ലോസ് ആഞ്ചലസ് : ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂൺ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകൾ ഒഴിവാക്കാൻ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ ഫിഫ ഇടപടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
Author: ?? ?? ???????
കൊച്ചുമകളുടെ ബിരുദം: മുത്തച്ഛനും മുത്തശ്ശിക്കും ഇത് അഭിമാന നിമിഷം
ഹൂസ്റ്റൺ: കൊച്ചുമകൾ ഡെയ്ന മാത്യുവിന്റെ ബിരുദ ദാന ചടങ്ങ് തിരുവല്ല അമ്പലത്തിങ്കൽ ജോൺ ഏബ്രഹാമിനും (രാജു), സാറാമ്മ ജോണിനും (രാജമ്മ) അഭിമാന നിമിഷമായി മാറി. അച്ചടക്കം, ബഹുമാനം, കഠിനാധ്വാനം, മികച്ച വിജയം, അതിലുപരി ദൈവഭയവുമുള്ള ഡെയ്നയുടെ ബിരുദ ദാന ചടങ്ങ് ആഘോഷമാക്കി മാറ്റുവാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കുചേർന്നു. അഞ്ച് പതിറ്റാണ് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഡെയ്നയുടെ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു ഏറ്റവും കൂടുതൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭിമാനമായി. ഭാവിയിലും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കട്ടെ എന്ന് എല്ലാവരും ആശംസകൾ നേർന്നു. ഗ്രാജ്വേഷന്‍ വേഷത്തിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ കൊച്ചുമകളെ കണ്ട് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. കൊച്ചുമകളുടെ നേട്ടം അവരുടെ വർഷങ്ങളായുള്ള സ്വപ്നത്തിന്റെയും പ്രാർത്ഥനകളുടെയും ഫലമാണെന്നും,”ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നാണെന്നും, എല്ലാവിധമായ ദൈവാനുഗ്രഹം ഉണ്ടാകട്ടെ” എന്ന…
അമേരിക്കൻ മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് അന്തരിച്ചു
ഹ്യൂസ്റ്റൻ: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ജോർജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ അന്തരിച്ചു. ജൂൺ 6 ശനിയാഴ്ച വൈകീട്ട് 7.55-നായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി ഏലിയാമ്മ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. ബൃഹത്തായ അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്. മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും, ‘കേരള ലിറ്റററി ഫോം യുഎസ്എ’ പ്രവർത്തകരും അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പിന്നീട്.
ഹൂസ്റ്റണിൽ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം
ഹൂസ്റ്റൺ: സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മെയ് 31-ാം തീയതി ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ 7:30-ലെ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി, ലീജിയൻ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെ സുപ്രാധാനമായ ഘോഷയാത്ര നടന്നു. തുടർന്ന് ലീജിയൻ ഓഫ് മേരി അംഗങ്ങൾ മാതാവിൻ്റെ രൂപത്തിന് മുന്നിൽ റോസാപ്പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിച്ചു. അന്നേ ദിവസം ദൈവാലയത്തിൽ അർപ്പിക്കപ്പെട്ട മൂന്ന് വിശുദ്ധ കുർബാനകൾക്കും ഇടവക വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റൻ്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുക്കർമ്മങ്ങൾക്ക് ശേഷം, ലീജിയൻ ഓഫ് മേരി അംഗങ്ങൾ സ്നേഹപൂർവ്വം തയ്യാറാക്കിയ പരമ്പരാഗത വിഭവമായ ‘പാച്ചോർ’ പള്ളിയിലെത്തിയ മുഴുവൻ വിശ്വാസികൾക്കുമായി വിതരണം ചെയ്തു. വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് നടന്ന…
