സ്കൂൾ കായികമേള: സ്വർണം നേടിയ അബ്ദുൽ ഹാദിക്ക് മർകസിൽ സ്വീകരണം

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ചേരാനല്ലൂർ മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി അബ്ദുൽ ഹാദിക്ക് മർകസ് സെൻട്രൽ ക്യാമ്പസിൽ നൽകിയ സ്വീകരണം

കാരന്തൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ചേരാനല്ലൂർ മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി അബ്ദുൽ ഹാദിക്ക് മർകസ് സെൻട്രൽ ക്യാമ്പസിൽ സ്വീകരണം നൽകി.

പ്രൊഫഷണൽ പരിശീലനമില്ലാതെ പൂർണമായും സ്കൂൾ കായികാധ്വാപകന്റെ ശിക്ഷണത്തിലാണ് അബ്ദുൽ ഹാദി മത്സരത്തിനായി ഒരുങ്ങിയതും 11.62 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാം സ്ഥാനം ഉറപ്പിച്ചതും. അത്‌ലറ്റിക്‌സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു.സുവർണ നേട്ടത്തിനു ശേഷം കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിലെത്തിയ അബ്ദുൽ ഹാദിയെ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മർകസ് വർക്കിങ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അബ്ദുൽ ഹാദിയെ അഭിനന്ദിച്ചു. സ്വീകരണ സംഗമത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ  അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ, മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  തുടങ്ങിയവർ  സംബന്ധിച്ചു.

Leave a Comment

Related posts