ഡാളസ്: കവിയൂർ കിഴക്കനേത്തു പരേതനായ ജേക്കബിന്റെ മകൻ ഡോ. രാജു ജേക്കബ് ഡാലസിൽ നിര്യാതനായി.
പരേതൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോട്ടണി വിഭാഗം പ്രൊഫൊസ്സർ ആയി 1968 മുതൽ 1976 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സാലി ജേക്കബ് റാന്നി മന്നമരുതി പനവേലിൽ കുടുംബാംഗമാണ്. തിരുവല്ല മാർത്തോമാ കോളജിൽ 1969 – 71 വർഷങ്ങളിൽ അദ്ധ്യാപിക ആയിരുന്നു.
മക്കൾ: ഡോ.സപ്നാ & ഡോ:സൂരജ്
മരുമക്കൾ:ഡോ.കിരൺ ജോയ് ഫിലിപ്പ്, ഡോ.ഷഹീൻ ജേക്കബ്
കൊച്ചുമക്കൾ:റോഹൻ, ഋതിക്, സായ്ഡൻ &സാചരി എന്നിവർ
പൊതു ദർശനവും സംസ്കാരവും 2026 ഒക്ടോബർ 24 ശനിയാഴ്ച. പൊതു ദർശനം കോപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ 10 മണിമുതൽ നടത്തപ്പെടും.
Address: Rolling Oaks Memorial center, 400 Freeport Parkway Coppell Tx75019
