ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്ററില്‍ വെച്ച് ജൂലൈ 18 ന് വർണോജ്വലമായി നടന്നു. ജെസ്സി ജയിംസിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികൾ പ്രസിഡന്റ് മനോഹർ തോമസ് ആമുഖ പ്രസംഗം നടത്തി. സഹജീവിയെ സ്നേഹിക്കുക, അയൽപക്കത്തുള്ളവര്‍ ഏതു നാട്ടുകാരാണെങ്കിലും അവരെ സ്നേഹിച്ചാൽ അവർ നമുക്ക് കൂട്ടായി ഉണ്ടാകും. പിറവത്തെ മനുഷ്യർ നാടിനോടപ്പം ഒത്തുകൂടുന്നത് ജാതി മത ഭേദമനേ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹർ തോമസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പിറവം നിവാസികളുടെ സംഗമത്തിൽ എത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ ബഹു. റവ. ഫാ. ചെറിയാൻ നീലാങ്കൽ എപ്പിസ്കോപ്പ വളരെ ദൂരത്തു നിന്ന് എത്തി സംഗമത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. ജോൺ ഐസക്, ജോസ് കാടാപുറം, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവർ ആശംസകൾ നേർന്നു.…
Author: ???? ????????
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സ്പെല്ലിംഗ് ബീ-പ്രസംഗ മത്സരം നടത്തി
ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും (KAD & ICEC) സംയുക്തമായി സ്‌പെല്ലിംഗ് ബീയും പ്രസംഗ മത്സരവും നടത്തി. അസ്സോസിയേഷന്‍ ആസ്ഥാനത്തു വെച്ചാണ് ഗ്രേഡ് K മുതല്‍ ഗ്രേഡ് 12 വരെ നാലു ഗ്രൂപ്പുകളായി മത്സരം സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കാളികളാവുകയും മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. കുട്ടികളില്‍ ഭാഷ മികവുറ്റതാക്കാനും ഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഗ്രഹിക്കുവാനും സഹായിക്കാനാണ് സ്‌പെല്ലിംഗ് ബീയും പ്രസംഗ മികവ് വര്‍ധിപ്പിക്കാന്‍ പ്രസംഗ മത്സരവും നടത്തിയത്. കുട്ടികള്‍ക്ക് ഇതിനായുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷങ്ങളിലും KAD & ICEC നേതൃത്വത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. KAD പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം പറയുകയും സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിക്കുകയും ചെയ്തു. വിധി കര്‍ത്താക്കളായി ജെയ്മി വർക്കി,…
റവ. ജേക്കബ് ജോർജ്ജ്-അലിയാമ്മ ദമ്പതികളുടെ അൻപതാം വിവാഹ വാർഷികം ആഘോഷിച്ചു
ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും(യുസിഎഫ്), സഭാവിശ്വാസികളുടെയും, കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ റവ.ജേക്കബ് ജോർജ്ജ് – അലിയാമ്മ ദമ്പതികളുടെ സുവർണ്ണ വിവാഹ വാർഷികം ആഘോഷിച്ചു. ജേക്കബ് ജോർജ്ജ് അച്ഛൻറെ പ്രാരംഭ പ്രാർത്ഥനയെ തുടർന്ന് പി ഐ വർഗീസ് സ്വാഗതം ആശംസിച്ചു. മത്തായി കെ മത്തായിയുടെ അധ്യക്ഷതയിൽ കോശി എബ്രഹാം മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഡോ.