ശുദ്ധ ജലത്തിൽ എത്ര പ്രാവശ്യം കഴുകിയാലും ശുദ്ധി വരാത്തതുപോലെ കേരളത്തിലെ സമസ്ത മണ്ഡലങ്ങളിലും മനുഷ്യ മനസ്സിലും മാലിന്യങ്ങൾ കുന്നുകൂടുകയാണ്. മലിന മനസുള്ളവർ നായാട്ടു നായ്ക്കളെപോലെ സ്ത്രീകളെ, പെൺകുട്ടികളെ പല വഴികളിലൂടെ വലിച്ചിഴച്ചു് അധികാരദുരകളുടെ കൃതൃമശ്രമത്തിന്റെ ഫലമായി പലവി ധത്തിൽ പീഡിപ്പിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യങ്ങളുടെ ചരടുകളിൽ കുരുങ്ങുമ്പോഴാണല്ലോ ഇവർ അധികാരികളെ സമീപിക്കുന്നത്. കാര്യം നടക്കണമെങ്കിൽ ശരീരം പണയം വെക്കണം. കാണം വിറ്റാലും മാനം വിൽക്കരുതെന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട്. ഈ വീട്ടു കോഴികൾ കാട്ടുകോഴികളാകുന്നത് പാവങ്ങൾ എന്തെങ്കിലും ആവശ്യവുമായി ചെല്ലുമ്പോഴാണ്. ഇരകളാക്കപ്പെട്ടവരുടെ വിഷാദം ഊറി നിൽക്കുന്ന കണ്ണിൽ ദുഃഖ സ്മരണകളുടെ ഓളങ്ങളിൽ ആടിയുലയുന്നു. മറ്റൊരു കൂട്ടർ സുഖ ഭോഗങ്ങൾ തേടി ചഞ്ചല മിഴികളോടെ അഭിഷ്ട കാര്യം നേടി അനുഗ്രഹ വരം വാങ്ങി മടങ്ങുന്നു. മാന്യതയോ, ആർദ്രതയോ, കാരുണ്യമോ ഇല്ലാത്തവരുടെ മുന്നിലേക്ക് സ്ത്രീകൾ ഒറ്റക്ക് എന്തുകൊണ്ട് പോകുന്നു? കേരളത്തിലെ പെൺകുട്ടികൾ, സ്ത്രീകൾക്ക് എന്ത് സുരക്ഷയാണുള്ളത്.?ലോക സാഹിത്യ സംസ്കാരമെടുത്താൽ കാട്ടാളനീതി എവിടെയുണ്ടോ അവിടെയെല്ലാം സാഹിത്യ പ്രതിഭകളിൽ വെറുപ്പും രോഷവും പതഞ്ഞുയരും. ചിലപ്പോഴൊക്കെ സാറാ ജോസഫ് സ്ത്രീകൾക്ക് നേരെയുള്ള ചൂഷണങ്ങൾക്കെതിരെ തീഷ്ണമായി പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ലൈംഗീക പീഡന പരാതിയിൽ നിയമനടപടി വേണമെന്ന് അതെ പാർട്ടിയിലുള്ള എഴുത്തു കാരിയും, അധ്യാപികയും, രാഷ്ട്രീയ നേതാവുമായ ഡോ. സുജ സൂസ്സൻ ജോർജ് ആവശ്യപ്പെട്ടത് ആദ്യമായി കേൾക്കുന്നു. ഇത് സ്ത്രികൾക്ക് സാംസ്കാരികമായ ഒരുണർവ്വ് നൽകിയിട്ടുണ്ട്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗിക ചൂഷണം, അനീതി, അധർമ്മത്തിനെതിരെ പ്രതികരിക്കാൻ മൂർച്ചയുള്ള ആയുധവുമായി എന്താണ് എഴുത്തുകാരികൾ വരാത്തത്? തെരെഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കു മ്പോൾ അവർക്കുവേണ്ടി പ്രചാരണത്തിന് ഈ കൂട്ടർ പോകാറുണ്ട്. അവർ പോകുന്നതിന്റെ ലക്ഷ്യം ഈ വ്യക്തി ജയിച്ചാൽ സർക്കാർ വക അപ്പക്കഷണം പല പേരിൽ കിട്ടും. പാർട്ടി പത്രങ്ങൾ അതിനെ വാനോളമുയർത്തും. ഇങ്ങനെ അപ്പ ക്കഷണം തിന്ന് ജീവിക്കുന്ന എഴുത്തുകാർ നെടുവീർപ്പിൽ കഴിയുന്ന ഇരകളായ സ്ത്രീക ളെയൊന്ന് സാന്ത്വനിപ്പിക്കാൻപോലും കഴിയാത്തത് എന്താണ്?
