മദ്യപിച്ച് വാഹനമോടിച്ചയാൾക്ക് അബുദാബി കോടതിയുടെ കഠിന ശിക്ഷ; ആറ് മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും വിധിച്ചു

അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ച് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർക്കെതിരെ അബുദാബി കോടതി ആറ് മാസം തടവും 100,000 ദിർഹം പിഴയും വിധിച്ചു. ഇന്ന് (2026 ഓഗസ്റ്റ് 17 ന്) പുറപ്പെടുവിച്ച വിധി, റോഡ് സുരക്ഷ അവഗണിക്കുന്നവർക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്. അശ്രദ്ധമായ വാഹനമോടിക്കലിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമെതിരെ യുഎഇ സർക്കാർ ഒരു മൃദു നടപടിയും സ്വീകരിക്കുകയില്ലെന്ന സന്ദേശവുമാണ് ഈ വിധി നല്‍കുന്നത്. ഈ പുതിയ സംഭവം അതിന്റെ സീറോ ടോളറൻസ് നയത്തിന്റെ ഭാഗമാണ്. ഈ കർശനമായ കോടതി ഉത്തരവനുസരിച്ച്, കുറ്റക്കാരനായ ഡ്രൈവറുടെ വാഹനം ശാശ്വതമായി കണ്ടുകെട്ടും. കൂടാതെ, അയാളുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷത്തേക്ക് പൂർണ്ണമായും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിൽ ശിക്ഷ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ലൈസൻസ് സസ്പെൻഷൻ ആരംഭിക്കുക. ഇതിനർത്ഥം ജയിൽ മോചിതനായാലും, അടുത്ത മൂന്ന് വർഷത്തേക്ക് ഡ്രൈവർക്ക് യുഎഇ റോഡുകളിൽ വാഹനമോടിക്കാൻ കഴിയില്ല എന്നാണ്. അത്തരമൊരു ശിക്ഷയുടെ…

വൺ മില്യൻ തൂഫാൻ ഗോൾസ്: തലവടി സിഎംഎസ് ഹൈസ്കൂളിലെ ഭാഗ്യശാലിക്ക് സൈക്കിൾ സമ്മാനിച്ചു

എടത്വാ: പുതുവത്സര ദിനത്തിൽ സാനിയയെ തേടി സമ്മാനമെത്തി. ഇനി സാനിയയ്ക്ക് സൈക്കിളില്‍ സ്കൂളിലെത്താം. വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിയാണ് എടത്വ കറുകയിൽ സാനിയ സനീഷ്. പൂർവ്വ വിദ്യാർത്ഥി സംഘടനയും ട്രൂ ലൈൻ മീഡിയയും സം‌യുക്തമായി നടത്തിയ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ സൈക്കിൾ സാനിയയ്ക്ക് സമ്മാനിച്ചു. വെള്ളപ്പൊക്കം മൂലം രണ്ട് തവണ മാറ്റി വെച്ച ചടങ്ങാണ് ചിങ്ങപുലരിയിൽ നടന്നത്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിലാണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി സ്കൂളിലെ പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചത്. ലോക കപ്പ്…

ഏഷ്യയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റിയെടുക്കും: മുഖ്യമന്ത്രി വിഡി സതീശന്‍

കൊച്ചി: കേരളത്തെ ഇന്ത്യയിലെയും ഏഷ്യയിലെയും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെന്ററിൽ ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75-ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാവൽ ഏജന്റ്സ് അസോസിയേഷന്റെ ദേശീയ കൺവെൻഷൻ ഇത്തവണ കേരളത്തിൽ നടത്തണമെന്നും സംസ്ഥാന സർക്കാർ അതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന വളർച്ചാ ചാലകമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. തുറമുഖ വികസനം, വ്യോമയാനം, ഹോട്ടൽ മേഖല, ആരോഗ്യ ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചാണ് വികസനം ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏകദേശം 600 കിലോമീറ്റർ തീരപ്രദേശവും രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 18…

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ വകുപ്പിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭ ശാക്തീകരണ പദ്ധതി (പിഎംഎഫ്എംഇ) നടപ്പിലാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ 10,000 സംരംഭകർക്ക് വായ്പ നൽകുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നിരുന്നാലും, സംസ്ഥാന വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു. പി.എം.എഫ്.എം.ഇ. പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധന സഹായം മറ്റ് ആനുകൂല്യങ്ങൾ കുടുംബശ്രീ മിഷൻ (സ്റ്റേറ്റ് റൂറൽ ലൈവലി ഹുഡ് മിഷൻ (SRLM)/സ്റ്റേറ്റ് അർബൻ ലൈവിലിഹുഡ് മിഷൻ (SULM)) മുഖേന നൽകി വരുന്നു. സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (SRLM) ഇതുവരെ 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന നഗര ഉപജീവന മിഷൻ (SULM) ഇതുവരെ 1,060 അംഗങ്ങൾക്ക് 3.90…