ബെറ്റ്സി മാത്യു വചന ശുശ്രൂഷ നിർവഹിച്ചു. Faith,Impact, Family, Teacher,Yeild(FIFTY) എന്നീ 50 വർഷത്തെ മാതാപിതാക്കളുടെ കുടുംബ ജീവിതത്തെ സാക്ഷ്യപ്പെടുത്തി സംസാരിച്ചു. വിശ്വാസത്തിൽ ഉറക്കുക, സ്നേഹത്തിൽ വസിക്കുക, അനുഗ്രഹിക്കപ്പെട്ട തലമുറകളെ വാർത്തെടുക്കുക,കുടുംബജീവിതത്തെ ചിട്ടപ്പെടുത്തുക, ജീവിതം പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണത്തിന് വിധേയമായി പുതിയ തലമുറയെ ക്രമപ്പെടുത്തുക എന്നും ഉദ്ബോധിപ്പിച്ചു. ബാബു കൊച്ചുമ്മന്റെ പ്രാർത്ഥനയെ തുടർന്ന് കൊച്ചുമക്കളായ നെയോമി, ഐസേയ, എലൈഷ, ഗ്രേസ്,ജൂഡ, ഏവ, അലിയ എന്നിവരുടെ ഇംഗ്ലീഷ് ഗാനങ്ങളും,സജി പുല്ലാട് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു…
മേജർ ആർച്ച്‌ബിഷപ്പ് മാർ തട്ടിലിന് ഹൂസ്റ്റൺ ക്നാനായ ദൈവാലയത്തിൽ പ്രൗഢഗംഭീര സ്വീകരണം
ഹൂസ്റ്റൺ: സീറോമലബാർ സഭയുടെ മേജർ ആർച്ച്‌ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദർശിച്ച മേജർ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിലിന് ഇടവകസമൂഹം പ്രൗഢഗംഭീര സ്വീകരണം നൽകി. തൃശൂർ അതിരൂപതാ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് ആനയിച്ച വിശിഷ്ടാതിഥികളെ വികാരി ഫാ. അബ്രാഹം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, ട്രസ്റ്റി ജെയിംസ് വടക്കേക്കര എന്നിവർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ദൈവാലയത്തിൽ പ്രവേശിച്ച പിതാക്കന്മാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയുടെ പ്രവേശന പ്രദക്ഷിണത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ, മതബോധന അധ്യാപകർ, അൾത്താര ശുശ്രൂഷകർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ആമുഖപ്രസംഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയിൽ 25 വർഷത്തിലേറെയായി മാതൃകാപരമായ…
കേരള അസോസിയേഷന്റെ നേതൃത്വത്തിൽ ഫിഫ ലോക കപ്പ് ഫൈനൽ വാച്ച് പാർട്ടി സംഘടിപ്പിച്ചു
ഡാളസ്: ലോകം കാത്തിരുന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഫൈനൽ മത്സരം നെഞ്ചിലേറ്റാൻ ഡാളസിലെ മലയാളി സമൂഹം ഒന്നടങ്കം ഒഴുകിയെത്തി. കേരള അസോസിയേഷൻ ഓഫ് ഡാളസ് (KAD) പ്രത്യേകമായി സംഘടിപ്പിച്ച ഫിഫ ലോകകപ്പ് ഫൈനൽ വാച്ച് പാർട്ടി കായികപ്രേമികൾക്ക് ആവേശത്തിന്റെ പുതുപുത്തൻ അനുഭവം സമ്മാനിച്ചു. നിരവധി മലയാളി കുടുംബങ്ങളും ഫുട്ബോൾ ആരാധകരും പങ്കെടുത്ത ഈ ഒത്തുചേരൽ ഡാളസിലെ പ്രവാസി മലയാളി ചരിത്രത്തിലെ സമാനതകളില്ലാത്ത കായിക ഉത്സവമായി മാറി. കമ്മ്യൂണിറ്റിയിലെ പ്രമുഖ കായിക പരിശീലകരായ കോച്ച് ഓസ്റ്റിൻ സെബാസ്റ്റ്യൻ, കോച്ച് മാറ്റ് ജേക്കബ് എന്നിവർ ചേർന്ന് നയിച്ച പ്രീ-മാച്ച് ടാക്റ്റിക്കൽ വിശകലനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വലിയ സ്ക്രീനിൽ തത്സമയം മത്സരം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി, ഇരു ടീമുകളുടെയും കരുത്തും ദൗർബല്യങ്ങളും കളി തന്ത്രങ്ങളും വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ വിശകലനം. ഇത് കാണികളിൽ മത്സരത്തെക്കുറിച്ചുള്ള കൗതുകവും ആവേശവും ഇരട്ടിയാക്കി. തുടർന്ന് മത്സരത്തിന്റെ പുരോഗതിയിൽ…
