ചിക്കാഗോയിലെ ഹോട്ടൽ ജീവനക്കാർ സമരത്തിന് അനുമതി നൽകി

ചിക്കാഗോ: ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഡൗൺടൗൺ ചിക്കാഗോയിലെ ഹോട്ടൽ ജീവനക്കാർ സമരത്തിന് അനുമതി നൽകി. യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പിൽ 85 ശതമാനത്തിലധികം പേരും സമരത്തെ പിന്തുണച്ചു. ഹയാത്ത്, മാരിയറ്റ്, ഹിൽട്ടൺ തുടങ്ങിയ പ്രമുഖ ഹോട്ടലുകളിലെ 7,000-ത്തിലധികം ജീവനക്കാരാണ് സമരത്തിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 31-ന് കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജൂൺ മുതൽ യൂണിയൻ മാനേജ്‌മെന്റുമായി ചർച്ച നടത്തിവരികയായിരുന്നു. ഉയർന്ന ജീവിതച്ചെലവും ജോലിയിലെ ഭാരക്കൂടുതലുമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കുന്നത്. ചിക്കാഗോയിൽ ഇതിനുമുമ്പ് 2018-ൽ നടന്ന ഹോട്ടൽ തൊഴിലാളി സമരം ഏകദേശം ഒരു മാസം നീണ്ടുനിന്നിരുന്നു.

കുഞ്ഞിനെ കട്ടിലിന് പകരം അവനിൽ (Oven) വെച്ച് കൊലപ്പെടുത്തിയ അമ്മയ്ക്ക് 13 വർഷം തടവ്

മിസോറി: മിസോറിയിൽ നവജാത ശിശുവിനെ തൊട്ടിലിന് പകരം അടുപ്പിൽ (Oven) വെച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ചു. മരിയ തോമസ് (28) എന്ന യുവതിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടത്. ഒരു കുട്ടിയുടെ ക്ഷേമത്തിന് ഗുരുതരമായ കുറ്റം ചെയ്തതിൽ  മരണത്തിന് കാരണമായി- ചൊവാഴ്ച കോടതിയിൽ മാരിയാ തോമസ് കുറ്റം  സമ്മതിച്ചു. 2024 ഫെബ്രുവരിയിലാണ് ഒരു മാസം പ്രായമുള്ള സാറിയ തോമസ് എന്ന കുഞ്ഞ് ഗുരുതരമായ പൊള്ളലേറ്റ് മരിച്ചത്.കുഞ്ഞിനെ ഉറക്കാൻ കിടത്തിയപ്പോൾ മാറിപ്പോയി ഒവനിൽ വെച്ചുപോയതാണെന്നായിരുന്നു മരിയ തോമസിന്റെ വാദം. കൊലപാതക കുറ്റം ഒഴിവാക്കിക്കൊണ്ട്, കുട്ടിയുടെ ജീവന് അപായം വരുത്തിയെന്ന കുറ്റം (Endangering the welfare of a child) അംഗീകരിച്ചാണ് ജാക്സൺ കൗണ്ടി കോടതി 13 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

വിസിറ്റർ വിസ ദുരുപയോഗം തടയണം: യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് അറ്റോർണി ലാൽ വർഗീസിന്റെ കത്ത്

ഡാലസ്: B-1/B-2 വിസിറ്റർ വിസയുടെ ദുരുപയോഗം സംബന്ധിച്ച് ആശങ്ക അറിയിച്ചുകൊണ്ടും, ഇത്തരം പ്രവണതകൾ തടയുന്നതിനായി കൂടുതൽ ശക്തമായ പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡാലസിലെ ഇമിഗ്രേഷൻ അറ്റോർണി ലാൽ വർഗീസ് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന് കത്ത് നൽകി. മൂന്ന് പതിറ്റാണ്ടിലേറെയായി യു.എസ്. ഇമിഗ്രേഷൻ നിയമരംഗത്ത് പ്രവർത്തിക്കുന്ന അറ്റോർണി ലാൽ വർഗീസ്, തന്റെ പ്രൊഫഷണൽ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക ഉന്നയിച്ചതെന്ന് കത്തിൽ വ്യക്തമാക്കി. ടൂറിസം, ബന്ധുക്കളെ സന്ദർശിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി B-1/B-2 വിസയിൽ അമേരിക്കയിലെത്തുന്ന ചിലർ പിന്നീട് അനധികൃതമായി ജോലി ചെയ്യുകയും പണമായി പ്രതിഫലം സ്വീകരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മോട്ടലുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും, തുടങ്ങിയ മറ്റൂ ജോലികളിൽ ഏർപ്പെടുന്നതും ഉൾപ്പെടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതായി അദ്ദേഹം പറയുന്നു. പ്രത്യേകിച്ച്, ഓരോ വർഷവും അമേരിക്കയിലെത്തി അഞ്ച്–ആറ് മാസം…

