കുരുവിള, ദേവസ്സി പാലാട്ടി തുടങ്ങിയവരും കേരള സമാജം ഓഫ് ന്യൂജേഴ്‌സിയെ പ്രതിനിധീകരിച്ച് അലൻ വർഗീസും ചടങ്ങിൽ സംബന്ധിച്ചു. ഏറെ വർഷത്തെ…

ഐ.ഒ.സി പെൻസിൽവാനിയ ചാപ്റ്റർ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ഫിലഡൽഫിയയിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) പെൻസിൽവാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ഫിലഡൽഫിയയിലെ ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരള സർക്കാർ ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.ഒ.സി പെൻസിൽവാനിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയയുടെ ആമുഖ പ്രസംഗ ത്തെ തുടർന്ന് മുഖ്യാതിഥി അപു ജോൺ ജോസഫ് എം.എൽ.എ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ ഘോഷയാത്ര ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. പൊതുസമ്മേളനത്തിലേക്ക് പ്രോഗ്രാം കോർഡിനേറ്റർ കുര്യൻ രാജൻ സദസ്സിനെ അഭിവാദ്യം അർപ്പിച്ചു ക്ഷണിച്ചു. സമ്മേളനത്തിന്റെ എം.സി ആയി പ്രവർത്തിച്ച ജനറൽ സെക്രട്ടറി നൈനാൻ മത്തായി സ്വാഗതം ആശംസിക്കുകയുണ്ടായി. അമേരിക്കൻ ദേശീയഗാനത്തിനു ശേഷം ഇന്ത്യൻ ദേശീയഗാനം ആലപിച്ചു. മുഖ്യാതിഥിയായ അപു ജോൺ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു…

ലൂക്കോസ് ജോസഫ് കൂവള്ളൂരിന് കേരളത്തിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ്

ന്യൂയോര്‍ക്ക്: അറിയപ്പെടുന്ന അമേരിക്കന്‍ മലയാളി തോമസ് ജെ. കൂവള്ളൂരിന്റെ സഹോദരന്‍ ലൂക്കോസ് ജെ. കൂവള്ളൂരിന് കാര്‍ഷികമേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍പ്പെട്ട ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ 2026 ആഗസ്റ്റ് 17ന് ‘ചിങ്ങം ഒന്നാം തീയതി കര്‍ഷകദിനം 2026’ എന്ന കേരള സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് ലഭിക്കുകയുണ്ടായി. കേരളത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിങ്ങം ഒന്നാംതീയതി കര്‍ഷകദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചടത്തോളം വലിയൊരു നേട്ടമാണ്. കര്‍ഷകരുടെ സേവനങ്ങളെയും സംഭാവനകളെയും മാനിച്ച് സര്‍ക്കാര്‍ തലത്തിലും, വിവിധ സംഘടനകളുടെ നേതൃത്വത്തിലും കര്‍ഷകരെ ആദരിക്കുന്നതിനുവേണ്ടി ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഒന്നാണ് കര്‍ഷകദിനം (ഫാര്‍മേഴ്‌സ് ഡേ). തോമസ് കൂവള്ളൂരിന്റെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കേരളത്തിലെ അറിയപ്പെട്ടിരുന്ന ഒരു മാതൃകാകൃഷിക്കാരനും, പട്ടംതാണുപിള്ളയുടെ കാലത്ത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ആദ്യമായി കുടിയേറ്റത്തിന്…

“ഞാൻ വ്യക്തിപരമായി ആ രഹസ്യ തെളിവുകൾ കണ്ടിട്ടുണ്ട്”: പെന്റഗണിന്റെ മുന്‍ യുഎഫ്ഒ ഉപദേഷ്ടാവ് ഡോ. എറിക് ഡേവിസ്

പെന്റഗണിന്റെ രഹസ്യ യുഎഫ്‌ഒ പ്രോഗ്രാമിലെ മുൻ അംഗമായ ഡോ. എറിക് ഡേവിസ്, അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട രഹസ്യ തെളിവുകൾ അമേരിക്കയുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു. പെന്റഗൺ ഈ അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാഷിംഗ്ടണ്‍: പ്രപഞ്ചത്തിൽ മനുഷ്യനല്ലാതെ മറ്റേതെങ്കിലും ജീവരൂപങ്ങളുണ്ടോ? ഈ ചോദ്യം വളരെക്കാലമായി ഒരു ചർച്ചാ വിഷയമാണ്. പെന്റഗണിന്റെ യുഎഫ്‌ഒ പ്രോഗ്രാമിന്റെ മുൻ ഉപദേഷ്ടാവായ ജ്യോതിശാസ്ത്രജ്ഞൻ ഡോ. എറിക് ഡേവിസിന്റെ അവകാശവാദങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്. കുറഞ്ഞത് നാല് വ്യത്യസ്ത അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള രഹസ്യ രേഖകളും ഫോട്ടോഗ്രാഫുകളും അമേരിക്കയുടെ കൈവശമുണ്ടെന്ന് ഡേവിസ് പറയുന്നു. പത്രപ്രവർത്തകയായ കാറ്റി പാവ്‌ലിച്ചിന് നൽകിയ അഭിമുഖത്തിൽ ഡോ. ഡേവിസ് ഏകദേശം 30 വർഷത്തെ ക്ലാസിഫൈഡ് ഗവേഷണത്തെ ഉദ്ധരിച്ചു. യുഎപിയുമായി ബന്ധപ്പെട്ട ക്ലാസിഫൈഡ് രേഖകളും തെളിവുകളും താൻ വ്യക്തിപരമായി അവലോകനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. തകർന്ന ബഹിരാകാശ പേടകത്തെയും അവയുമായി ബന്ധപ്പെട്ട വീണ്ടെടുക്കൽ പ്രവർത്തനങ്ങളെയും കുറിച്ചുള്ള…

