പൂക്കോട്ടുംപാടം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകണം: വെൽഫെയർ പാർട്ടി

മലപ്പുറം: പൂക്കോട്ടൂംപാടം ടികെ കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം സർക്കാർ അടിയന്തരമായി അനുവദിക്കണമെന്നും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ തുടർജീവിതത്തിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട് സമാശ്വസിപ്പിക്കുകയും മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം ബന്ന മുതുവല്ലൂർ, മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹനീഫ മാസ്റ്റർ, മഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് സ്വബാഹ് വാപ്പുട്ടി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വിടിഎസ് ഉമർ തങ്ങൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

കുവൈത്തിൽ അറബിക്, പാക്കിസ്താനി സ്കൂളുകൾക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ അനുമതി

കുവൈത്ത്: കുവൈത്തിൽ പഠിക്കുന്ന വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ട് ബാധിക്കുന്ന സുപ്രധാന തീരുമാനം പുറത്തുവന്നു. അറബിക് ഭാഷാ പാഠ്യപദ്ധതിയും പാക്കിസ്താനി പാഠ്യപദ്ധതിയും പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. നിലവിലെ അധ്യയന വർഷം മുതൽ തന്നെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ദീർഘകാലമായി ഫീസ് വർധന മരവിപ്പിച്ചിരുന്ന സാഹചര്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ മാറ്റമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. കുവൈത്തിൽ താമസിക്കുന്ന സ്വദേശികളെയും പ്രവാസികളെയും തീരുമാനം നേരിട്ട് ബാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ പുതിയ ഫീസ് ഘടനയ്ക്ക് അനുസരിച്ച് ക്രമീകരിക്കേണ്ട സാഹചര്യം രക്ഷിതാക്കൾക്കുണ്ടാകും. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, പ്രതിവർഷം 250 കുവൈത്തി ദിനാർ (KD) മുതൽ 450 ദിനാർ വരെ ഫീസ് ഈടാക്കുന്ന സ്കൂളുകൾക്ക് നിലവിലെ ഫീസിൽ പരമാവധി 15 ശതമാനം വരെ വർധന…

സൗദി ദേശീയ ദിനം: നിയമങ്ങൾ കർശനമായി പാലിക്കണം; പൗരന്മാർക്ക് കുവൈത്ത് എംബസിയുടെ ജാഗ്രതാ നിർദേശം

സെപ്റ്റംബർ 23ന് സൗദിയുടെ 96-ാമത് ദേശീയ ദിനാഘോഷം; ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും നിർദേശം കുവൈറ്റ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തുള്ള കുവൈത്തി പൗരന്മാർക്ക് സുപ്രധാന ജാഗ്രതാ നിർദേശവുമായി കുവൈത്ത് എംബസി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതരുടെ ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും എംബസി ആവശ്യപ്പെട്ടു. കുവൈത്ത് വാർത്താ ഏജൻസിയായ കുന (KUNA) സെപ്റ്റംബർ 21ന് പുറത്തുവിട്ട വിവരമനുസരിച്ച്, നിലവിൽ സൗദി അറേബ്യയിൽ താമസിക്കുന്നവരും സന്ദർശനത്തിനായി എത്തിയവരുമായ എല്ലാ കുവൈത്തി പൗരന്മാർക്കും നിർദേശം ബാധകമാണ്. ആഘോഷവേളയിൽ നിയമലംഘനങ്ങളിലോ മറ്റ് പ്രശ്നങ്ങളിലോ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും എംബസി ഓർമിപ്പിച്ചു. സൗദി അറേബ്യ സെപ്റ്റംബർ 23നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ഏകീകരണത്തിന്റെ 96-ാം വാർഷികമാണ് 2026ൽ ആഘോഷിക്കുന്നത്. “Our Pride Lies in Our…

ചിൽട്ടൺ ഡ്യുവൽ പർപ്പസ് എ.സി എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: എയർ കണ്ടീഷനിംഗിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൺ ഡ്യുവൽ പർപ്പസ് എസിയുടെ (ഡി.പി-എ.സി) കേരളത്തിലെ ആദ്യ ലൈവ് എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ തുറന്നു. ഇടപ്പള്ളി കൂനംതൈയിലുള്ള ചിൽട്ടൺ ടവേഴ്സിൽ ആരംഭിച്ച എക്സ്പീരിയൻസ് സെൻ്റർ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ​രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഏറെ അനിവാര്യമാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം പ്രകൃതി സംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന ഉത്പന്നങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരികയാണ്. വീടുകളിലെ വൈദ്യുതി ചെലവ് കുറയ്ക്കാൻ ഡ്യുവൽ പർപ്പസ് എസിയിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ​ലോകത്തിലെ തന്നെ ഏക പേറ്റന്റഡ് ഡ്യുവൽ പർപ്പസ് എസിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിൽട്ടന്റേത്. കണ്ടൻസറിൽ നിന്നുള്ള താപം അന്തരീക്ഷത്തിലേക്ക് വെറുതെ പുറന്തള്ളുന്നതിന് പകരം, അത് വീണ്ടെടുത്ത് അധിക ഊർജ്ജച്ചെലവില്ലാതെ ചൂടുവെള്ളം ഉത്പാദിപ്പിക്കുന്ന നൂതനമായ…

