ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ (UNSC) പരിഷ്കരണ നടപടികൾ മന്ദഗതിയിലാകുന്നതിൽ ഇന്ത്യ വീണ്ടും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. 17 റൗണ്ട് യോഗങ്ങൾക്ക് ശേഷവും വ്യക്തമായ ഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പരിഷ്കരണ പ്രക്രിയ ചില രാജ്യങ്ങളുടെ വ്യക്തിപരവും ഭിന്നിപ്പിക്കുന്നതുമായ താൽപ്പര്യങ്ങൾക്ക് ബന്ദിയാക്കാൻ കഴിയില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സുരക്ഷാ കൗൺസിൽ പരിഷ്കരണത്തെക്കുറിച്ചുള്ള അന്തർസർക്കാർ ചർച്ചകൾ (IGN) അടുത്ത സെഷൻ വരെ നീട്ടിയതു കാരണം പ്രക്രിയ 18-ാം വർഷത്തിലേക്ക് കടന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്ന 81-ാമത് ജനറൽ അസംബ്ലിയിൽ ഈ വിഷയം വീണ്ടും ചർച്ച ചെയ്യും. നിരവധി ജന്മങ്ങൾക്ക് ശേഷം ഒരു ആത്മാവ് മോക്ഷം നേടുന്നുണ്ടെങ്കിലും, 17 ചക്രങ്ങൾ പൂർത്തിയായിട്ടും UNSC പരിഷ്കരണത്തിന് ഒരു പരിഹാരവുമില്ലെന്ന് ഇന്ത്യൻ തത്ത്വചിന്തയെ ഉദ്ധരിച്ച് ഇന്ത്യൻ പ്രതിനിധി പറഞ്ഞു. സ്ഥിരം, സ്ഥിരമല്ലാത്ത വിഭാഗങ്ങളിലെ അംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ മാത്രമേ…
Author: ?????? ??.??
അത്യാവശ്യമായി ഒരു ദൈവത്തെ വേണം!: സണ്ണി മാളിയേക്കൽ
രാവിലെ ചൂടു ചായയും കൈയ്യിലേന്തി ഉമ്മറത്തെ ചാരുസേരയിൽ വന്നിരുന്നതായിരുന്നു ഞാൻ. മനസ്സിനല്പം ശാന്തത നൽകാൻ ഫോണെടുത്ത് വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കാമെന്ന് വെച്ചപ്പോൾ ദേ കിടക്കുന്നു ഫോണിന്റെ ഡിസ്പ്ലേ തകർന്നു തരിപ്പണമായി! പോരാത്തതിന് പത്രക്കാരൻ പത്രമിട്ടോ എന്ന് വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അയൽവക്കത്തെ ദിവാകരൻ ചേട്ടൻ തന്റെ തിളങ്ങുന്ന പുതിയ ബി.എം.ഡബ്ല്യു കാർ ആർത്തിയോടെ കഴുകി തിളക്കുന്നു. ഇതൊക്കെ പോരാഞ്ഞ്, ഇന്നലെ രാത്രി മുതൽ നടുവിൽ നിന്ന് ഒരു അസഹ്യമായ വേദന വലിഞ്ഞു മുറുകുന്നുമുണ്ട്. ഇത്രയും വിനകൾ ഒരേ സമയം എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നപ്പോൾ എനിക്കൊന്നു മാത്രം വ്യക്തമായി മനസ്സിലായി: ഇനി ഈ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ഒരു സാധാരണ മനുഷ്യന്റെ പരിശ്രമവും കഷ്ടപ്പാടും മാത്രം പോരാ. തക്കതായ സമയത്ത് ഇടപെടലുകൾ നടത്താൻ സാമർത്ഥ്യവും നല്ല പ്രവൃത്തിപരിചയവുമുള്ള ശക്തനായ ഒരു ദൈവത്തെത്തന്നെ കൂട്ടുപിടിച്ചാലേ…
അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യക്കാരുടെ സ്വാധീനം വർദ്ധിച്ചു വരുന്നു; ഡമോക്രാറ്റുകൾ രണ്ട് ഇന്ത്യൻ-അമേരിക്കക്കാരെ പിന്തുണയ്ക്കുന്നു
വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രതിനിധി സഭയുടെ നിയന്ത്രണം വീണ്ടെടുക്കാൻ ശക്തമായ ശ്രമം നടത്തുന്ന ഡമോക്രാറ്റിക് പാർട്ടിയുടെ നിർണായക തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രണ്ട് ഇന്ത്യൻ-അമേരിക്കൻ സ്ഥാനാർത്ഥികളെ – അമിഷ് ഷാ പിയ ഡാൻഡിയ – രംഗത്തിറക്കി. ഡമോക്രാറ്റിക് പാർട്ടി അടുത്തിടെ അമിഷ് ഷാ, പിയ ഡാൻഡിയ എന്നിവരുൾപ്പെടെ അഞ്ച് പുതിയ സ്ഥാനാർത്ഥികളെ അവരുടെ പ്രത്യേക “റെഡ് ടു ബ്ലൂ” കാമ്പെയ്‌നിലേക്ക് ചേർത്തു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ളതും ഡമോക്രാറ്റുകൾ കടുത്ത തിരഞ്ഞെടുപ്പ് മത്സരം നേരിടുന്നതുമായ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ പ്രാഥമിക ലക്ഷ്യം. സംഘടനാപരവും സാമ്പത്തികവുമായ വിഭവങ്ങൾ സമാഹരിക്കുന്നതിൽ അത്തരം സ്ഥാനാർത്ഥികൾക്ക് പാർട്ടിയിൽ നിന്ന് പ്രത്യേക പിന്തുണ നൽകുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകദേശം 30 തിരഞ്ഞെടുത്ത സ്ഥാനാർത്ഥികളെ ഡമോക്രാറ്റിക് കോൺഗ്രസ്ഷണൽ കാമ്പെയ്ൻ കമ്മിറ്റി നിലവിൽ പിന്തുണയ്ക്കുന്നുണ്ട്.…
നവചരിത്രം കുറിച്ച് 35-ാമത് CSI നോർത്ത് അമേരിക്കൻ ഫാമിലി & യൂത്ത് കോൺഫറൻസ്: ഡയാസ്പോറ ഡയോസിസിന്റെ പ്രഥമ കൗൺസിൽ സമാപിച്ചു
ഡാളസ്(ടെക്സസ്): ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (CSI) ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോർത്ത് അമേരിക്കയിലെ 35-ാമത് CSI ഫാമിലി & യൂത്ത് കോൺഫറൻസും പുതുതായി രൂപീകരിച്ച CSI ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ പൂർണ്ണ ഭരണഘടനാധിഷ്ഠിതമായ പ്രഥമ ഡയോസിസൻ കൗൺസിലും പ്രൗഢഗംഭീരമായി സമാപിച്ചു. ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് CSI സഭയുടെ ആതിഥേയത്വത്തിൽ നടന്ന നാല് ദിവസം നീണ്ടുനിന്ന ഈ ചരിത്ര സംഗമത്തിൽ നോർത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു. “ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ഒന്നിപ്പിക്കുക” (സങ്കീർത്തനങ്ങൾ 145:4) എന്നതായിരുന്നു കോൺഫറൻസിന്റെ പ്രമേയം. വർണ്ണാഭമായ റാലിയും ഉദ്ഘാടന സമ്മേളനവും400-ലധികം ആളുകൾ അണിനിരന്ന വർണ്ണാഭമായ പ്രഘോഷണ ഘോഷയാത്രയോടെയാണ് കോൺഫറൻസിന് തുടക്കമായത്. ബാൻഡ് മേളം, പ്രാദേശിക പതാകകൾ, സഭാ ബാനറുകൾ എന്നിവയുടെ അകമ്പടിയോടെ വൈദികരും യുവജനങ്ങളും കുട്ടികളും…
ഹൂസ്റ്റണിൽ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് – ഫുഡ് കൂപ്പൺ കിക്ക് ഓഫ് മേയർ കെൻ മാത്യു നടത്തി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ഫെസ്റ്റ് 2026-ന്റെ ഫുഡ് കൂപ്പൺ വിൽപ്പനയുടെ കിക്ക് ഓഫ് നടന്നു. സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു ട്രഷറർ രാജൻ അങ്ങാടിയിലിന് ആദ്യ കൂപ്പൺ കൈമാറി. ജൂലൈ 12 ഞായറാഴ്ച 4:30 മണിക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരതിനു ശേഷം നടന്ന പ്രത്യേക സമ്മേളനത്തിലാണ് കിക്ക് ഓഫ് ചടങ്ങു നടന്നത്. വിവിധ സഭകളിൽ നിന്നുള്ള അംഗങ്ങളും വൈദികരും പങ്കെടുത്തു. പ്രസിഡണ്ട് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. റവ. ദീപു എബി ജോൺ, റവ. ജോൺ വിൽസൺ, റവ. ഫാ. ജെക്കു സഖറിയാ, റവ.രാജേഷ് ജോൺ,…
