താനൂർ : പതിറ്റാണ്ടുകളായി ഭരണകൂട വിവേചനങ്ങൾക്ക് വിധേയമാകുന്ന തീരപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സർക്കാർ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി താനൂരിൽ സംഘടിപ്പിച്ച തീരദേശ യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. പി. എം അസ്ലം നന്ദിയും പറഞ്ഞു. ആഷിഫലി ഖിറാഅത്ത് നടത്തി.
More News
-
ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ ഇനി പ്രവേശന ഫീസ്; പുതിയ നിരക്കുകളും ഇളവുകളും അറിയാം
അബുദാബി: അബുദാബിയിലെ ലോകപ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി പ്രവേശന ഫീസ് നൽകണം. 2026 സെപ്റ്റംബർ 23... -
ആഗോള നയതന്ത്രത്തിന് ഊന്നൽ നൽകി ഖത്തർ; അമേരിക്ക–ഇറാൻ മധ്യസ്ഥശ്രമങ്ങൾ തുടരുന്നു
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി നയതന്ത്ര ഇടപെടലുകൾ ശക്തമായി തുടരുമെന്ന് ഖത്തർ. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ... -
അമേരിക്ക–ഇറാൻ സംഘർഷത്തിൽ മധ്യസ്ഥനായി ഖത്തർ; യുഎൻ പൊതുസഭയ്ക്കിടെ നേരിട്ടുള്ള ചർച്ച
ദോഹ: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് അയവുവരുത്താൻ ശക്തമായ നയതന്ത്ര ഇടപെടലുമായി ഖത്തർ. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിനിടെ ഖത്തറിന്റെ...