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ദുബായ് ഭരണാധികാരിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണവിവരം അറിയിച്ചത്. ശൈഖ് അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണ കാലയളവിൽ എമിറേറ്റിലുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ദുബായ് രാജകുടുംബത്തിലെ മുതിർന്ന അംഗമായിരുന്ന ശൈഖ് അഹമ്മദ് പൊതുസേവനം, കായികരംഗം, കുതിരപ്പന്തയം, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ദുബായ് പൊലീസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.ആർ.എം. ഹോൾഡിങ്, ദുബായ് റിയൽ എസ്റ്റേറ്റ് സെന്റർ എന്നിവയുടെ ഗ്രൂപ്പ് ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം അൽ വാസൽ ഫുട്ബോൾ ക്ലബ്ബിന്റെ ചെയർമാനുമായിരുന്നു. ദുബായുടെ…

അബുദാബിയില്‍ തൊഴില്‍ തര്‍ക്കങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസമായി ലേബര്‍ കോടതി; വേതനം നഷ്ടപ്പെട്ട 948 പേര്‍ക്ക് പണം തിരിച്ചു കിട്ടി

മൂന്ന് കേസുകൾ തീർപ്പാക്കിയത് മൂന്ന് മാസത്തിനുള്ളിൽ; 457 പേർക്ക് മുഴുവൻ തുകയും ലഭിച്ചു, 491 പേർക്ക് ശേഷിക്കുന്ന തുക ഗഡുക്കളായി നൽകും അബുദാബി: തൊഴിൽ തർക്കങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി അബുദാബി ലേബർ കോർട്ടിന്റെ ഇടപെടൽ. മൂന്ന് പ്രധാന തൊഴിൽ തർക്ക കേസുകൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിച്ച കോടതി, 948 തൊഴിലാളികൾക്ക് ലഭിക്കാനുണ്ടായിരുന്ന 78.11 ലക്ഷത്തിലധികം ദിർഹം വീണ്ടെടുത്ത് നൽകിയതായി അധികൃതർ അറിയിച്ചു. മൊത്തം 1.23 കോടി ദിർഹത്തോളം സാമ്പത്തിക ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് തൊഴിലാളികൾ നൽകിയ ഹർജികളിലാണ് കോടതി അതിവേഗ നടപടികൾ സ്വീകരിച്ചത്. ശമ്പള കുടിശ്ശികയും മറ്റ് തൊഴിൽ ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള സാമ്പത്തിക അവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കേസുകളുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. കേസുകളിൽ ഉൾപ്പെട്ട 948 തൊഴിലാളികളിൽ 457 പേർക്ക് ലഭിക്കേണ്ട മുഴുവൻ സാമ്പത്തിക ആനുകൂല്യങ്ങളും ഇതിനകം കൈമാറി. ഇവരുടെ അവകാശവാദങ്ങൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ…

യു.എ.ഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ (ഐ.സി.എ.സി) നിന്ന് പാസ്പോര്‍ട്ടുകള്‍ കൈപ്പറ്റാം

ദുബായ്: പ്രവൃത്തിദിവസങ്ങളിലെ ജോലി തിരക്കുമൂലം പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈപ്പറ്റാൻ സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സംവിധാനം. യു.എ.ഇയിലുടനീളമുള്ള ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ (ഐ.സി.എ.സി) ഇനി ഞായറാഴ്ചകളിലും പാസ്പോർട്ട് കൈപ്പറ്റാൻ അവസരമൊരുങ്ങും. കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അൽഹിന്ദ് ഗ്ലോബൽ സർവീസസാണ് ഞായറാഴ്ചകളിൽ പാസ്പോർട്ട് വിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചത്. യു.എ.ഇയിലെ 16 ഐ.സി.എ.സി കേന്ദ്രങ്ങളിലും പുതിയ സൗകര്യം ലഭ്യമാകും. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പാസ്പോർട്ട് വിതരണത്തിനുള്ള പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കുക. പ്രവൃത്തിദിവസങ്ങളിൽ ജോലി ഒഴിവാക്കി പാസ്പോർട്ട് കൈപ്പറ്റേണ്ടിവരുന്നവർക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസ്പോർട്ട് പുതുക്കൽ, വിവിധ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഇന്ത്യൻ കോൺസുലാർ സേവനങ്ങളുടെ നടത്തിപ്പ് കഴിഞ്ഞ ജൂലായിലാണ് കേരളം ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പ് ഏറ്റെടുത്തത്. 2025 നവംബറിൽ ഇതുമായി ബന്ധപ്പെട്ട…

യുദ്ധവും ഉപരോധവും കനത്ത പ്രഹരം; ഇറാന്റെ ജിഡിപി 10.1 ശതമാനം ഇടിഞ്ഞു, പണപ്പെരുപ്പം 69 ശതമാനത്തോട് അടുക്കുന്നു