യുഎസ്–ഇറാൻ മഞ്ഞുരുകുന്നോ? യുഎന്നിൽ നിർണായക കൂടിക്കാഴ്ച; ചർച്ച ‘വളരെ മികച്ചത്’, വീണ്ടും കാണുമെന്ന് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങൾക്ക് വീണ്ടും സാധ്യത തെളിയിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രതിനിധി സംഘവുമായി അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ചർച്ച “വളരെ മികച്ചതും ഫലപ്രദവുമായിരുന്നു” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും ഇറാൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തതായി ട്രംപ് പറഞ്ഞു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ച അവസാനിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ട്രംപ് മാധ്യമങ്ങളോട് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. “അവർ വളരെ നല്ല കൂടിക്കാഴ്ച നടത്തി. അത് വളരെ ഫലപ്രദമായിരുന്നു,” എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇതിനു പിന്നാലെ സമീപഭാവിയിൽ മറ്റൊരു കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്ത…

ഇറാനുമായി കരാറോ, കടുത്ത സൈനിക നടപടിയോ? യുഎന്നിൽ ട്രംപിന്റെ മുന്നറിയിപ്പ്; ലോകനേതാക്കൾക്കിടയിൽ ഭിന്നതയുടെ സ്വരം

ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷത്തിൽ നിർണായക തീരുമാനം മുന്നിലുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ധാരണയിലെത്തണോ അതോ കൂടുതൽ കടുത്ത സൈനിക നടപടി സ്വീകരിക്കണോ എന്നതാണ് തീരുമാനിക്കേണ്ടതെന്ന് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. ഇറാനെതിരെ “annihilate” എന്ന വാക്കുപയോഗിച്ചുള്ള ട്രംപിന്റെ പരാമർശം യുഎൻ വേദിയിൽ വലിയ ശ്രദ്ധ നേടി. ലോകസമാധാനവും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പ്രധാന ചർച്ചാവിഷയങ്ങളാകാറുള്ള യുഎൻ പൊതുസഭയിലാണ് ഇറാനെതിരെ ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി ഒരു കരാറിലെത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്ന സൂചന നൽകിയ അദ്ദേഹം, അതേസമയം ധാരണ പരാജയപ്പെട്ടാൽ അമേരിക്ക കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങാമെന്നും വ്യക്തമാക്കി. “എനിക്ക് വലിയൊരു തീരുമാനം എടുക്കാനുണ്ട്” എന്ന് പറഞ്ഞ ട്രംപ്, ഇറാനുമായി കരാർ ഉണ്ടാക്കി രാജ്യത്തിന് പുനർനിർമാണത്തിനുള്ള അവസരം നൽകുന്നതും മറുവശത്ത് ഇറാനെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതുമാണ് മുന്നിലുള്ള വഴികളെന്ന് വിശദീകരിച്ചു.…

ട്രംപ്–മാധ്യമ പോര് യുഎന്നിലേക്കും; CNN റിപ്പോർട്ടറോട് ‘നിങ്ങൾ ഇവിടെ ഉണ്ടാകാൻ പാടില്ലായിരുന്നു’ എന്ന് ട്രംപ്

