ചിങ്ങം: സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസമായി ചെയ്തുതീര്ക്കാന് സഹായിക്കും. ഇടപാടുകളില്‍നിന്ന് നേട്ടമുണ്ടാകും. ആശയങ്ങൾ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ് ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും നല്ല ദിവസം. അന്തസും അഭിമാനവും വര്‍ധിക്കും. പിതൃഭാഗത്തുനിന്നും നേട്ടം വന്നുചേരും. അസഹിഷ്ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി: ക്ഷിപ്രകോപമോ അസഹിഷ്ണുതയോ കാണിക്കരുത്. ഇന്ന് ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവെക്കുക. ശന്തനായിരിക്കുക. ചെലവുകൾ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യപരമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. കീഴ്ജീവനക്കാരെ ജോലിയില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക.
തുലാം: നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങൾ ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ തെരഞ്ഞെടുപ്പുകളുടെ ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു. പക്ഷേ വിഷമിക്കേണ്ട. ശുഭാപ്തി വിശ്വസത്തോടെ മുന്നോട്ട് പോകുക.
വൃശ്ചികം: ഇന്ന് ഒരു സംഘടിത പ്രചാരണത്തിൽ നിന്നാണ് നിങ്ങൾ പ്രചോദിതരാകുന്നത്. നിങ്ങൾ വളരെയധികം കണ്ണുകളെ ആകർഷിക്കുന്നു. ആളുകൾ നിങ്ങളെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചിരിക്കുമ്പോൾ ലോകം നിങ്ങളോടൊപ്പം ചിരിക്കുന്നു. അപ്പോൾ സന്തോഷം പരക്കുന്നു. അത് പത്തിരട്ടിയായി നിങ്ങൾക്ക് കിട്ടും.
ധനു: യാത്രക്ക് പറ്റിയ ദിവസമല്ലിന്ന്. കഴിവതും അത് ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. നിങ്ങള്‍ക്ക് ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ ഉത്കണ്ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായതുകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. ജോലിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല. സമീപകാലത്ത് നിങ്ങള്‍ ചിലരുമായി ആലോചിച്ച ആപല്‍ക്കരമായ പദ്ധതികള്‍ ഉപേക്ഷിക്കുക. എതിരാളികളുമായോ മേലധികാരിമാരുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.
മകരം: തൊഴില്‍പരമായി എല്ലാം നല്ലനിലയിലാണെങ്കിലും എന്തോ കുറവുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നാം. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. അസ്വസ്ഥനാകുകയും പ്രശ്നങ്ങള്‍ ഉള്ളതിലേറെ പെരുപ്പിച്ചു കാണുകയും ചെയ്യും. ശാന്തനാകുക, എല്ലാം നല്ലനിലയിലാണ്. നിങ്ങളുടെ മനോഭാവമാണ് പ്രശ്നം. സ്വന്തം കഴിവുകളെ തിരിച്ചറിയുക. വേഗത്തില്‍ ജോലി ചെയ്ത് തീർക്കും. അത് ആളുകള്‍ അംഗീകരിക്കും. ഔദ്യോഗികാവശ്യത്തിനായി യാത്രചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. സന്ധികളില്‍ ചെറിയ വേദനതോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. പോഷണകാര്യത്തില് ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്ഷമുണ്ടായേക്കാവുന്നതിനാൽ സൂക്ഷിക്കുക.