9 നവജാത ശിശുക്കളുടെ അസ്ഥികൾ ഒടിച്ച നഴ്സിന് മൂന്ന് വർഷം തടവ്; വിധിയിൽ പ്രതിഷേധം ശക്തം
വിർജീനിയ: വിർജീനിയയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒൻപത് അകാലജാതരായ കുഞ്ഞുങ്ങളെ ക്രൂരമായി പരിക്കേൽപ്പിച്ച നഴ്സിന് കോടതി തടവുശിക്ഷ വിധിച്ചു. ഹെൻറിക്കോ ഡോക്ടേഴ്സ് ഹോസ്പിറ്റലിലെ മുൻ നഴ്സായ എറിൻ സ്ട്രോട്ട്മാൻ (27) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. എന്നാൽ, കുഞ്ഞുങ്ങളുടെ അസ്ഥികൾ ഒടിക്കുന്നതടക്കമുള്ള അതിക്രൂരമായ കുറ്റം ചെയ്തിട്ടും പ്രതിക്ക് കേവലം മൂന്ന് വർഷത്തിൽ താഴെ മാത്രം തടവ് ലഭിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 2022-നും 2024-നും ഇടയിൽ ഇവർ കുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞിന്റെ പാദങ്ങൾ തലയ്ക്ക് മുകളിൽ എത്തുന്നതുവരെ കാലുകളിൽ ഇവർ ബലം പ്രയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിർജീനിയ നിയമപ്രകാരം ഒരു കുഞ്ഞിനെ ഉപദ്രവിച്ചതിന് പരമാവധി 5 വർഷം വീതം ഒൻപത് കുഞ്ഞുങ്ങളുടെ കേസിൽ 45 വർഷം തടവാണ് കോടതി വിധിച്ചത്. എന്നാൽ, പ്രോസിക്യൂഷനുമായുള്ള പ്രത്യേക വാദ കരാർ പ്രകാരം…
ഹരിത ഭൂമിക്കായി കൈകോർത്ത് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ
വടക്കാങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തങ്ങൾക്കും വരും തലമുറകൾക്കും ജീവിതം സാധ്യമാകുന്ന തരത്തിൽ ഭൂമിയെ പരിപാലിക്കാൻ പ്രതിജ്ഞ ചെയ്ത് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ. വായുവും വെള്ളവും അന്തരീക്ഷവും മലിനമാക്കുന്ന വസ്തുക്കൾ ഉപേക്ഷിക്കുമെന്നും തങ്ങളാലാവും വിധം ചുറ്റുപാടുകളും തങ്ങളുടെ പരിസരങ്ങളും ഹരിതാഭമാക്കുമെന്നും സ്കൂൾ പ്രതിനിധി റിഹാദ് പി.കെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അവർ ഏറ്റുചൊല്ലി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന വൈവിധ്യമാർന്ന പരിപാടികൾ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വടക്കാങ്ങര എട്ടാം വാർഡ് അംഗം സമീറ തങ്കയത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ എക്കോ ക്ലബ്ബിൻറെ സഹകരണത്തോടെ ഓരോ ക്ലാസ് ടീച്ചറുടെയും നേതൃത്വത്തിൽ ഓരോ വൃക്ഷത്തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ടു. പ്രകൃതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രാഫ്റ്റ് നിർമ്മാണം, പോസ്റ്റർ ഡിസൈനിങ് തുടങ്ങിയ സ്കൂൾ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ…
പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനവുമായി മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും ലോക പരിസ്ഥിതി ദിനം ആചരിച്ചു
ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദോഹയിലെ ഉമ്മുസനീം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി റാലിയും ചര്‍ച്ചാ സംഗമവും നടന്നു. കെ.ബി.എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളും സംഘടനകളും കൈകോര്‍ക്കുമ്പോള്‍ മാത്രമേ പരിസ്ഥിതി വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചാ സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പ്രശസ്ത പര്‍വതാരോഹകയും എഴുത്തുകാരിയുമായ സ്വപ്ന ഇബ്രാഹിം പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതിന്റെ…
തരംഗങ്ങളുടെ ഒടിടി വിജയത്തിന് ശേഷം, ടാറ്റ പ്ലേ ബിഞ്ച് റിലീസിനൊപ്പം ക്രൈം ത്രില്ലർ ‘പ്രതിഷോദ്’ എത്തിച്ചേരുന്നു