ന്യൂയോർക്ക്: വൈറ്റ് ഹൗസ് പ്രവേശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടവും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, അതിന്റെ പ്രതിഫലനം ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തും പ്രകടമായി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാനെത്തിയ ട്രംപ്, CNN മാധ്യമ പ്രവർത്തക കെയ്റ്റ്‌ലൻ കോളിൻസിനെ കണ്ടപ്പോൾ “നിങ്ങൾ ഇവിടെ ഉണ്ടാകാൻ പാടില്ല” എന്ന് പ്രതികരിച്ചു. ചൊവ്വാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് എത്തിയ ട്രംപിനോട് മാധ്യമപ്രവർത്തകർ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള അമേരിക്കൻ ജനതയുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യം കോളിൻസ് ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. “CNN ഇവിടെ എന്നെ റിപ്പോർട്ട് ചെയ്യാൻ എത്തിയതിൽ എനിക്ക് അതിശയമുണ്ട്. നിങ്ങൾ ഇവിടെ ഉണ്ടാകാൻ പാടില്ല. എന്നെ റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ ഇവിടെ ഉണ്ടാകരുത്,” എന്ന് ട്രംപ് പറഞ്ഞു. CNN തന്നെ റിപ്പോർട്ട് ചെയ്യില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.…

അമ്മവീട് (മിനിക്കഥ): ജയശങ്കര്‍ പിള്ള

ഞാൻ ഈ മണ്ണിൽ നിന്നും ‘അമ്മ വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് എന്ന് എന്നെ ഓർമിപ്പിക്കുന്ന സ്വപ്നങ്ങളാണ് എനിക്കെന്നും. ആദ്യമൊക്കെ പേടിയോടെ കണ്ടിരുന്ന സ്വപ്‌നങ്ങൾ ഇന്നൊരു അനുഭൂതിയാണ്. സർപ്പകാവുകളും, ചെങ്കുത്തായ മലനിരകളും, കാൽതട്ടി വീഴുന്ന കല്പടവുകളും, അഗ്‌നിയും, പിന്നിലായി തുടരുന്ന വാൾ തലപ്പുകളും. പ്രളയവും, പേമാരിയും, ആകാശം മുട്ടെ ഉയർന്നുപൊങ്ങുന്ന തിരമാലകളും….. കാണുന്നെതെല്ലാം ദുഃസ്വപ്നങ്ങളാണെങ്കിലും, വർണ്ണങ്ങൾ കൊണ്ട് അലംകൃതമായിരുന്നു. “അതങ്ങിനെയാണ്. അമ്മയെ കാണുവാൻ തറവാട്ടിലേക്കുള്ള വഴി തേടുന്ന നമുക്ക് അവിടെത്തുവാൻ മരണം വരെ ജീവിച്ചല്ലേ കഴിയൂ…”

വെസ്റ്റ് ബാങ്കിൽ ഹമാസ് സജീവമല്ലെന്ന മാക്രോണിന്റെ പരാമർശം; ‘അസംബന്ധം’ എന്ന് ഇസ്രയേൽ

ന്യൂയോർക്ക്: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ നടപടികളെ വിമർശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഐക്യരാഷ്ട്രസഭാ പ്രസംഗത്തിനെതിരെ ഇസ്രയേൽ രൂക്ഷമായി പ്രതികരിച്ചു. വെസ്റ്റ് ബാങ്കിൽ ഹമാസ് സജീവമായിട്ടില്ലെന്ന മാക്രോണിന്റെ പരാമർശമാണ് ഇസ്രയേലിന്റെ പ്രതിഷേധത്തിന് കാരണമായത്. മാക്രോണിന്റെ പ്രസ്താവനയെ “അമ്പരപ്പിക്കുന്ന തരത്തിലുള്ള അസംബന്ധം” എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മാക്രോൺ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സാഹചര്യങ്ങൾ പരാമർശിച്ചത്. വെസ്റ്റ് ബാങ്കിൽ ദിനംപ്രതി നിയമലംഘനങ്ങൾ നടക്കുകയാണെന്ന് പറഞ്ഞ മാക്രോൺ, ഹമാസ് അവിടെ സജീവമായിരുന്നില്ലെന്ന നിലപാടും അവതരിപ്പിച്ചു. ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ പലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള സാധ്യത കൂടുതൽ ദുഷ്കരമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാക്രോണിന്റെ പരാമർശത്തെ ശക്തമായി തള്ളിയ നെതന്യാഹുവിന്റെ ഓഫീസ്, വെസ്റ്റ് ബാങ്കിൽ ഹമാസുമായി ബന്ധപ്പെടുത്തി ഇസ്രയേൽ ആരോപിക്കുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി. യോം കിപ്പൂറിന് മുന്നോടിയായി വെസ്റ്റ് ബാങ്കിൽ നടന്ന…