എണ്ണ-വാതക മേഖലയിലെ തകർച്ചയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും പ്രതിസന്ധി രൂക്ഷമാക്കുന്നു; 2026ൽ സമ്പദ്‌വ്യവസ്ഥ 5.4 ശതമാനം ചുരുങ്ങുമെന്ന് ഐഎംഎഫ് ദോഹ (ഖത്തര്‍): അമേരിക്കയും ഇസ്രായേലുമായി തുടരുന്ന യുദ്ധവും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി മാറുന്നു. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ-വാതക മേഖലയിലെ ഇടിവ്, കയറ്റുമതി തടസ്സങ്ങൾ, കറൻസിയുടെ മൂല്യത്തകർച്ച, ഉയർന്ന പണപ്പെരുപ്പം എന്നിവ ഒരേസമയം സമ്മർദം സൃഷ്ടിച്ചതോടെ സാമ്പത്തിക പ്രവർത്തനങ്ങൾ കുത്തനെ ചുരുങ്ങിയിരിക്കുകയാണ്. ഇറാന്റെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കുകൾ പ്രകാരം, പേർഷ്യൻ കലണ്ടറിലെ ആദ്യ പാദമായ മാർച്ച് 21 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 10.1 ശതമാനം കുറഞ്ഞു. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കു പിന്നാലെയുള്ള യുദ്ധത്തിന്റെ ആദ്യ മാസങ്ങളാണ് ഈ കാലയളവിൽ…

തിരഞ്ഞെടുപ്പിന് മുമ്പ് മെലോണിയുടെ പുതിയ നീക്കം; സ്കൂളുകളിൽ ബുർഖ-നിഖാബ് നിരോധനം; വിദേശ വിദ്യാർത്ഥികൾക്ക് പരിധി

റോം: ഇറ്റലിയിൽ അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുടിയേറ്റവും സാമൂഹിക സംയോജനവും വീണ്ടും രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി. സ്കൂളുകളിൽ ബുർഖയും നിഖാബും ഉൾപ്പെടെയുള്ള മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കാനും ഓരോ ക്ലാസിലുമുള്ള വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരമാവധി പരിധി നിശ്ചയിക്കാനുമുള്ള നിയമനടപടികൾ കൊണ്ടുവരുമെന്ന് മെലോണി പ്രഖ്യാപിച്ചു. സെപ്റ്റംബർ 20ന് റോമിൽ തന്റെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ യുവജന വിഭാഗമായ ജിയോവെന്തു നാസിയോണാലെയുടെ ‘ഫെനിക്സ്’ പരിപാടിയിൽ സംസാരിക്കവെയാണ് മെലോണി പുതിയ നടപടികൾ പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം നടത്തിയതുകൊണ്ട് മാത്രം നിരോധനം നിലവിൽ വന്നിട്ടില്ല. നിർദ്ദേശങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിക്കുമെന്നും തുടർന്ന് ആവശ്യമായ പാർലമെന്ററി നടപടികളിലൂടെ നിയമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മെലോണിയുടെ പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം സ്കൂളുകളിലെ ബുർഖ-നിഖാബ് നിരോധനമാണ്. വിദ്യാർത്ഥികൾ മുഖം മറയ്ക്കാതെ സ്കൂളിലെത്തണമെന്നാണ് സർക്കാരിന്റെ നിലപാട്.…

‘ഇനി കുറച്ച് സമാധാനം വേണം’; 2027 സമാധാനത്തിന്റെയും സ്ഥിരതയുടെയും വർഷമാകട്ടെയെന്ന് ഖത്തർ പ്രധാനമന്ത്രി

ദോഹ (ഖത്തര്‍): വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് സമാധാനവും സ്ഥിരതയും അനിവാര്യമാണെന്നും 2027 അതിനുള്ള വർഷമായി മാറണമെന്നാണ് ആഗ്രഹമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. തുടർച്ചയായ മേഖലാ പ്രതിസന്ധികൾക്കിടയിൽ ഖത്തറിനും മേഖലയിലെ മറ്റു രാജ്യങ്ങൾക്കും ആശ്വാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന ഖത്തർ സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയാണ് മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചത്. 2022-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് പിന്നാലെ ഖത്തറിനും മേഖലയ്ക്കും ഒന്നിനു പിന്നാലെ മറ്റൊന്നായി പ്രതിസന്ധികളെ നേരിടേണ്ടിവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷങ്ങളായി കാര്യമായ ഇടവേളയില്ലാതെ സംഘർഷങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുകയാണെന്നും ഇനി മേഖലയ്ക്ക് സമാധാനത്തിലേക്കും സ്ഥിരതയിലേക്കും മടങ്ങേണ്ട സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബറിൽ ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധവും തുടർന്നുണ്ടായ സംഭവവികാസങ്ങളും മിഡിൽ…