ഫൊക്കാന-ഫോമാ: കണ്‍വന്‍ഷനുകള്‍ ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? (രാജു മൈലപ്ര)

ഫൊക്കാന, ഫോമാ തുടങ്ങിയ ദേശീയ സംഘടനകള്‍ എന്തിനു വേണ്ടി? ഇവരുടെ നാഷണല്‍ കണ്‍വന്‍ഷനുകള്‍ കൊണ്ട് സാധാരണ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു പ്രയോജനം? ഈ ചോദ്യം പല കോണുകളില്‍ നിന്നും കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഫൊക്കാന ഉണ്ടായ കാലം മുതല്‍ ഇതു കേള്‍ക്കുന്നു. ഫോമാ വന്നപ്പോഴും ഇത് ആവര്‍ത്തിക്കുന്നു. ഇനി മറിച്ചൊരു ചോദ്യം: ‘ഈ സംഘടനകള്‍ കൊണ്ട് നിങ്ങള്‍ എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം പ്രതീക്ഷിക്കുന്നുണ്ടോ?’ ഉണ്ടെങ്കില്‍ അത് എന്താണെന്ന് ഒന്നു വിശദീകരിക്കാമോ? സാധാരണയായി ഈ ചോദ്യം ഉന്നയിക്കുന്നത് ഒരു പരിപാടിയിലും പങ്കെടുക്കാതെ, ഓസില്‍ വായിക്കുവാന്‍ കിട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട്, തനിക്കിതിലൊന്നും പങ്കെടുക്കാന്‍ പെണ്ണുംപിള്ള സമ്മതിക്കുന്നില്ലല്ലോ എന്ന നിരാശപൂണ്ടവരാണ്. ആദ്യകാലത്ത് അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മകള്‍ ചെറിയ കേരള സമാജങ്ങളായിരുന്നു. പലരും സ്വന്തം കൈയിലെ കാശു മുടക്കിയാണ് ഓണാഘോഷം പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. പിന്നീട് കേരളത്തില്‍ നിന്നുമുള്ള…

അന്യഗ്രഹ ജീവികൾ അടുത്ത ഉടായിപ്പ് ? (ലേഖനം): ജയൻ വർഗീസ്

മനുഷ്യന് ജീവിക്കുന്നതിനുള്ള സർവ്വ സാഹചര്യങ്ങളും അതി വിദഗ്ദമായി സംയോജിപ്പിക്കപ്പെട്ട ഒരിടമാണ് ഭൂമി. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാശ്വസിക്കുന്ന ഭൗതിക വാദികളുടെ ശാസ്ത്രീയ നിഗമനങ്ങൾ നിലനിൽക്കുമ്പോളും മനുഷ്യൻ എന്ന മനോഹര ജീവിയോടുള്ള പരമമായ സ്നേഹത്തിന്റെ പരിലാളനങ്ങളുമായി ‘ സംതിങ് ബിഹൈൻഡ് ‘ എന്ന നിലയിൽ പിന്നിൽ പ്രവർത്തിക്കുന്ന ഒരു ചിന്താ സാന്നിധ്യംഅംഗീകരിക്കുന്നവരായി വളരെപ്പേർ ഇന്നും ലോകത്തുണ്ട്. മനുഷ്യ പുരോഗതിയുടെ മഹത്തായ നാഴികക്കല്ലുകൾ താണ്ടി ഇന്നുകളുടെ ഇടനാഴികളിൽ ആർട്ടിഫിഷ്യൽഇന്റലിജൻസുകളുടെ തോളത്തു കയ്യിട്ടു നിൽക്കുന്ന മാനവിക ശാസ്ത്രം തനിക്കു പിന്നിൽ മറ്റൊന്ന് ഉണ്ടെന്നുസമ്മതിക്കുന്നേയില്ല. മനുഷ്യ വർഗ്ഗ മഹായാനത്തിന്റെ ചരിത്രാതീതമായ പിൻ നടപ്പിൽ കേവലമായ മുപ്പത്തഞ്ചുലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രമാണ് അവന്റെ പൂർവികർ രണ്ട് കാലിൽ എഴുന്നേറ്റു നടന്നു തുടങ്ങിയതെന്ന് നരവംശ ശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ട്. ഇതാകട്ടെ പ്രപഞ്ചാരംഭത്തിനു കാരണമായി എന്ന് അവൻ കണ്ടെത്തിയ ബിഗ്ബാങ് മുതലുള്ളകാലപ്പഴക്കത്തിന്റെ കേവലമായ 0 .25 ശതമാശനം മാത്രവും.…