ഷിക്കാഗോ പിറവം നിവാസികളുടെ പിക്നിക് ഹൃദ്യമായി; സൗഹൃദവും നാട്ടുപാരമ്പര്യവും പുതുക്കി സംഗമം

ഷിക്കാഗോ: ചിക്കാഗോയിലെ പിറവം സ്വദേശികളുടെ കൂട്ടായ്മ സംഘടിപ്പിച്ച വാർഷിക പിക്നിക് ആവേശോജ്ജ്വലമായി സമാപിച്ചു. സെപ്റ്റംബർ 19-ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയ കോമ്പൗണ്ടിലായിരുന്നു (Sacred Heart Knanaya Catholic Church) സംഗമം നടന്നത്. പിറവത്തിന്റെ സമ്പന്നമായ പാരമ്പര്യവും ജന്മനാടിനോടുള്ള ആത്മബന്ധവും പങ്കുവെക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമായി ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി പിറവം സ്വദേശികളാണ് പരിപാടിയിൽ ഒത്തുചേർന്നത്. മോൺ. ഫാ. തോമസ് മുളവനാൽ, റെവ. ഫാ. എബ്രഹാം കളരിക്കൽ എന്നിവരുടെ പ്രാർത്ഥനയോടെയാണ് പിക്നിക് ചടങ്ങുകൾക്ക് തുടക്കമിട്ടത്. നാടൻ രുചികളുടെ വിരുന്നൊരുക്കിക്കൊണ്ട് ‘സൽക്കാര റെസ്റ്റോറന്റ്’ തയ്യാറാക്കിയ ലൈവ് ബാർബിക്യൂ, കപ്പ ബിരിയാണി, ഒപ്പം ചായ, പരിപ്പുവട, പഴംപൊരി തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ പിക്നിക്കിന് മാറ്റുകൂട്ടി. മുതിർന്നവർക്കും കുട്ടികൾക്കുമായി അനേകം കായിക മത്സരങ്ങളും വിനോദ…

സ്റ്റുഡന്റ് വിസയിൽ നിയന്ത്രണം കടുപ്പിക്കാൻ ഓസ്‌ട്രേലിയ ഒരുങ്ങുന്നു; ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കാന്‍ സാധ്യത

കുടിയേറ്റ സംവിധാനം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാർത്ഥി വിസകളിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഓസ്‌ട്രേലിയൻ സർക്കാർ നീക്കം. വിദ്യാർത്ഥി വിസകൾ പ്രധാനമായും പഠന ആവശ്യങ്ങൾക്കായി തന്നെ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യൻ വിദ്യാർത്ഥികളെയും അവ ബാധിച്ചേക്കാം. മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കുടിയേറ്റ-അന്താരാഷ്ട്ര വിദ്യാർത്ഥി വിസ സംവിധാനങ്ങളിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ വിപണിക്കും ആവശ്യമായ കുടിയേറ്റത്തെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, വിദ്യാർത്ഥി വിസകൾ ദീർഘകാല താമസത്തിനുള്ള എളുപ്പവഴിയായി ദുരുപയോഗം ചെയ്യപ്പെടുന്നത് തടയേണ്ടതുണ്ടെന്നാണ് സർക്കാർ നിലപാട്. ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്കിന്റെ വിശദീകരണമനുസരിച്ച്, യഥാർത്ഥ പഠന ലക്ഷ്യത്തോടെ എത്തുന്ന വിദ്യാർത്ഥികൾക്ക് അവസരം ഉറപ്പാക്കുന്നതിനൊപ്പം, ഓസ്‌ട്രേലിയയിൽ തുടരുക എന്ന ലക്ഷ്യത്തോടെ മാത്രം തുടർച്ചയായി കോഴ്‌സുകളും വിസ വിഭാഗങ്ങളും മാറ്റുന്ന പ്രവണത നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു വിസയിൽ നിന്ന് മറ്റൊന്നിലേക്ക്…