ഫൊക്കാന കണ്‍വെന്‍ഷന്‍, ഗിന്നസ് റെക്കോര്‍ഡുകള്‍ക്കിടയില്‍ ഒരു ‘ബാലാമണി’ വിശേഷം: വിന്‍സെന്റ് ഇമ്മാനുവല്‍

പെന്‍സില്‍വാനിയ: രണ്ട് ഗിന്നസ് നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഇത്തവണ ശ്രദ്ധേയമായത്. പ്രവാസി മലയാളി കൂട്ടായ്മയുടെ മധുരവസന്തം തീര്‍ത്തുകൊണ്ട് ഓഗസ്റ്റ് 6 മുതല്‍ 8 വരെ പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആയിരത്തിലേറെ നര്‍ത്തകര്‍ ഒരേ വേദിയില്‍ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മഹാസംരംഭത്തിന്റെ ഒരുക്കങ്ങള്‍. കലാസാംസ്‌കാരിക രംഗത്തു നിന്നുള്ള വിവിധ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ അതിഥികളായെത്തി. ഫൊക്കാന കണ്‍വെന്‍ഷന്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ അതിനിടയിലൂടെ വേറൊരു ചെറിയ ‘ചരിത്രം’ കൂടി സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. മലയാള സിനിമാ താരം നവ്യാ നായരുടെ ഫൊക്കാന സന്ദര്‍ശനമായിരുന്നു അത്. നവ്യ നായരുടെ നൃത്തപരിപാടിയോടെയായിരുന്നു…

ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വെടിവച്ചുകൊല്ലുകയും അമ്മായിഅമ്മയെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ 61-കാരൻ വില്യം ഫ്രാൻസെസ് സിൽവയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6:11-ന് വിഷസൂചി പ്രയോഗിച്ചാണ് സിൽവയുടെ മരണം സ്ഥിരീകരിച്ചത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന 13-ാമത്തെ വധശിക്ഷയാണിത്. “ഇതെല്ലാം സംഭവിച്ചതിൽ ഞാൻ ഖേദിക്കുന്നു, ഇതൊരു അപകടമായിരുന്നു; അവരെ ഉപദ്രവിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല,” എന്നായിരുന്നു വധശിക്ഷക്ക് മുൻപ് സിൽവയുടെ അവസാന വാക്കുകൾ. 2006-ൽ ഒർലാന്റോയിലെ വസതിയിൽ വെച്ചാണ് സിൽവ ഭാര്യ പട്രീഷ്യയെയും അമ്മായിഅമ്മയെയും വെടിവെച്ചത്. പട്രീഷ്യ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 2026-ൽ ഇതുവരെ അമേരിക്കയിൽ നടന്ന ആകെ 23 വധശിക്ഷകളിൽ പകുതിയിലധികവും ഫ്ലോറിഡയിലാണ് നടന്നത്. വരുന്ന സെപ്റ്റംബറിൽ മറ്റ് രണ്ട് പ്രതികളുടെ വധശിക്ഷ കൂടി ഫ്ലോറിഡയിൽ നിശ്ചയിച്ചിട്ടുണ്ട്.

അധ്യയന വർഷാരംഭത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക ആശീർവാദം

ഹൂസ്റ്റൺ: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും യുവതീയുവാക്കൾക്കുമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പ്രത്യേക ആശീർവാദ ശുശ്രൂഷ സംഘടിപ്പിച്ചു. ഓഗസ്റ്റ് 16 ഞായറാഴ്ച ഓരോ വിശുദ്ധ കുർബാനയ്ക്കും ശേഷം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. നിരവധി കുട്ടികളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു പ്രാർത്ഥിച്ചു. പഠനത്തിലും ജീവിതത്തിലും അറിവിലും ജ്ഞാനത്തിലും വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വികാരി ഫാ. അബ്രഹാം മുത്തോലത്ത് കുട്ടികളെ ഓർമ്മിപ്പിച്ചു. മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ദൈവാനുഗ്രഹം ലഭിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം നല്ല മൂല്യങ്ങളും ദൈവഭയവും വളർത്തിയെടുക്കണമെന്നും, പ്രതിസന്ധികളിൽ തളരാതെ പ്രാർത്ഥനയോടെ പരിശ്രമിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. സമയനിഷ്ഠ പാലിക്കുന്നതിലും, സഹജീവികളോട് അനുകമ്പയും സ്നേഹവും കാണിക്കുന്നതിലും ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം…