ഇന്ത്യയിലെ പരമോന്നത സുപ്രിം കോർട്ട് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ പോലീസിനോട് പറഞ്ഞു. ‘കുറ്റം നടന്നതിന് ശേഷമുള്ള അന്വേഷണമല്ല വേണ്ടത് കുറ്റകൃത്യങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.’ നാഷണൽ ക്രൈം ബറോയുടെ കണക്ക് പ്രകാരം ഓരോ വർഷം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 4.4 ലക്ഷത്തിലധികം. കണക്കിൽ വരാത്തത് എത്രയോ കിടക്കുന്നു. ഭരണഘടനയുടെ 14,15,21 വകുപ്പുകൾ തൊഴിൽ രംഗത്തെ ലൈംഗികാതിക്രമങ്ങൾ, ഗാർഹിക പീഡനം, പോക്സോവരെ ശക്തമായ നിയമങ്ങളുണ്ട്. ഭരണത്തിൽ വരുന്നവർ ഇതെല്ലാം അട്ടിമറിക്കുന്നു എന്നതാണ് വാസ്തവം. ഇങ്ങനെയുള്ള കൊടുംകുറ്റവാളികളായ രാഷ്ട്രീയ പാർട്ടികളെ വീണ്ടും തെരെഞ്ഞെടുക്കുന്നതാണ് പ്രബുദ്ധ കേരളത്തിൽ നടക്കുന്നത്. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ സത്യം മൂടിവെക്കുന്നു, നീതി അനീതിയായി മാറുന്നു. തൻമൂലം കുറ്റകൃത്യങ്ങൾ കൂടിവരുന്നു. അധികാര ത്തിന്റെ മറവിൽ നിഷ്ഠൂരമായ ബലാത്സംഗ പീഡകരെ സംരക്ഷിക്കുന്നത് ഇരയുടെ നെഞ്ചിൽ മുർച്ചയോട് കത്തികുത്തിയിറക്കുന്നതിന് തുല്യമാണ്. മതഭ്രാന്തുപോലെ കാമഭ്രാന്തുമായി ജീവിക്കുന്നവർ ഓരോ വകുപ്പു കളിലുമുണ്ട്. ഇവർ ബഹുജനത്തിന്റെ മുന്നിൽ നെറ്റിപ്പട്ടം കെട്ടിയ ആനകളെപോലെ നാടുവാഴിക ളായി വിലസുന്നു. വാടയാർ പെൺകുട്ടികളെ കൊലപ്പെടുത്തിയവർ എവിടെ?
