കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) ട്രസ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ നവീകരിച്ച ‘മംഗല്യസൂത്രം’ മാട്രിമോണിയൽ വെബ്സൈറ്റ് പ്രശസ്ത മലയാള സിനിമ-സീരിയൽ താരം ഷാജു ശ്രീധർ ഓൺലൈനിലൂടെ പ്രകാശനം ചെയ്തു. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ലളിതമായും സൗകര്യപ്രദമായും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ച മൂല്യാധിഷ്ഠിത കുടുംബബന്ധങ്ങൾ പ്രവാസ സമൂഹത്തിലും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെ.എച്ച്.എൻ.എ കഴിഞ്ഞ ഒരു ദശകമായി നടത്തിവരുന്ന സൗജന്യ സേവനമാണ് ‘മംഗല്യസൂത്രം’. 2016-ൽ ആരംഭിച്ച ഈ സംരംഭം കൂടുതൽ ഉപയോക്തൃസൗഹൃദമാക്കിയും വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയും സാങ്കേതികമായി നവീകരിച്ചാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഷാജു ശ്രീധർ ഉദ്ഘാടന സന്ദേശം നൽകിയത്. ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുകയും ഇരു കുടുംബങ്ങളുടെയും ആശീർവാദത്തോടെ ആ ബന്ധം വിവാഹത്തിലേക്ക് നയിക്കുകയും ചെയ്ത തന്റെ അനുഭവം ഓർത്തെടുത്ത…
Author: .
യുഎസ്-ചൈന ചർച്ചകളിൽ പുതിയ വഴിത്തിരിവ്!; ട്രംപിന്റെയും ഷി ജിൻപിംഗിന്റെയും കൂടിക്കാഴ്ചയ്ക്ക് മുമ്പ് ചൈനീസ് വൈസ് പ്രീമിയർ സ്കോട്ട് ബസന്റുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക ഉച്ചകോടിക്ക് മുന്നോടിയായി യുഎസ്–ചൈന ഉന്നതതല സാമ്പത്തിക ചർച്ചകൾ സജീവമായി. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റും ചൈനീസ് വൈസ് പ്രീമിയർ ഹീ ലൈഫെംഗും ന്യൂയോർക്ക് സിറ്റിയിൽ കൂടിക്കാഴ്ച നടത്തി. വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), അപൂർവ ഭൂമി ധാതുക്കൾ, താരിഫ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. സെപ്റ്റംബർ 24ന് വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന ട്രംപ്–ഷി കൂടിക്കാഴ്ചയ്ക്ക് അടിത്തറയൊരുക്കുന്നതാണ് ഈ ചർച്ചകൾ. മന്‍ഹാട്ടനിലെ ജെ.പി. മോർഗൻ ചേസ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീറും പങ്കെടുത്തു. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക–വ്യാപാര ബന്ധങ്ങളിലെ പ്രധാന തർക്കവിഷയങ്ങൾ വിശദമായി പരിശോധിച്ചു. നിലവിലുള്ള വ്യാപാര ധാരണകൾ മുന്നോട്ടുകൊണ്ടുപോകുന്നതും ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സംഘർഷം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ…
നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ കൺവൻഷന് തുടക്കമായി
ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് സെന്റര് എ മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷന്റെ (MTVEA) ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന എം.ടി.വി.ഇ.എ. കൺവൻഷൻ 2026 സെപ്റ്റംബർ 20 ഞായറാഴ്ച രാത്രി 7:00നു ആരംഭിച്ചു “ഓരോ മാർത്തോമ്മാക്കാരനും ഒരു സന്നദ്ധ സുവിശേഷകനാണ്” എന്ന അന്തരിച്ച അബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പ്രമുഖ വചനത്തെ അടിസ്ഥാനമാക്കി സൂം പ്ലാറ്റ്‌ഫോം വഴിയാണ് കൺവൻഷൻ നടത്തിയത്. റവ. കെ. എം. മാത്യുവിന്റെ പ്രാർത്ഥനയോടെയാണ് കൺവെൻഷന് തുടക്കമായത്. തുടർന്ന് ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹ്യൂസ്റ്റൺ പാരീഷ് മിഷൻ അംഗങ്ങൾ ആലപിച്ച പ്രാർത്ഥനാഗാനം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. റോബി സ്വാഗതം ആശംസിച്ച യോഗത്തിന് ഒക്‌ലഹോമ മാർത്തോമ്മാ ഇടവക വികാരി റവ. കെ. എം. മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ മിസ്റ്റർ സാം അലക്സ് മധ്യസ്ഥ പ്രാർത്ഥനയും, മിസിസ് മേരി ഏബ്രഹാം ബൈബിൾ വായനയും നിർവഹിച്ചു.…
ഡോ. സണ്ണി സ്റ്റീഫൻ നയിക്കുന്ന യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ; ഒക്ടോബർ 9 – 11 വരെ
ഡാളസ് : മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘യുവജന സഖ്യം കൺവെൻഷൻ 2026’ ഒക്ടോബർ 9, 10, 11 തീയതികളിൽ നടക്കും. ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ദേവാലയത്തിൽ നടക്കുന്ന കൺവെൻഷനിൽ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും. “ശിഷ്യത്വത്തിലേക്കുള്ള വിളി” എന്നതാണ് കൺവെൻഷന്റെ പ്രധാന വിഷയം. “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യന്മാരാണ്.” യോഹന്നാൻ 8:31 എന്ന ബൈബിൾ വചനത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 9, 10 തീയതികളിൽ വൈകിട്ട് 6.30നും, ഒക്ടോബർ 11ന് രാവിലെ 10 മണിക്കും സമ്മേളനം നടക്കും. വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനും പ്രശസ്ത സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ യുവജനങ്ങളോട് വിശ്വാസം, ശിഷ്യത്വം, സേവനം, സമാധാനം എന്നീ വിഷയങ്ങൾ സംസാരിക്കും. വികാരി റവ. എബ്രഹാം…
മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ
ഹൂസ്റ്റൺ: ചുങ്കത്തറ ചാരുവില പുത്തൻവീട്ടിൽ സി.സി.മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും മകൻ ചാക്കോ മാത്യു (സണ്ണി – 57) ഹൂസ്റ്റണിൽ അന്തരിച്ചു. സെപ്റ്റംബർ 18 നായിരുന്നു അന്ത്യം. ഭാര്യ- സൂസൻ മാത്യു തിരുവല്ല തോപ്പിൽ കളത്തിൽ ചാക്കോ മാത്യുവിന്റേയും സൂസമ്മ മാത്യുവിന്റെയും മകളാണ്. മക്കൾ: സുനു, സാം സഹോദരങ്ങൾ – ഡോ.ശോശാമ്മ ആഷ്ലി (ലിസ് – ഹൂസ്റ്റൺ ) ഡോ.ജോസഫ് മാത്യു (സജി – ഡാളസ് ) ചാരുവിള മാത്യു (ഷിബു – ഹൂസ്റ്റൺ ) 30 വർഷത്തോളം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക് സിറ്റി ഹൗസിങ് പ്രെസെർവഷൻ ആൻഡ് ഡെവ ലപ്മെന്റ് ഡിപ്പാർട്മെന്റിൽ സീനിയർ പ്രൊക്യൂർമെൻറ് ഡയറക്ടറായി 1996 മുതൽ 2018 വരെ പ്രവർത്തിച്ച പരേതൻ കുറെ വര്ഷങ്ങളായി കുടുംബ സമേതം ഹൂസ്റ്റണിൽ താമസമാരംഭിച്ച് സാമൂഹ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു. . തുടർച്ചയായി 2 ടെമുകളിലായി…
ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു
ഡട്രോയിറ്റ്: സെപ്റ്റംബർ 20 ഞായറാഴ്ച, ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു. ആരാധനാ ശുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ വെച്ച നടന്ന ചടങ്ങിൽ 70 വയസ്സിന് മുകളിലുള്ള 37 മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഇടവക വികാരി റവ. ജോബിൻ ജോസിന്റെ ആമുഖ പ്രാർത്ഥനയോടെയും ആമുഖത്തോടെയും ചടങ്ങുകൾ ആരംഭിച്ചു. ഇടവക സെക്രട്ടറി വിനോദ് തോമസ് ഏവരെയും സ്വാഗതം ചെയ്യുകയും ആദരിക്കപ്പെടുന്നവരുടെ പേരുകൾ വായിക്കുകയും ചെയ്തു. ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ വളർച്ചയ്ക്ക് നൽകിയ വിലയേറിയ സംഭാവനകളെ ഇടവക ഇവർക്ക് നന്ദി അറിയിച്ചു. വികാരിയും, ട്രസ്റ്റികളായ തോമസ് ഏബ്രഹാം, ബോബൻ ജോർജ് എന്നിവരും ചേർന്ന് 37 ഇടവകാംഗങ്ങൾക്ക് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. റവ. പി. ചാക്കോയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി അനുമോദന യോഗം സമാപിച്ചു. ചടങ്ങിന് ശേഷം പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
പാസ്‌റ്റർ ഏബ്രഹാം പി .ജോർജിന്റെ പൊതുദർശനം സെപ്റ്റംബർ 22 ന് ഡാളസിൽ
ഡാളസ് : സെപ്റ്റംബർ 19 ന് ഡാളസ്സിൽ അന്തരിച്ച പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) ന്റെ പൊതുദർശനം സെപ്റ്റംബർ 22 ചൊവ്വാഴ്ച വൈകിട്ട് 6:30 മുതൽ 8:30 വരെ ഫാർമേസ് ബ്രാഞ്ചിലുള്ള മെട്രോ ചർച്ചിൽ 13930 Distribution Way, Farmers Branch, Texas 75234 വെച്ച് നടക്കും. സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ ഭാര്യ : ആനി ഏബ്രഹാം. മകൾ : എബിനി ഏബ്രഹാം ( ഷൈനി) – ജോർജ് വർഗ്ഗീസ് (അതുൽ) ഡാളസ് . മകൻ : എബി ഏബ്രഹാം – ക്രിസ്റ്റി ജെയിംസ് ന്യൂയോർക്ക്
ഇന്നത്തെ രാശിഫലം (21-09-2026 തിങ്കൾ)
ചിങ്ങം: പ്രണയാനുഭൂതികൾ നിറഞ്ഞ ദിവസമാണെങ്കിലും കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ദഹനവ്യവസ്ഥയിലെ ബുദ്ധിമുട്ടുകൾ കാരണം ദിവസത്തിൻ്റെ ആദ്യപകുതിയിൽ ശാരീരിക തളർച്ച അനുഭവപ്പെടാം. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി എല്ലാ കാര്യങ്ങളിലും വളരെ മികച്ചതായിരിക്കും. കന്നി: ഇന്ന് അലസതയും ക്ഷീണവും അനുഭവപ്പെടാനിടയുണ്ട്. അനാവശ്യ സാമ്പത്തിക ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. തെറ്റായ നിഗമനങ്ങൾ പ്രശസ്‌തിയെ ബാധിക്കാതെ നോക്കണം. ഏൽപ്പിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാത്തത് ചെറിയ നിരാശയ്ക്ക് കാരണമായേക്കാം. തുലാം: ആരംഭിക്കുന്ന കാര്യങ്ങളെല്ലാം ശുഭകരമായി അവസാനിക്കണമെന്നില്ല. പുതിയ പദ്ധതികൾ തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാവിലെ തന്നെ തുടക്കം കുറിക്കുക. ദിവസത്തിൻ്റെ രണ്ടാം പകുതിയിൽ ശാരീരികവും മാനസികവുമായ ക്ഷീണം കാരണം പുതിയ ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമായിരിക്കും. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഗൃഹാന്തരീക്ഷത്തിൽ ശാന്തി നൽകും. വൃശ്ചികം : പ്രൊഫഷണൽ രംഗത്ത് അധ്വാനത്തിന് തകർന്ന പ്രതിഫലം ലഭിക്കുന്നത് മനോവീര്യം കുറച്ചേക്കാം.…