അമേരിക്കയിൽ 27 വർഷമായി താമസിക്കുന്ന ഇന്ത്യൻ വംശജയായ ഗ്രീൻ കാർഡ് ഉടമ ഐ.സി.ഇ കസ്റ്റഡിയിൽ

നോർത്ത് കരോലിന:അമേരിക്കയിൽ 27 വർഷമായി താമസിക്കുന്ന ഇന്ത്യൻ വംശജയും ഗ്രീൻ കാർഡ് ഉടമയുമായ വെങ്കട വശംശെട്ടിയെ (58) യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) കസ്റ്റഡിയിലെടുത്തു. നോർത്ത് കരോലിനയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ അധ്യാപികയും ഗ്രാൻഡ് മദറുമാണ് വെങ്കട. 2013 മുതൽ സ്ഥിരതാമസ രേഖയുള്ള (Lawful Permanent Resident) ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കഴിഞ്ഞ മെയ് മാസത്തിൽ ഇമിഗ്രേഷൻ ജഡ്ജി ഇവരുടെ നാടുകടത്തൽ കേസ് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, ഓഗസ്റ്റ് 11-ന് പതിവ് പരിശോധനയ്ക്കായി എത്തിയപ്പോൾ ഐ.സി.ഇ അധികൃതർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ ജോർജിയയിലെ ഇർവിൻ കൗണ്ടി ഡിറ്റൻഷൻ സെന്ററിലാണ് ഇവർ ഉള്ളത്. 2022-23 കാലഘട്ടത്തിൽ മാതാപിതാക്കളെ പരിചരിക്കാൻ ഇന്ത്യയിലായിരുന്ന സമയത്ത് കോവിഡ് ബാധിതയായി യാത്ര വൈകിയതിനാൽ, വെങ്കട സ്ഥിരതാമസം ഉപേക്ഷിച്ചുവെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) വാദം. ആരോഗ്യപ്രശ്നങ്ങൾ: കടുത്ത പ്രമേഹ രോഗിയായ…

മുതിര്‍ന്ന നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജി വെച്ചു

സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളിൽ നിന്ന് ബിജെപി വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന മലയാള ചലച്ചിത്ര നടൻ ദേവൻ ഞായറാഴ്ച ബിജെപിയിൽ നിന്ന് രാജിവയ്ക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു. നിലവിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ദേവൻ, ആലപ്പുഴയിലെ ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗത്തിന്റെ നിയന്ത്രണത്തിലുള്ള കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങിൽ തന്റെ “തീരുമാനം” വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ക്ഷേത്ര ഭരണസമിതിയുടെ തലവൻ. സാമൂഹിക പരിഷ്കർത്താവ് മുന്നോട്ടുവച്ച പുരോഗമന സാമൂഹിക നീതി അജണ്ടയിൽ നിന്ന് ബിജെപി വ്യതിചലിച്ചുവെന്ന് ദേവൻ പറഞ്ഞു. “എന്റെ രാഷ്ട്രീയം ഗുരുവിന്റെ സാമൂഹിക ആദർശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കേരളത്തിലെ ബിജെപിയിൽ അവ പ്രതിഫലിച്ചതായി ഞാൻ കണ്ടിട്ടില്ല. ഗുരുവിന്റെ ആദർശങ്ങളാൽ നയിക്കപ്പെടുന്ന എന്റെ രാഷ്ട്രീയ ദിശാബോധവുമായി ബിജെപി സംസ്ഥാന…

കൊല്ലം പ്രവാസി അസോസിയേഷന്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസ്സിയേഷന്‍റെ നേതൃത്വത്തില്‍  ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷം കെപിഎ ഹാളില്‍  സംഘടിപ്പിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി. വൈകിട്ട് നടന്ന ആഘോഷ പരിപാടികള്‍ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വി.എം പ്രമോദ് സ്വാഗതം ആശംസിച്ചു. മുന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദു, മുന്‍ ട്രഷറര്‍ മനോജ്‌ ജമാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കെപിഎ ചില്‍ട്രന്‍സ്‌ വിങ്ങിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും കുട്ടികളുടെ പ്രസംഗവും കെപിഎ സിംഫണി കലാകാരന്മാര്‍ അവതരിപ്പിച്ച ഗാന സന്ധ്യയും നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ച്, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ധീക്ക്ഷാന്റെ നന്ദിയോടെ പരിപാടികള്‍ അവസാനിച്ചു. സിസി, ഡിസി, പ്രവാസിശ്രീ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.