സുധാ ചന്ദ്രൻ, അദിതി സൻവാൾ, സത്യകം ആനന്ദ്, രോഹിത് ഹണ്ട, വരുൺ ജോഷി, അശുതോഷ് കൌശിക് എന്നിവർ അഭിനയിച്ച സാക്ഷർ മീഡിയയിൽ നിന്നുള്ള പ്രശംസ നേടിയ ത്രില്ലർ ടാറ്റ പ്ലേ ബിഞ്ചിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ന്യൂഡൽഹി/മുംബൈ: വേവ്സ് ഒടിടി പ്ലാറ്റ്ഫോമിൽ കാഴ്ചക്കാരിൽ നിന്ന് പ്രശംസ നേടിയ ശേഷം, സാക്ഷർ മീഡിയയുടെ ക്രൈം ത്രില്ലർ വെബ് സീരീസായ “പ്രതിഷോദ്” ഇപ്പോൾ ടാറ്റ പ്ലേ ബിഞ്ചിൽ റിലീസ് ചെയ്തുകൊണ്ട് അതിന്റെ ഡിജിറ്റൽ വ്യാപ്തി വിപുലീകരിച്ചു. അദിതി സൻവാൾ (ക്യുങ്കി സാസ് ഭി കഭി ബഹു തി ഉൾപ്പെടെയുള്ള ടെലിവിഷൻ അവതരണങ്ങൾക്ക് പേരുകേട്ട) മുതിർന്ന നടി സുധാ ചന്ദ്രൻ, പ്രശസ്ത നടൻ സത്യകം ആനന്ദ്, റിയാലിറ്റി ഷോ വിജയിയും നടനുമായ അശുതോഷ് കൌശിക്, രോഹിത് ഹണ്ട, വരുൺ ജോഷി എന്നിവരുൾപ്പെടെയുള്ള കഴിവുള്ള അഭിനേതാക്കളുടെ ഒരു കൂട്ടം അഭിനയിച്ച ഈ പരമ്പര,…
രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇന്‍റലിജന്‍റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ‘റേ ബൈ താമര’ അവതരിപ്പിച്ച് താമര ലെഷര്‍ എക്സ്പീരിയന്‍സസ്
ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ആറ് പ്രധാന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അനുഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ആത്മീയ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കമ്പനി അടിത്തറ ഇടുകയാണ്. തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പുരാതനമായ യാത്രാ പാരമ്പര്യങ്ങളിലൊന്നായ തീര്‍ഥാടന യാത്രകളെ സമകാലിക ആതിഥേയത്വത്തിന്‍റെ മികവിലൂടെ പുനര്‍നിര്‍വചിക്കുന്ന നിര്‍ണ്ണായക നീക്കത്തിന്‍റെ ഭാഗമായി താമര ലെഷര്‍ എക്സ്പീരിയന്‍സസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇന്‍റലിജന്‍റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ റേ ബൈ താമര അവതരിപ്പിച്ചു. ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ആത്മീയ യാത്രയെ കേവലം ഒരു തീര്‍ഥാടനമോ ലക്ഷ്യസ്ഥാനത്തെത്താനുള്ള യാത്രയോ എന്നതിനപ്പുറം കൂടുതല്‍ അര്‍ഥവത്തായ അനുഭവമാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 450,000 ത്തിലധികം മത-സാംസ്കാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിര്‍ണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ്. ലോകത്തിലെ തന്നെ ഏറ്റവും…
അതിർത്തികളിൽ ഡിജിറ്റൽ പട്രോളിംഗ്, ബിഎസ്എഫ്-എസ്എസ്ബി മേഖലകളിൽ സ്മാർട്ട് ബോർഡർ മോഡൽ നടപ്പിലാക്കും: ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികളുടെ സുരക്ഷ കൂടുതൽ സുരക്ഷിതവും ആധുനികവുമാക്കാൻ കേന്ദ്ര സർക്കാർ അഭൂതപൂർവമായ നടപടി സ്വീകരിക്കാൻ പോകുന്നു. അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), സശസ്ത്ര സീമ ബൽ (എസ്എസ്ബി) എന്നിവയിലെ സൈനികരെ വിന്യസിച്ചിരിക്കുന്ന രാജ്യത്തിന്റെ അതിർത്തികളിലാണ് ‘സ്മാർട്ട് ബോർഡർ’ പദ്ധതി ഇനി നടപ്പിലാക്കുക. ഇതിന് കീഴിൽ, സാങ്കേതിക വിദ്യയെയും സൈനികരെയും ഏകോപിപ്പിച്ച് ഒരു ലീക്ക്-പ്രൂഫ് സുരക്ഷാ ഗ്രിഡ് സൃഷ്ടിക്കും, ഇത് ശത്രുക്കൾക്ക് നുഴഞ്ഞു കയറാൻ അസാധ്യമായിരിക്കും. ‘സ്മാർട്ട് ബോർഡർ’ എന്ന ആശയം ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്, തുടക്കത്തിൽ ഈ പൈലറ്റ് പദ്ധതി രാജ്യത്തിന്റെ വിവിധ അതിർത്തികളിലെ 7 മുതൽ 8 വരെ സെൻസിറ്റീവ് സ്ഥലങ്ങളിൽ ആരംഭിക്കും. വെള്ളിയാഴ്ച ത്രിപുര സന്ദർശന വേളയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ലങ്കാമുര ബോർഡർ ഔട്ട്‌പോസ്റ്റിൽ (ബിഒപി) ബിഎസ്എഫ് ജവാന്മാരുമായി സംവദിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ സുപ്രധാന…