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് വിദർശ കേരളത്തിന്റെ അഭിമാനം: മുഖ്യമന്ത്രി
ഷൂട്ടിംഗില്‍ മെഡൽ നേടുന്ന ആദ്യ മലയാളി വനിത; താരത്തിന് സംസ്ഥാനത്തിന്റെ പൂർണ പിന്തുണ ഉറപ്പ് തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗില്‍ വെള്ളിമെഡൽ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. വിദർശയുടെ നേട്ടം കേരളത്തിനാകെ അഭിമാനകരമാണെന്ന് വീഡിയോ കോളിലൂടെ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. താരത്തെ അഭിനന്ദിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു. ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളിമെഡൽ സ്വന്തമാക്കിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടവും വിദർശ സ്വന്തമാക്കി. ആദ്യ ഏഷ്യൻ ഗെയിംസിൽത്തന്നെ മെഡൽ നേടാൻ കഴിഞ്ഞത് യുവതാരത്തിന്റെ നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ…
ചേറ്റുവ അഴിമുഖം: പുലിമുട്ടുകളുടെ കരുത്തുകൂട്ടാൻ 3,000 ടെട്രാപോഡുകൾ; 14.8 കോടി രൂപയുടെ നവീകരണ പദ്ധതി; അഞ്ച് ടൺ വീതം ഭാരമുള്ള ടെട്രാപോഡുകൾ സ്ഥാപിക്കും
ചാവക്കാട്: ചേറ്റുവ അഴിമുഖത്തിന്റെ ഇരുവശങ്ങളിലുമുള്ള പുലിമുട്ടുകളുടെ സുരക്ഷയും കരുത്തും വർധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി പുലിമുട്ടുകളിൽ സ്ഥാപിക്കുന്നതിനുള്ള കൂറ്റൻ കോൺക്രീറ്റ് ടെട്രാപോഡുകളുടെ നിർമാണം ആരംഭിച്ചു. ആകെ 3,000 ടെട്രാപോഡുകളാണ് പദ്ധതിക്കായി നിർമിക്കുന്നത്. ഓരോ ടെട്രാപോഡിനും അഞ്ച് ടൺ വീതം ഭാരമുണ്ടാകും. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ. ചേറ്റുവ അഴിമുഖത്തിന്റെ വടക്കുഭാഗത്ത് കടപ്പുറം പഞ്ചായത്തിലെയും തെക്കുഭാഗത്ത് ഏങ്ങണ്ടിയൂർ പഞ്ചായത്തിലെയും പുലിമുട്ടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കുഭാഗത്തെ പുലിമുട്ടിൽ സ്ഥാപിക്കാൻ 1,600 ടെട്രാപോഡുകളും തെക്കുഭാഗത്തേക്ക് 1,400 ടെട്രാപോഡുകളുമാണ് നിർമിക്കുന്നത്. നിലവിലുള്ള രണ്ടു പുലിമുട്ടുകളും നിർമിച്ചിട്ട് 15 വർഷത്തിലേറെയായി. ഇതിനിടെ കാര്യമായ നവീകരണമോ ബലപ്പെടുത്തൽ പ്രവൃത്തികളോ നടന്നിട്ടില്ല. വർഷങ്ങളായി ശക്തമായ തിരയുടെയും കടൽക്ഷോഭത്തിന്റെയും ആഘാതമേറ്റ് പുലിമുട്ടുകളിൽ അടുക്കിയിരുന്ന വലിയ പാറക്കല്ലുകളിൽ പലതും കടലിലേക്ക് ഇടിഞ്ഞുവീണിട്ടുണ്ട്. ഇതോടെ പല ഭാഗങ്ങളിലും പുലിമുട്ടുകളുടെ കരുത്ത് കുറഞ്ഞ നിലയിലാണ്. കടൽ പ്രക്ഷുബ്ധമാകുന്ന…
