ടെക്സസിലെ സ്റ്റേറ്റ് പാർക്കുകളിൽ നവംബർ 2-ന് സൗജന്യ പ്രവേശനം

ഓസ്റ്റിൻ: ടെക്സസിലെ എല്ലാ 89 സ്റ്റേറ്റ് പാർക്കുകളും നവംബർ 2, 2025-ന് പൊതുജനങ്ങൾക്ക്  സൗജന്യ പ്രവേശനം  നൽകുമെന്ന് ടെക്സസ് പാർക്സ് ആൻഡ് വൈൽഡ്‌ലൈഫ് വിഭാഗം അറിയിച്ചു. ഈ ദിവസം  ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ  എന്ന പ്രത്യേക ദിനാഘോഷത്തിന്റെ ഭാഗമായി ആചരിക്കുകയാണ്. പാർക്കുകളിലെ ദിവസം-ഉപയോഗ പ്രവർത്തനങ്ങൾ   വന്യജീവി നിരീക്ഷണം, നടപ്പ്, സൈക്കിൾ യാത്ര, നീന്തൽ, പാഡിൽ ബോർഡിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയവ സൗജന്യമായി ആസ്വദിക്കാം. എന്നാൽ  ക്യാമ്പിംഗ്, പ്രത്യേക പരിപാടികൾ എന്നിവയ്‌ക്ക് സാധാരണ ഫീസ് ബാധകമായിരിക്കും. “ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ എല്ലാ ടെക്സസുകാരെയും പ്രകൃതിയിലേക്കും കുടുംബസമേതം വിനോദത്തിലേക്കും ക്ഷണിക്കുന്ന ദിനമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യം അന്വേഷിക്കാൻ എല്ലാവരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.”പാർക്ക് ഡയറക്ടർ റോഡ്നി ഫ്രാങ്ക്ലിൻ പറഞ്ഞു വെറ്ററൻസ് ഡേ (നവംബർ 11) മുന്നോടിയായി,  വെറ്ററൻമാർക്കും ആക്ടീവ് ഡ്യൂട്ടി അംഗങ്ങൾക്കും ഗോൾഡ് സ്റ്റാർ കുടുംബങ്ങൾക്കും  സൗജന്യ  പാർക്ലാൻഡ് പാസ്‌പോർട്ട്ല…

ഐപിസി ഫാമിലി കോൺഫറൻസ് ഫ്‌ളോറിഡയിലെ ഒർലാന്റോയിൽ; പാസ്റ്റർ റോയി വാകത്താനം നാഷണൽ ചെയർമാൻ; രാജൻ ആര്യപ്പള്ളിൽ നാഷണൽ സെക്രട്ടറി

ഫ്ളോറിഡ: ലോക വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന “അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ ഡിസ്നി വേൾഡിന്റെയും യൂണിവേഴ്സൽ തീം പാർക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ 2027 ജൂലൈ 1 മുതൽ 4 വരെ 21 – മത് നോർത്ത് അമേരിക്കൻ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടും. പാസ്റ്റർ റോയി വാകത്താനം ഫ്ളോറിഡ (നാഷണൽ ചെയർമാൻ), രാജൻ ആര്യപ്പള്ളിൽ അറ്റ്ലാന്റ (നാഷണൽ സെക്രട്ടറി), സാക് ചെറിയാൻ ഒക്കലഹോമ (നാഷണൽ ട്രഷറാർ), ജോമി ജോർജ് ന്യൂയോർക്ക് (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് ഓസ്റ്റിൻ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) നാഷണൽ   നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ),  പാസ്റ്റർ ഏബ്രഹാം മാത്യു (നാഷണൽ പ്രയർ കോർഡിനേറ്റർ) എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ പ്രതിനിധികളെയും തിരഞ്ഞെടുത്തു.…

“ചരിത്രം സൃഷ്ടിച്ച് സോണിയ രാമൻ” വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതയായി

സിയാറ്റിൽ: സിയാറ്റിൽ: ഇന്ത്യൻ വംശജയായ സോണിയ രാമൻ  വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ   ഹെഡ് കോച്ച് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു. ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന റാമൻ, സിയാറ്റിൽ സ്റ്റോം ടീമിനെ നയിക്കാൻ ബഹുവർഷ കരാറിൽ ഒപ്പുവെച്ചതായി ESPN റിപ്പോർട്ട് ചെയ്തു. വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ( WNBA)യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ്.ലീഗിൽ 13 ടീമുകൾ ഉൾപ്പെടുന്നു. WNBA യുടെ ആസ്ഥാനം മിഡ്‌ടൗൺ മാൻഹട്ടനിലാണ്. വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ( WNBA)യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ്.ലീഗിൽ 13 ടീമുകൾ ഉൾപ്പെടുന്നു. WNBA യുടെ ആസ്ഥാനം മിഡ്‌ടൗൺ മാൻഹട്ടനിലാണ്. 49 വയസ്സുകാരിയായ റാമൻ, മുമ്പ് എൻബിഎയിലെ മെംഫിസ് ഗ്രിസ്ലീസിനൊപ്പം നാല് സീസണുകൾ അസിസ്റ്റന്റ് കോച്ചായും സേവനമനുഷ്ഠിച്ചിരുന്നു. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ വനിതാ ബാസ്കറ്റ്ബോൾ ടീമിനെ 12…

ഹൈദരാബാദ്-ബെംഗളൂരു ഹൈവേയിൽ ബസിന് തീപിടിച്ച് 25 ഓളം പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ഹൈദരാബാദ്-ബെംഗളൂരു ഹൈവേയിൽ വെള്ളിയാഴ്ച രാവിലെ ഒരു ബസിന് തീപിടിച്ച് 25 പേർ മരിച്ചു. 42 യാത്രക്കാരുമായി പോയ സ്വകാര്യ സ്ലീപ്പർ ബസ് ചിന്നട്ടെക്കൂർ ഗ്രാമത്തിന് സമീപം കടന്നുപോകുമ്പോൾ ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് തീപിടുത്തമുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ, തീ ബസിലുടനീളം പടർന്നു, നിരവധി യാത്രക്കാർ അതിനുള്ളിൽ കുടുങ്ങി. അപകടം നടന്നയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീ വീണ്ടും ആളിപ്പടരാതിരിക്കാൻ തണുപ്പിക്കൽ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റ ഏകദേശം 15 യാത്രക്കാരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തത് 25 ഓളം മൃതദേഹങ്ങളാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാല്‍, രക്ഷാപ്രവർത്തനം പൂർത്തിയായാൽ മാത്രമേ മരണസംഖ്യ കൃത്യമായി അറിയാൻ കഴിയൂ. കാലേശ്വരം ട്രാവൽസ് എന്ന സ്വകാര്യ കമ്പനിയുടെ ബസായിരുന്നു അത്. അപകടസമയത്ത് ഡ്രൈവറും…

പി. വി. വർഗീസ് അന്തരിച്ചു

തിരുവല്ല/ഡാളസ് : കവിയൂർ ആഞ്ഞിലിത്താനം പുതുപ്പറമ്പിൽ പി.വി. വർഗീസ് (ബേബി – 95) അന്തരിച്ചു. സംസ്കാരം ഒക്ടോബർ 27ാം തീയതി തിങ്കളാഴ്ച ഇന്ത്യൻ സമയം 1 മണിക്കു കവിയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കിഴക്കൻ മുത്തൂർ പാട്ടപ്പറമ്പിൽ കുടുംബാംഗം പരേതയായ അന്നമ്മ വർഗീസ്. മക്കൾ: സാറാമ്മ വർഗീസ് (ലിസി), തമ്പി വർഗീസ് (ഡാലസ്), മാത്യു വർഗീസ്, എബി വർഗീസ് (ഡാലസ് , കുന്നന്താനം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ബിന്ദു സൂസൻ (മസ്ക്കറ്റ്). മരുമക്കൾ: മാവേലിക്കര ചെറുകോൽ തുലുക്കാശേരിൽ എം. രാജൻ (റിട്ട. സുബേദാർ ഇന്ത്യൻ ആർമി), മല്ലപ്പള്ളി മേലേക്കുറ്റ് ഏലിയാമ്മ (മോളി), ഡാലസ്), കൊട്ടാരക്കര ചെങ്ങമനാട് തൊണ്ടുവിള പുത്തൻവീട്ടിൽ ഓമന മാത്യൂ, കവിയൂർ പച്ചംകുളത്ത് സൂസൻ വർഗീസ് (ഡാലസ്), ആഞ്ഞിലിത്താനം പാലപ്പള്ളിൽ തോമസ് വർഗീസ് (രാജു) മസ്ക്കറ്റ്. സഹോദരങ്ങൾ: പരേതയായ ചിന്നമ്മ വർഗീസ്…