അതിജീവനത്തിന്റെ അക്ഷരസാക്ഷ്യം: “Where I LOST myself” പുസ്തകം വായനക്കാരിലേക്ക്
കുന്നന്താനം:17-ാം വയസ്സിലുണ്ടായ ദാരുണമായ വാഹന അപകടവും തുടർന്നുണ്ടായ തളർച്ചയും ഓർമ്മക്കുറവും തോൽപ്പിച്ചിട്ടും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ജെറിൻ ജോസഫ് എബ്രഹാം എന്ന യുവാവിന്റെ പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ അടങ്ങിയ പുസ്തകം “Where I LOST myself” വായനക്കാരിലേക്ക്. വെല്ലൂർ സി.എം.സി ആശുപത്രിയിലെ നാലു ചുവരുകൾക്കുള്ളിൽ ശരീരം തളർന്നും ഓർമ്മകൾ പൂർണ്ണമായി മാഞ്ഞുപോയും കഴിഞ്ഞ നിമിഷങ്ങളിൽ നിന്നാണ് ജെറിൻ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയത്. അക്ഷരങ്ങളും വാക്കുകളും വീണ്ടും പഠിച്ചെടുത്ത്, നിശബ്ദതയെ അതിജീവിച്ച് ജെറിൻ എഴുതിയ അനുഭവങ്ങളാണ് ഈ പുസ്തകം. പ്രതിസന്ധികളെ മറികടന്ന വിദ്യാഭ്യാസം: ശാരീരിക ബുദ്ധിമുട്ടുകളും മറവിയും വെല്ലുവിളിയുയർത്തുമ്പോഴും കഠിനാധ്വാനത്തിലൂടെ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായ ജെറിൻ, ഒന്നാം വർഷ പരീക്ഷകളിൽ ഉജ്ജ്വല വിജയമാണ് കൈവരിച്ചത്. മാരാമൺ മാർത്തോമാ ഇടവകയിലെ കുന്നന്താനം പ്രാർത്ഥനാ യോഗാംഗമായ ജെറിൻ, ദൈവവേലയ്ക്കായി തന്നെയർപ്പിക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ട്…
വൺ മില്യൻ തൂഫാൻ ഗോൾസ്; തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലിക്ക് സമ്മാന ദാനം 31ന്
എടത്വാ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലി എടത്വ കറുകയിൽ സാനിയ സനീഷിന് പൂർവ്വ വിദ്യാർത്ഥി സംഘടനയും ഒപ്പം ട്രൂ ലൈൻ മീഡിയയുടെയും സഹകരണത്തോടെ 31ന് വെള്ളിയാഴ്ച 10 മണിക്ക് സൈക്കിൾ സമ്മാനിക്കും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിൽ ആണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി സ്കൂളിലെ പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചിരുന്നു.ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയ പ്പോൾ ആണ് നാലാം ക്ലാസുകാരി സാനിയ അർഹത നേടിയത്. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ…
പ്രധാനമന്ത്രി മോദിയുടെ ഫേസ്ബുക്ക് വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ ഫേസ്ബുക്കിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കകം അത് അപ്രത്യക്ഷമായി. ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ ഫേസ്ബുക്കിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീഡിയോ അപ്രത്യക്ഷമായി. പലരും ഇത് മനഃപൂർവ്വം ബ്ലോക്ക് ചെയ്തതാണെന്ന് അവകാശപ്പെട്ടു, പക്ഷേ അത് യഥാർത്ഥത്തിൽ ഒരു സാങ്കേതിക തകരാറായിരുന്നു. വിഷയത്തിൽ ഫേസ്ബുക്ക് വിശദീകരണം നൽകിയിട്ടുണ്ട്. മെറ്റയുടെ (ഫേസ്ബുക്ക് കമ്പനി) പ്ലാറ്റ്‌ഫോമിലേക്ക് പ്രധാനമന്ത്രി മോദിയുടെ ഒരു സെൽഫി വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു. ഈ വീഡിയോയിൽ, ജനറേഷൻ ഇസഡ് (ജെൻസെഡ്) യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി സംസാരിച്ചു. പേപ്പർ ചോർച്ചയ്‌ക്കെതിരായ സർക്കാരിന്റെ കർശന നടപടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ…
