ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 30-ന്

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 30-ാം തീയതി വൈകീട്ട് 5 മണിക്ക് ഫിലഡൽഫിയ Ascension church (10197 Northeast Ave, Philadelphia, PA 19116) ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടത്തും. ചടങ്ങ് കലാസാംസ്കാരിക സാമൂഹിക മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും അനുഗ്രഹവും കൊണ്ട് ധന്യമാകും. ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഈ ചടങ്ങിൽ, വിശിഷ്ടാതിഥിയായി എത്തുന്നത് ഫിലഡൽഫിയ സിറ്റി കൗൺസിൽ മെമ്പറും അമേരിക്കൻ ശാസ്ത്രജ്ഞയും, രാഷ്ട്രീയ പ്രവർത്തകയും, വനിതാ അവകാശ പ്രവർത്തകയുമായ ഡോ. നീന അഹമ്മദ് ആണ്. കൂടാതെ, മലയാള സാഹിത്യ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായ പ്രൊഫസർ കോശി തലക്കല്‍, തെന്നിന്ത്യന്‍ നടി സുവർണ്ണ വർഗീസ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവരും അതിഥികളായി…

ലിസി തോമസ് ഹ്യൂസ്റ്റണില്‍ നിര്യാതയായി

ഹ്യൂസ്റ്റണ്‍: രാമപുരം സ്വദേശിയും ഹ്യൂസ്റ്റണ്‍ ഷുഗര്‍ലാന്‍ഡ് നിവാസിയുമായ അഗസ്റ്റിൻ തോമസിന്റെ ഭാര്യ ലിസി തോമസ് ഓഗസ്റ്റ് 27-ന് വൈകീട്ട് വാഹനാപകടത്തില്‍ മരണപ്പെട്ടു. പതിവുപോലെ നടക്കാനിറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷുഗർലാൻഡ് പോലീസ് അന്വേഷണം തുടരുന്നുണ്ട്. ലിസിയെ വന്നിടിച്ച വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗർ ലാൻഡിലെ ന്യൂ ടെറിറ്റോറിയിലുള്ള ഹോംവാർഡുവെ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഹ്യൂസ്റ്റണിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപന ഉടമ ബിജു ജോർജ് സഹോദരനാണ്. ഹ്യൂസ്റ്റണ്‍ വി.എ. ഹോസ്പിറ്റൽ ജീവനക്കാരിയാണ് ലിസി തോമസ്. സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയും കൂടിയാണ് ലിസി. ഏവരുടേയും സ്നേഹാദരങ്ങള്‍ ആര്‍ജ്ജിച്ചിരുന്ന ലിസിയുടെ വേർപാട് കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും മാത്രമല്ല, അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി.…

ഹ്യൂസ്റ്റൺ ഓണാഘോഷ വേദിയിൽ കേരളത്തിന്റെ ആയോധന പൈതൃകം തീർത്ത് ‘ദിവാൻ കളരി’

ഹ്യൂസ്റ്റൺ: കേരളത്തിന്റെ തനതായ ആയോധനകലയായ കളരിപ്പയറ്റിന്റെ കരുത്തും മനോഹാരിതയും അച്ചടക്കവും അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച് ഹ്യൂസ്റ്റൺ ദിവാൻ കളരി ശ്രദ്ധേയമായി. ഹ്യൂസ്റ്റണിലെ ഓണാഘോഷ വേദിയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സാംസ്കാരിക പൈതൃകം പുതിയ തലമുറയ്ക്കും പ്രവാസി സമൂഹത്തിനുമായി അരങ്ങേറിയത്. മികച്ച ചുവടുകൾ, മെയ്‌വഴക്കം (flexibility), പ്രതിരോധമുറകൾ എന്നിവയുടെ മനോഹരമായ ഏകോപനമാണ് (coordination) ഈ കളരിപ്പയറ്റ് പ്രദർശനത്തിൽ കാണാനായത്. കളരിപ്പയറ്റ് കേവലം ഒരു യുദ്ധമുറ മാത്രമല്ല, മറിച്ച് ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരിശീലിപ്പിക്കുന്ന ഒരു ലൈഫ്‌സ്റ്റൈലും കേരളത്തിന്റെ സാംസ്കാരിക ഓർമ്മയുടെ ഭാഗവുമാണ്. മെയ്‌വഴക്കം, ബാലൻസ്, ഏകാഗ്രത (concentration), വേഗത, ആത്മനിയന്ത്രണം (self-control), ധൈര്യം എന്നിവ വളർത്താൻ ഈ പരിശീലന രീതി സഹായിക്കുന്നു. പരമ്പരാഗതമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന സ്ഥലത്തെ ‘കളരി’ എന്നും പരിശീലകനെ ‘ഗുരുക്കൾ’ എന്നുമാണ് വിളിക്കുന്നത്. ഓണം എന്നത് ഒരു ആഘോഷം മാത്രമല്ല, തലമുറകളെ അവരുടെ വേരുകളുമായി…