കുംഭം: ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി മുന്നോട്ടുപോകുക. ഇന്ന് നിങ്ങള്‍ ഒരേസമയം ദൃഢനിശ്ചയവും മനശ്ചാഞ്ചല്യവും പ്രകടിപ്പിക്കും. അതായത് സാഹചര്യത്തിനനുസരിച്ച് നിങ്ങള്‍ സ്വയം മാറുന്നു. ഒരു കാല്പനിക ബന്ധം നിങ്ങളെ ഉല്ലാസഭരിതനാക്കും. മനോഹരമായ വസ്ത്രങ്ങള്‍, രുചികരമായ ആഹാരം, ഉല്ലാസയാത്ര, പരസ്പ്പരം സമാശ്വാസം പകരുന്ന സാമീപ്യം എന്നിവയൊക്കെ നിങ്ങള്‍ക്കും പ്രേമഭാജനത്തിനും സന്തോഷം പകരും. വിവാഹിതര്‍ക്ക് ദാമ്പത്യം സന്തുഷ്ടി നിറഞ്ഞതാകാം. മറ്റുള്ളവര്‍ക്ക് ഭിന്ന സാംസ്ക്കാരിക പശ്ചാത്തലമുള്ളവരുമായി പരിചയപ്പെടാനിടവരും. തൊഴില്‍ പരമായും ഇന്ന് നല്ല ദിവസം. സാമൂഹ്യ പദവി ഉയരും. പങ്കാളിത്തം ഗുണകരമാകും.
മീനം: ഇന്നത്തെ ദിവസം ഹിതകരവും ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവെക്കുക. നിങ്ങളുടെ ഊര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും നിങ്ങള്‍ക്കുതന്നെ അത്ഭുതം തോന്നും. ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളികള്‍ക്ക് നിങ്ങളുടെ ഉത്സാഹം അത്ര സന്തോഷകരമായിരിക്കുകയില്ല. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രവൃത്തി വിജയവും ഉണ്ടാകും. വീട്ടില്‍ സമാധാനാന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്തികരം. പതിവുജോലികള്‍ അനായാസം ചെയ്ത് തീര്‍ക്കും. അമ്മയില്‍ നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.
മേടം: നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ ഇന്ന് അവരെ കഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ഏൽപ്പിക്കാൻ ഇടയുണ്ട്. എന്നിരുന്നാലും നിങ്ങൾ ഇത്രയധികം കഠിനാധ്വാനം ചെയ്തിട്ട് ദിവസങ്ങളായിട്ടൂണ്ടാവാം. മുടങ്ങിക്കിടന്ന കാരാറുകളൊക്കെ പൂർത്തിയാക്കും. പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്.
ഇടവം: ഇന്ന് നിങ്ങൾ ഇന്നുവരെയില്ലാത്ത വിധം ക്രിയാത്മകവും മാത്സര്യബുദ്ധിയുള്ളവനുമായിരിക്കും. ജോലി ചെയ്യുന്ന രീതി, കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് എന്നിവ സഹപ്രവർത്തകരിലും മേലധികാരികളിലും മതിപ്പുണ്ടാക്കുകയും അവർ അതിശയിക്കുകയും ചെയ്യും. നിങ്ങളുടെ കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാകുകയും അവർ പ്രചോദിതരായി തീരുകയും ചെയ്യും. അവർ ഉത്സുകരായി വിനയത്തോടുകൂടി നിങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യും. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പദ്ധതി വളരെ വേഗം മെച്ചപ്പെടും. അതിൻ്റെ ഫലമായി ഇന്നത്തെ ദിവസം അസാധാരാണമാം വിധം മികച്ച ഒന്നായി മാറും.
മിഥുനം: നിങ്ങളുടെ ഹൃദയം ബുദ്ധിയെക്കാൾ വികാരങ്ങൾക്ക് മുൻഗണന നൽകുന്നതിനാൽ ഇന്ന് വികാരങ്ങളുടെ ചുഴലിക്കാറ്റ് അനുഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. പരസ്പ്പരം മനസിലാക്കാൻ ആഗ്രഹിക്കാത്തവരാണ് ചുറ്റുമുള്ളത്. ഇന്ന് വൈകുന്നേരത്തോടെ നല്ല വാർത്തകൾ എത്തും.
കര്‍ക്കടകം: ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്തുകൊണ്ട് നിങ്ങളുടെ ഇന്നത്തെ ദിവസം തുടങ്ങുന്നു. വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. ഭാവി ആസൂത്രണം ചെയ്ത് മറ്റ് കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾ ധാരാളം സമയം ലാഭിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദിവസാവസാനം ആവേശകരമായ പ്രതിഫലം ലഭിക്കും.