വനിതാ സംവിധായകരെയും വളർന്നുവരുന്ന പ്രതിഭകളെയും പ്രോത്സാഹിപ്പിച്ച് ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തൃശ്ശൂരില്‍ തുടക്കം

തൃശ്ശൂര്‍: ‘വൈവിധ്യവും പ്രതിരോധവും’ എന്ന പ്രമേയം ആഘോഷിക്കുന്ന തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFT) ഇരുപതാം പതിപ്പ് വെള്ളിയാഴ്ച (ഒക്ടോബർ 24, 2025) ആരംഭിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ 52-ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും, അതിൽ 11 എണ്ണം സ്ത്രീകൾ സംവിധാനം ചെയ്തതും 26 എണ്ണം നവാഗത സംവിധായകരുടെതുമാണ്. ഉൾക്കൊള്ളലിനും സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിനുമുള്ള പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിക്കുന്നു. തൃശ്ശൂരിലെ ശ്രീ തിയേറ്ററിൽ നടക്കുന്ന മേള പ്രശസ്ത പത്രപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബിജു ദാമോദരൻ, പ്രിയനന്ദൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കൈരളി കോംപ്ലക്സിലെ ഐഎഫ്എഫ്ടി ഓഫീസിൽ ഡെലിഗേറ്റ് പാസുകൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. തൃശ്ശൂരിലെ കൈരളി/ശ്രീ, രവികൃഷ്ണ തിയേറ്ററുകളിലാണ് പ്രദർശനങ്ങൾ നടക്കുക. ചിത്രാംഗന ഫിലിം സൊസൈറ്റി, നന്മ ആർട്ടിസ്റ്റ് അസോസിയേഷൻ, വടക്കാഞ്ചേരി ഫിലിം സൊസൈറ്റി, ദർശന ഫിലിം സൊസൈറ്റി, പെരിഞ്ഞനം ഫിലിം സൊസൈറ്റി എന്നിവയുൾപ്പെടെ നിരവധി…

രാശിഫലം (24-10-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. നിങ്ങളുടെ തൊഴിലിടത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാൽ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത്. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ നിങ്ങള്‍ ആരോഗ്യത്തില്‍ ശദ്ധിക്കണം. വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് നല്ല ദിവസമാണ്. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക്…

റഷ്യൻ എണ്ണക്കമ്പനികൾക്കെതിരായ യുഎസ് ഉപരോധങ്ങള്‍ക്കെതിരെ പുടിന്റെ തുറന്ന പ്രതികരണം; സമ്മർദ്ദത്തിന് ഒരു കാരണവശാലും വഴങ്ങില്ലെന്ന്

വാഷിംഗ്ടണ്‍: റഷ്യയ്ക്കെതിരെ ട്രം‌പ് പ്രഖ്യാപിച്ച ഉപരോധങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രൂക്ഷമായി പ്രതികരിച്ചു. വാഷിംഗ്ടണിൽ നിന്നുള്ള ഒരു സമ്മർദ്ദത്തിനും റഷ്യ വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. റഷ്യയ്ക്കു നേരെയുള്ള ഏതൊരു ആക്രമണത്തിനും കഠിനവും ശക്തവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. റഷ്യ-യുഎസ് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനു പകരം ദുർബലപ്പെടുത്തുന്ന ശത്രുതാപരവും സൗഹൃദപരമല്ലാത്തതുമായ നടപടികളാണ് ട്രം‌പ് സ്വീകരിക്കുന്നതെന്ന് പുടിൻ പറഞ്ഞു. ട്രം‌പ് എത്ര ശ്രമിച്ചാലും എത്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും റഷ്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ സമ്മർദ്ദം ചെലുത്താനുള്ള ട്രം‌പിന്റെ തന്ത്രമാണിതെന്നും, എന്നാൽ ആത്മാഭിമാനമുള്ള ഒരു രാജ്യവും ഏതൊരു ഭരണാധികാരിയും സമ്മർദ്ദത്തിന് വഴങ്ങി തീരുമാനങ്ങള്‍ മാറ്റുകയില്ലെന്നും പുടിന്‍ പറഞ്ഞു. ഞങ്ങളുടെ ഊർജ്ജ മേഖല ശക്തമാണ്, ആത്മവിശ്വാസത്തോടെ അതിന്റെ ദിശയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഊർജ്ജ സന്തുലിതാവസ്ഥ തകരാറിലായാൽ അത് എണ്ണവിലയിൽ നേരിട്ട്…