രാശിഫലം (28-08-2026 വെള്ളി)

ചിങ്ങം: ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനഃപ്രയാസം ഉണ്ടാകും.പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോൾ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിൻ്റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി: നിങ്ങളുടെ വാക്‌ചാതുരിയും സർഗ്ഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങളുടെ ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദ്ദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർത്ഥ കഴിവ്‌ പുറത്തുവരൂ. തുലാം: മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹ്യത്ത്‌ നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക്‌ ഒരു കൂട്ടുകച്ചവട സംരംഭം തടസ്സങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്തിക്കപ്പെടും. വൃശ്ചികം: നിങ്ങൾക്കിന്ന് നിങ്ങളുടെ ബോസിൻ്റെ അതൃപ്‌തിയും, സഹപ്രവർത്തകരുടെ അർദ്ധമനസ്സോടെയുള്ള പിന്തുണയും, സ്നേഹപൂർവ്വമായ സാമീപ്യമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. പുതുക്കക്കാരനായി ജോലിക്ക്‌ ശ്രമിക്കലും, വൈകിയുള്ള അഭിമുഖ വിജയങ്ങളും, അന്തിമ…

നേപ്പാള്‍ ദുരന്തം: കൈയ്യില്‍ പ്രിയപ്പെട്ടവരുടെ ഫോട്ടോകളും കണ്ണുകളില്‍ പ്രതീക്ഷയുമായി ആശുപത്രികളില്‍ കയറിയിറങ്ങുന്ന ബന്ധുക്കള്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിനും ദുരന്തത്തിനും ശേഷം, ആശുപത്രികൾക്ക് പുറത്ത് വ്യാഴാഴ്ച, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകളുമായി നൂറുകണക്കിന് ആളുകൾ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമായി. നേപ്പാളിലെ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ നിരവധി കുടുംബങ്ങളെയാണ് ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. വ്യാഴാഴ്ച, കാണാതായ ബന്ധുക്കളുടെ ഫോട്ടോകളുമായി നിരവധി പേരാണ് ആശുപത്രികൾക്ക് പുറത്ത് മണിക്കൂറുകളോളം കാത്തു നിന്നത്. ചിലർ ഫോട്ടോകൾ കൈവശം വച്ചിരുന്നു, മറ്റു ചിലർ ഒരു കുടുംബാംഗത്തിന്റെ മൊബൈൽ നമ്പറും വിലാസവും കൈവശം വച്ചിരുന്നു. വഴിയാത്രക്കാർക്കെല്ലാം ഒരേയൊരു പ്രതീക്ഷയാണുണ്ടായിരുന്നത്…. ആരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ കൊണ്ടുവരുമെന്ന്. റസുവയിലും മധ്യ നേപ്പാളിലും ഉണ്ടായ വെള്ളപ്പൊക്കം ത്രിശൂലി, നാരായണി നദീതടങ്ങളുടെ തീരപ്രദേശങ്ങളെയും ബാധിച്ചു. ബുധനാഴ്ച രാവിലെ മുതൽ നിരവധി പേർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധമില്ലായിരുന്നു. അതേസമയം, പരിക്കേറ്റവരുടെയും രക്ഷപ്പെടുത്തിയവരുടെയും പട്ടിക ആശുപത്രികളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പട്ടികയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകൾക്കായി കുടുംബങ്ങൾ തിരയുകയാണ്. അതേസമയം, നദിയിലും…

അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്ണും നട്ട് വിജയ്

ഇന്ത്യാ ടുഡേ-സിവോട്ടർ 2026 ആഗസ്റ്റിലെ MOTN സർവേയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് 9.2 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്തെത്തി. ന്യൂഡൽഹി: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വിജയുടെ യാത്ര അതിവേഗം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. നടനും രാഷ്ട്രീയക്കാരനുമായ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ട് അധികനാളായിട്ടില്ല, പക്ഷേ ഒരു പുതിയ സർവേ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളുടെ ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേയിൽ, നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും മറികടന്ന് വിജയ് അടുത്ത പ്രധാനമന്ത്രിയായി കാണണമെന്ന് 9.2 ശതമാനം ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചു. 2026 ഓഗസ്റ്റിൽ നടന്ന MOTN സർവേയിൽ, 48.7 ശതമാനം പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 27.1 ശതമാനം പിന്തുണ ലഭിച്ചു. 9.2 ശതമാനം പിന്തുണയുമായി വിജയ്…

39 രാജ്യങ്ങളുമായി സഹകരിച്ച് സൗദി അറേബ്യ പുതിയ സമുദ്ര സുരക്ഷാ ചട്ടക്കൂട് ആരംഭിച്ചു

ജിദ്ദ (സൗദി അറേബ്യ): സമുദ്ര സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒരു പ്രധാന അന്താരാഷ്ട്ര സംരംഭം ആരംഭിച്ചു. 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ച ബഹുരാഷ്ട്ര മാരിടൈം ഡിഫൻസ് കോയലിഷൻ അതിന്റെ സംയുക്ത കമാൻഡ് ഘടന സജീവമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി. ഈ പുതിയ ക്രമീകരണത്തിന് കീഴിൽ, ലോകമെമ്പാടുമുള്ള വ്യാപാരത്തിന്റെയും ഷിപ്പിംഗിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ അംഗരാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും സൈനികരെയും കമാൻഡ്, സമുദ്ര പ്രവർത്തനങ്ങൾ, ഇന്റലിജൻസ് ഘടനകൾ എന്നിവയിൽ സംയോജിപ്പിക്കുന്നു. ഈ സുപ്രധാന വികസനം ഔപചാരികമാക്കുന്നതിനായി, സഖ്യത്തിന്റെ മൂന്നാമത്തെ ആസൂത്രണ യോഗം ജിദ്ദ സിറ്റിയിലെ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിൽ നടന്നു. മൊത്തം 39 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ ഉന്നതതല യോഗത്തിൽ പങ്കെടുത്തു, ഈ അന്താരാഷ്ട്ര സംരംഭത്തിന് ലോകമെമ്പാടുമുള്ള പിന്തുണ ലഭിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്നുവരെ, സംഘടനയുടെ…

റിയാദിൽ വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളെ ഫിലിപ്പീൻസ് അംബാസഡർ സന്ദർശിച്ചു

റിയാദ് (സൗദി അറേബ്യ) : 2026 ഓഗസ്റ്റ് 26-ന് ഫിലിപ്പീൻസ് അംബാസഡർ റെയ്മണ്ട് ബാലത്ബത് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലുള്ള ഒരു പ്രത്യേക ആശുപത്രി സന്ദർശിച്ചു. അടുത്തിടെ സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയരായ ഫിലിപ്പീൻസ് ഇരട്ടകളുടെ ആരോഗ്യവും വീണ്ടെടുക്കലും വിലയിരുത്തുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രാഥമിക ലക്ഷ്യം. ഈ ഫിലിപ്പിനോ കുട്ടികളായ ക്ലിയ, മൗറീൻ ആൻ, ഒലിവിയ, ഗിയാന എന്നിവർ റിയാദിലെ കിംഗ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വിജയകരമായ ശസ്ത്രക്രിയകൾക്ക് ശേഷം, ആശുപത്രിയിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അവർക്ക് ചികിത്സ നൽകി വരികയും ഇപ്പോൾ വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യുന്നു, അംബാസഡർ വ്യക്തിപരമായി ആശുപത്രി സന്ദര്‍ശിച്ച് കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഇരട്ടകളുടെ കുടുംബങ്ങൾക്ക് ഈ മുഴുവൻ പ്രക്രിയയും വലിയൊരു ആശ്വാസമായിരുന്നു. കാരണം, എല്ലാ മെഡിക്കൽ ശസ്ത്രക്രിയകളുടെയും മുഴുവൻ ചെലവും സൗദി സർക്കാരാണ് വഹിച്ചത്. കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു…