രാശിഫലം (28-07-2026 ചൊവ്വ)
ചിങ്ങം: ചെറിയ ചില അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവേ ഭാഗ്യമുള്ള ദിവസമാണ്. ദേഷ്യം നിയന്ത്രിക്കുന്നത് വഴി പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. സുഹൃദ്ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കന്നി: അലസതയും ആരോഗ്യക്കുറവും കാരണം ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയേക്കാം. കുടുംബത്തിലോ പങ്കാളിയുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുള്ളതിനാൽ ക്ഷമ പാലിക്കുക. സ്വത്ത് സംബന്ധമായ കാര്യങ്ങളിലും നിയമപ്രശ്നങ്ങളിലും തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. തുലാം: ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനസ്സിന് ശാന്തി നൽകും. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത ഏത് പ്രതിസന്ധിയെയും മറികടക്കാൻ ശക്തി നൽകും. ശത്രുക്കളുടെ മേൽ വിജയം നേടാനും ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും സാധിക്കും. സായാഹ്ന വേളയിൽ പ്രിയപ്പെട്ടവരിൽ നിന്ന് മനസ്സുനിറയ്ക്കുന്ന വാക്കുകൾ കേൾക്കാനിടയാകും. വൃശ്ചികം: കുടുംബാംഗങ്ങളുമായി നിസാര കാര്യങ്ങൾക്ക് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. പ്രതികൂല ചിന്തകൾ നിങ്ങളുടെ…
വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയെടുത്ത സംഘത്തലവനെ അഹമ്മദാബാദില്‍ നിന്ന് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് ലോൺ ആപ്പ് വഴി കോടികള്‍ തട്ടിയെടുത്ത സംഘത്തിലുള്‍പ്പെട്ട പ്രധാനികളിലൊരാളായ പാർത്ഥ് എന്നയാളെ അഹമ്മദാബാദിൽ നിന്ന് പിടികൂടി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയായ ആകാശ് സിംഗ് ചൗധരി എന്ന മറ്റൊരു സംഘാംഗം പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ലോൺ ആപ്പ് വഴി അമേരിക്കക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘത്തെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡിൽ 18 ഉത്തരേന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണ് വ്യാജ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചത്. പൊങ്ങുമൂടിലെ ഐറിസ് ആശുപത്രിക്ക് സമീപമുള്ള പവിഴം ഹോംസിന്റെ ഒരു വാണിജ്യ കെട്ടിടവും 50 ഓളം കമ്പ്യൂട്ടറുകളുമാണ് ഈ വ്യാജ കോൾ സെന്ററിലുണ്ടായിരുന്നത്. സ്ഥാപനത്തിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർ ഉണ്ടായിരുന്നു. അമേരിക്കക്കാർ വായ്പയ്ക്കായി സമീപിക്കുന്ന ‘ലെൻഡ്-ജെറ്റ്’…