ഐസിഇസിഎച്ച് ബൈബിൾ ക്വിസ് മത്സരം ശ്രദ്ധേയമായി; സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച 2026-ലെ ബൈബിൾ ക്വിസ് മത്സരം ജൂലൈ 12-ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ നടന്നു. ഹൂസ്റ്റണിലെ വിവിധ അംഗസഭകളിൽ നിന്നുള്ള 14 ടീമുകൾ പങ്കെടുത്ത മത്സരം ആവേശകരമായ മത്സരവേദിയായി മാറി. വിജയികൾ ഒന്നാം സ്ഥാനം: സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ രണ്ടാം സ്ഥാനം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ മൂന്നാം സ്ഥാനം: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ചർച്ച്, ഹൂസ്റ്റൺ മത്സരങ്ങൾക്കു മുമ്പ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയ വികാരി റവ. ഫാ. രാജേഷ് കെ. ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷ പ്രസംഗം…
തിരുനാമകീര്‍ത്തനം പാടിയും സ്നേഹകാരുണൃം നൽകിയും മനുഷ്യസ്നേഹത്തിന്റെ അടയാളമായി ഡോ. സണ്ണി സ്റ്റീഫൻ: സി. ഡോ. ജോവാന്‍ ചുങ്കപ്പുര mms
ഹൂസ്റ്റൺ : ലോകസമാധാന പരിശ്രമങ്ങള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും, മത ഐക്യത്തിനും , ഉപവിപ്രവർത്തനങ്ങൾക്കും നാല് പതിറ്റാണ്ടിലേറെയായി ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി മാനവികതയുടെ വിശ്വപൗരന്‍ എന്ന ബഹുമതിയോടെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ജ്വലിക്കുന്ന ആത്മവിശ്വാസവുമായി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് മുന്നേറുമ്പോഴും സണ്ണി സ്റ്റീഫന്‍ നമുക്കിടയില്‍ സാധാരണക്കാരനെപ്പോലെ സഞ്ചരിക്കുന്ന അസാധാരണ വ്യക്തിത്വമാണ്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകസമാധാനത്തിന്റെ പ്രായോഗിക പാഠങ്ങളിലൂടെയും നിശബ്ദ സേവനങ്ങളിലൂടെയും മനുഷ്യരോടൊപ്പം സഞ്ചരിച്ച ഈ മനുഷ്യസ്നേഹി, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ കേരളത്തിലാരംഭിച്ച്, ഇന്ത്യയിലാകെ വേരൂന്നി വളര്‍ന്ന് അഞ്ച്ഭൂഖണ്ഡങ്ങളില്‍ ശാഖോപശാഖകളായി വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വേള്‍ഡ് പീസ് മിഷന്‍ എന്ന സംഘടനയെ ലോകത്തിന്റെ നെറുകയില്‍ കാരുണ്യത്തിന്റെ അടയാളമായി നിലനിര്‍ത്തുമ്പോള്‍, കഠിന പ്രയത്നത്തിന്റെയും അതിലേറെ പ്രാര്‍ത്ഥനയുടേയും ശ്രമഫലമാണ് ഉപമാനമില്ലാത്ത ഈ വിജയം.ആഹാരത്തിനും, വിദ്യാഭ്യാസത്തിനുമായി വിശക്കുന്നവര്‍ക്കു മുന്‍പില്‍ അന്നവും അറിവും ആദരവോടെ നല്‍കിയും, സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരേയും,…
ആന്ധ്രാപ്രദേശിലെ കോവിഡ്-19 കേസുകളിൽ ‘ഒമിക്രോണ്‍ RF.5’ വകഭേദം കണ്ടെത്തി