യുഎസ്-കാനഡ സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുന്നു; ഒരു പരസ്യത്തിന്റെ പേരിൽ ട്രംപ് എല്ലാ വ്യാപാര ചർച്ചകളും റദ്ദാക്കി

വാഷിംഗ്ടണ്‍: കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ താരിഫുകൾക്കെതിരെ സംസാരിക്കുന്നതായി കാണിക്കുന്ന വ്യാജ പരസ്യം ഒട്ടാവ സംപ്രേഷണം ചെയ്തതായി ട്രംപ് ആരോപിച്ചു. “അവരുടെ വെറുപ്പുളവാക്കുന്ന പെരുമാറ്റത്തെ അടിസ്ഥാനമാക്കി, കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുന്നു,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ TRUTH Social-ൽ എഴുതി. ഈ നീക്കം രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കും. വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ട്രംപ് മുമ്പ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ലോഹങ്ങൾക്ക് 50 ശതമാനം താരിഫും ഓട്ടോമൊബൈലുകൾക്ക് 25 ശതമാനം താരിഫും ഉൾപ്പെടെ മേഖലാടിസ്ഥാനത്തിലുള്ള താരിഫുകളും അദ്ദേഹം പ്രഖ്യാപിച്ചു. യുഎസ് ആഭ്യന്തര…

പലസ്തീൻ-ഗാസയിലെ വെള്ളരിപ്രാവുകൾ: കാരൂർ സോമൻ (ചാരുംമൂടൻ)

ഈജിപ്റ്റിൽ ലോകമെങ്ങുമുള്ള കുറെ നേതാക്കൾ ക്യാമറ കണ്ണുകൾക്ക് മുന്നിൽ പുഞ്ചരി തൂകി പലസ്തീൻ ജനതയ്ക്ക് വേണ്ടി അമേരിക്കൻ പ്രസിഡന്റ് ഇരുപതിന സമാധാന ഉടമ്പടി അവതരിപ്പിച്ചത് ആശ്വാസത്തോടെ കണ്ടവരിൽ ഇപ്പോൾ ആശങ്കയേറുന്നു. പുതിയ സമാധാന ഉടമ്പടി എന്തുകൊണ്ടാണ് വീണ്ടും അനിശ്ചിതത്വത്തിലേക്ക് മാറുന്നത്? ഇതിലൂടെ നൊബേൽ അത്യാഗ്രഹ സമാധാന പുരസ്‌കാരത്തിന് അമേരിക്കൻ പ്രസിഡന്റിന് അടുത്ത വർഷമെങ്കിലും ലഭിക്കുമെന്ന് കരുതിയതാണ്. സാമൂഹ്യ ശാസ്ത്ര കലാസാംസ്‌കാരിക മേഖലകളിൽ അർപ്പണ ബോധത്തോടെ മഹത്തായ സംഭാവനകൾ നൽകുന്നവരെ ആദരിക്കണം. ലോകമെങ്ങും പ്രതിസന്ധികളുണ്ട്. അതൊക്കെയും മനുഷ്യസ്‌നേഹികളായ ഭരണാധിപന്മാർ തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പലസ്തീൻ ജനതയുടെ ഭാവി ഭദ്രതയ്ക്ക് വേണ്ടിയാണ് ഈ സമാധാന കരാർ അമേരിക്ക, ഈജിപ്റ്റ്, ഖത്തർ, തുർക്കി, യൂ.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്നതെങ്കിൽ വീണ്ടും അതിന്റെ അതിർവരമ്പുകൾ ഭേദിച്ച് പാലസ്തീൻ ജനജീവിതം യിസ്രായേൽ-ഹമാസ് എന്തുകൊണ്ട് തകിടം മറിക്കുന്നു? ഈ സമാധാന കരാർ നിശ്ച്ചയദാർഢ്യത്തോടെ രണ്ട്…