ജാതീയമായ ഉച്ചനീചത്വംപോലെ രാഷ്ട്രീയ പാർട്ടികൾ എഴുത്തുകാരെ വിഭജിച്ചു് നിറുത്തി സമൂ ഹത്തെ ചൂഷണം ചെയ്യുന്നു, അഴിമതി നടത്തുന്നു, ലൈംഗിക അരാജകത്വംവരെ നടക്കുന്നു. ഇത് ചോദ്യം ചെയ്യാതിരിക്കാനാണ് പുരസ്കാരം, പദ വികൾ, ഓരോ ദേശത്തും സംഘടനയുണ്ടാക്കി എഴുത്തുകാരെ ഒപ്പം നിറുത്തി യിരിക്കുന്നത്. തേക്ക് തടിക്കും തെമ്മാടിക്കും എവിടെ കിടന്നാലും കോട്ടമില്ലാ ത്തതുപോലെ കുറ്റവാളികളെ മഹത്വവൽക്കരിക്കയും പാർട്ടിയുടെ തത്വസംഹിതകളെ പുറംതള്ളി സംരക്ഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ അടിമകളായി അല്ലെങ്കിൽ പുഴുക്കളെപോലെ അധഃസ്ഥിതവർഗ്ഗത്തിന്റെ, സമൂഹത്തിന്റെ പ്രതിനിധികളായി ഇവർ എങ്ങനെ ജീവിക്കുന്നു? ലോകത്തുള്ള ഏത് പ്രശസ്ത സാഹിത്യ പ്രതിഭകളെയെ ടുത്താലും കാണാൻ സാധിക്കുക അവരെല്ലാം അനീതി, അധർമ്മം, അന്ധവിശ്വാസ ങ്ങൾക്കെതിരെ, സാമൂഹിക യാഥാർഥ്യങ്ങളുടെ ആഴങ്ങളിൽ സഞ്ചരിച്ചു് അധി കാരികളോട് പോരാടി വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ഇവിടെ മത രാഷ്ട്രീയ നിറം ചാർത്തി ഒരു സംസ്കാരത്തെ തകർക്കുന്നത് എന്തിനാണ് ?
മണ്മറഞ്ഞ എത്രയോ സാഹിത്യ പ്രതിഭകൾ ലളിതാംബിക അന്തർജനം, കെ.സരസ്വതിയമ്മ, തകഴി, പൊൻകുന്നം വർക്കി, ദേവ്, ചെറുകാട്, പട്ടത്തുവിള കരുണാകരൻ, പോഞ്ഞിക്കര റാഫി, ടി.കെ.സി.വടുതല, കാക്കനാടൻ തുടങ്ങി പലരും അരാഷ്ട്രീയതയുടെ മേൽ രാഷ്ട്രീയ വിപ്ലവം നടത്തിയവരാണ്. നമ്മുടെ സാംസ്കാരിക രംഗം ഇത്രമാത്രം ജീർണ്ണിക്കാൻ കാരണം കക്ഷി രാഷ്ട്രീയമാണ്. ഇവർക്ക് മലയാള ഭാഷാ കലാ സാഹിത്യത്തോടെ തെല്ലും ബഹുമാനമില്ലാത്തതിന്റെ തെളിവാണ് ഭാഷാ സാഹിത്യത്തെ വലത്തു, ഇടതുപക്ഷ പാർട്ടികളുടെ അടിമകളാക്കി ലൈബ്രറി കൗൺസിൽ അംഗത്വം തുടങ്ങി സാഹിത്യ അക്കാദമി പുരസ്കാരങ്ങളിൽവരെ എത്തിക്കുന്നത്. ലൈബ്രറി കൗൺസിൽ മുതൽ എങ്ങും രാഷ്ട്രീയക്കാരെ കുത്തി നിറച്ചിട്ടുണ്ട്. അതിൽ ചിലർ യോഗ്യതയുള്ളവരാണ്. സ്വന്തം പാർട്ടിക്കുള്ളിൽ എന്ത് അനീതി, അഴിമതി, സ്ത്രീപീഡനം നടന്നാലും അപ്പക്കഷണം തിന്നവർ മൗനികളാണ്. ഇതാണ് കേരളത്തിൽ നടക്കുന്ന സാംസ്കാരിക മുന്നേറ്റം. മത രാഷ്ട്രീയമില്ലാത്തവരുടെ, പ്രവാസി എഴുത്തുകാരുടെ കാര്യം എത്രയോ ദയനീയം. നാട്ടിലെ ദുഃഖിതരും ആലംബ ഹീനരുമായ പാവങ്ങൾക്ക് ഒപ്പം നിൽക്കേണ്ടവരണോ സർഗ്ഗപ്രതിഭകൾ അതോ രാഷ്ട്രീയ പാർട്ടികൾക്കൊപ്പമോ?