കാലക്രമേണ ജനിതകമാറ്റം വഴിയാണ് കോവിഡ്-2 വൈറസ് ഒമൈക്രോൺ വേരിയന്റായി പരിണമിച്ചതെന്നും RF.5 ഇതിന്റെ ഒരു ഉപ വകഭേദമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അമരാവതി: ആന്ധ്രാപ്രദേശിൽ അടുത്തിടെയുണ്ടായ കോവിഡ്-19 കേസുകളുടെ വർദ്ധനവിന് കാരണം ഒമിക്‌റോൺ RF.5 വകഭേദമാണെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ശനിയാഴ്ച പറഞ്ഞു. കാലക്രമേണ ജനിതക പരിവർത്തനങ്ങൾ വഴിയാണ് കോവിഡ്-2 വൈറസ് ഒമിക്‌റോൺ വകഭേദമായി പരിണമിച്ചതെന്നും RF.5 ഈ വംശത്തിലെ ഒരു ഉപ വകഭേദമാണെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ശനിയാഴ്ച പറഞ്ഞു. വൈഎസ്ആർ കടപ്പ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളിൽ നിന്നുള്ള നാല് സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. ജീനോം സീക്വൻസിംഗ് വിശകലനത്തിന് ശേഷം, ‘ഒമൈക്രോൺ RF.5’ വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പരിശോധനാ ഫലങ്ങൾ ആരോഗ്യ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പൂനെയിൽ നിന്നുള്ള ഫലങ്ങൾ, വകഭേദത്തിന്റെ ആഘാതം, സംസ്ഥാനത്തെ നിലവിലെ സ്ഥിതി എന്നിവ ചർച്ച ചെയ്യുന്നതിനായി…
മോശം കാലാവസ്ഥ: ഇന്ന് മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അമർനാഥ് യാത്ര നിർത്തി വെച്ചു
ജമ്മു: ജമ്മു കശ്മീരിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പിനെത്തുടർന്ന് പഹൽഗാം, ബാൽതാൽ റൂട്ടുകളിൽ നിന്നുള്ള വാർഷിക ശ്രീ അമർനാഥ്ജി യാത്ര ഞായറാഴ്ച മുതൽ അധികൃതർ താൽക്കാലികമായി നിർത്തിവച്ചു. പുണ്യ ഗുഹാക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ശനിയാഴ്ച ഈ തീരുമാനം എടുത്തത്. ജൂലൈ 19 മുതൽ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. “അടുത്ത കുറച്ച് ദിവസങ്ങളിൽ മോശം കാലാവസ്ഥയുണ്ടാകുമെന്ന പ്രവചനവും തീർത്ഥാടകരുടെ സുരക്ഷയും കണക്കിലെടുത്ത്, 2026 ജൂലൈ 19 മുതൽ പഹൽഗാം, ബാൽതാൽ റൂട്ടുകളിൽ ശ്രീ അമർനാഥ്ജി യാത്ര താൽക്കാലികമായി നിർത്തിവയ്ക്കും,” പ്രസ്താവനയിൽ പറയുന്നു. ഞായറാഴ്ച മുതൽ ബാൽതാൽ, നുൻവാൻ-ചന്ദൻവാരി ബേസ് ക്യാമ്പുകളിൽ നിന്ന് തീർത്ഥാടകരെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് കശ്മീർ ഡിവിഷണൽ കമ്മീഷണർ അൻഷുൽ ഗാർഗ് പറഞ്ഞു.…
രാശിഫലം (19-07-2026 ഞായര്‍)
ചിങ്ങം: സാമ്പത്തിക പുരോഗതി ഉണ്ടാവും. എന്നാലും ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുന്നത് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നൽകാൻ സാധ്യതയുണ്ട്. കന്നി: നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. കഠിനാധ്വാനത്തിൻ്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും. തുലാം: പ്രതീക്ഷ നിലനിർത്തുക. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം: സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. ധനു: സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി…