9/11 റിപ്പോർട്ടിങ്ങിൽ ‘Terrorist Attack’ വേണ്ട; CBC നിർദേശം വിവാദത്തിൽ

ഒട്ടാവ: 2001 സെപ്റ്റംബർ 11-ന് അമേരിക്കയെ നടുക്കിയ 9/11 ആക്രമണങ്ങളെ വാർത്തകളിൽ നേരിട്ട് ‘ഭീകരാക്രമണം’ (Terrorist Attack) എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന കാനഡയുടെ പൊതുപ്രക്ഷേപണ സ്ഥാപനമായ CBCയുടെ ആഭ്യന്തര മാർഗനിർദേശം വിവാദമായിരിക്കുകയാണ്. ‘Terrorist’, ‘Terrorism’ തുടങ്ങിയ പദങ്ങൾ രാഷ്ട്രീയവും വൈകാരികവുമായ അർത്ഥതലങ്ങളുള്ളവയാണെന്നും അതിനാൽ അവ ‘അതീവ ജാഗ്രതയോടെ’ മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് CBCയുടെ എഡിറ്റോറിയൽ സമീപനം. ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ബന്ധപ്പെട്ട അധികാരികളെയോ വ്യക്തികളെയോ ഉദ്ധരിച്ച് പറയണമെന്നാണ് നിർദേശം. 9/11 ആക്രമണത്തിന്റെ 25-ാം വാർഷികം അടുത്തിരിക്കെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. കാനഡയിലെ കൺസർവേറ്റീവ് എം.പി. റേച്ചൽ തോമസ് (Rachael Thomas) CBCയുടെ നിലപാടിനെ ശക്തമായി വിമർശിച്ചു. ഈ മാർഗനിർദേശം “തികച്ചും ലജ്ജാകരം” എന്നാണ് അവർ വിശേഷിപ്പിച്ചത്. അതേസമയം, 2001 സെപ്റ്റംബർ 11-ന് നടന്ന ആക്രമണങ്ങളെ അമേരിക്കൻ FBI ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്.…

എഥനോൾ നയം കേന്ദ്ര സർക്കാർ തിരുത്തണം: റസാഖ് പാലേരി

പാലക്കാട് : ജനങ്ങളെ പട്ടിണിക്കിടുന്ന വികലമായ എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവി ശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത ഇന്ധനത്തിന്റെയും വിദേശനാണ്യലാഭത്തിന്റെയും പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികലമായ എഥനോൾ നയം രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് കുറയ്ക്കാനെന്ന പേരിൽ കരിമ്പും ഭക്ഷ്യധാന്യങ്ങളും വ്യാപകമായി എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചു വിട്ടതിനെത്തുടർന്ന് രാജ്യം ഇന്ന് കടുത്ത പഞ്ചസാര ക്ഷാമത്തിലേക്കും അഭൂതപൂർവ്വമായ വിലക്കയറ്റത്തിലേക്കും നീങ്ങിയിരിക്കുന്നു. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ പോയി ഒടുവിൽ നിത്യോപയോഗ വസ്തുവായ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരുന്നത് ബി ജെ പി ഭരണകൂടത്തിന്റെ സാമ്പത്തിക പാപ്പരത്തവും ആസൂത്രണമില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നും റസാഖ് പാലേരി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി. നാസർ…