എഡ്മൻ്റണിൽ മഞ്ചാടി മലയാളം സ്കൂൾ പുതിയ അഡ്മിഷൻ ഓഗസ്റ്റ് 20 വരെ

എഡ്മൻ്റൺ: മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സേവന സംഘടന ആയ അസറ്റ് (അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂളിലേക്ക് 2026-2027 വർഷത്തേക്കുള്ള അഡ്മിഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കേരള സർക്കാരിൻ്റെ മലയാളം.മിഷൻ പാഠ്യപദ്ധതി അനുവർത്തിക്കുന്ന മലയാളം സ്കൂളിൽ ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നു. എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ട് ഓൺലൈൻ ആയി ആണ് ക്ലാസുകൾ, ഇടക്കിടെ നേരിട്ടുള്ള ക്ലാസുകളും ഉണ്ടാകും. കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് മലയാളം മിഷൻ്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകും. രജിസ്റ്റർ ചെയ്യാൻ assetalberta@gmail.com ലേക്ക് ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ അമ്പിളിയെ ബന്ധപ്പെടുക. Ph.587-983-3941.

കേരള പോലീസില്‍ ഗർഭിണികളായ വനിതാ പോലീസുകാർക്ക് സൽവാർ കമീസും ചെരുപ്പും ധരിക്കാൻ അനുവാദം

തിരുവനന്തപുരം: കേരള പോലീസിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി മുതൽ കാക്കി സൽവാർ കമ്മീസ് ധരിച്ച് സാധാരണ യൂണിഫോമിന് പകരം ഷാൾ ധരിക്കാം, ഗർഭകാലത്ത് ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഷൂസിന് പകരം ചെരുപ്പ് ധരിക്കാം. ഗർഭകാലത്ത് സ്റ്റാൻഡേർഡ് ട്രൗസറും ഷർട്ടും ധരിക്കുന്നത് മൂലമുണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചുള്ള നിരവധി പരാതികളെത്തുടർന്ന് കേരള പോലീസ് ആസ്ഥാനത്ത് ഐജി ഹർഷിത അട്ടലൂരി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നിലവിലുള്ള ഐപിഎസ് യൂണിഫോം നിയമങ്ങൾ തുടർന്നും പാലിക്കും.

പി. സി. എബ്രഹാം ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി. സി. എബ്രഹാം (64) ആഗസ്റ്റ് 16 ന് ഒക്കലഹോമയിൽ വെച്ച് നിര്യാതനായി. ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. കേരളത്തിൽ കോട്ടയം സ്വദേശി ആയിരുന്നു. ഡാളസ് ഫിലദൽഫ്യ സഭ സീനിയർ ശുശ്രൂഷകൻ, പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. ഭൗതിക സംസ്‌കാരം പിന്നീട്.

സ്വാതന്ത്ര്യദിനത്തിൽ പാക്കിസ്താന്‍ നടുങ്ങി; മൂന്ന് ഭീകരാക്രമണങ്ങളിൽ 4 പോലീസുകാർ കൊല്ലപ്പെട്ടു

അയൽരാജ്യമായ പാക്കിസ്താന്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തിരക്കിലായിരുന്നു, അതേ സമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾ സുരക്ഷാ സംവിധാനത്തെ തകർത്തു. ന്യൂഡല്‍ഹി: അയൽരാജ്യമായ പാക്കിസ്താൻ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മാരകമായ ഭീകരാക്രമണങ്ങൾ അതിന്റെ സുരക്ഷാ ക്രമീകരണങ്ങളെ തകർത്തു. അസ്വസ്ഥമായ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ മുതൽ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോർ വരെ, ഭീകരർ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തി. വെള്ളിയാഴ്ച നടന്ന ഈ വ്യത്യസ്ത ആക്രമണങ്ങളിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്താൻ സ്വയം നിർമ്മിച്ച ഭീകരതയുടെ വലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഈ രക്തരൂക്ഷിതമായ ആക്രമണം വീണ്ടും തെളിയിച്ചു. സ്വാതന്ത്ര്യദിനത്തിലെ ഈ രക്തരൂക്ഷിതമായ ആക്രമണം പാക്കിസ്താന്റെ ആഭ്യന്തര സുരക്ഷാ അവകാശവാദങ്ങളെ തുറന്നുകാട്ടിയിരിക്കുകയാണിപ്പോള്‍. വടക്കുപടിഞ്ഞാറൻ…